Malayalam
കോടതിയെ ഞെട്ടിച്ച് ആ അജ്ഞാത കത്ത്! ഞെട്ടി വിറച്ച് ദിലീപ്.. ഇങ്ങനെ പോയാൽ ഒന്നും കിട്ടില്ല! നടി ചുവട് മാറ്റുന്നു!
കോടതിയെ ഞെട്ടിച്ച് ആ അജ്ഞാത കത്ത്! ഞെട്ടി വിറച്ച് ദിലീപ്.. ഇങ്ങനെ പോയാൽ ഒന്നും കിട്ടില്ല! നടി ചുവട് മാറ്റുന്നു!
നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്. നടിയെ ആക്രമിച്ചകേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും സര്‍ക്കാര്‍ അഭിഭാഷകന് എ.സുരേശന് നല്കിയ ഹരജിയില്‍ പറയുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും എ.സുരേശന് നല്കിയ അപേക്ഷയില്‍ പറയുന്നുണ്ട്. കേസില്‍ നടന് ദീലീപ് എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാംപ്രതി.
ഈ ജഡ്ജിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. പ്രോസിക്യൂഷന് എതിരെ വന്ന അജ്ഞാതൻ്റെ കത്തും തുറന്ന കോടതിയിൽ ജഡ്ജി വായിച്ചു. പ്രോസിക്യൂട്ടർ ഇല്ലാത്ത സമയത്താണ് കത്ത് വായിച്ചത്. ഈ സമയത്തും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളും ആരോപണങ്ങളും പ്രോസിക്യൂട്ടർക്കെതിരെ ഉണ്ടായതായും പരാതിയിൽ പറയുന്നു. നീതിന്യായ വ്യവസ്ഥയിലെ വിശ്വാസവും സത്യസന്ധതയും ഒരിക്കലും നഷ്ടപ്പെടുന്നില്ല. അതേസമയം ഈ കോടതിയിൽ നിന്ന് ഇരയോ പ്രോസിക്യൂഷനോ അത് പ്രതീക്ഷിക്കുന്നില്ല.
കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ ഈ കോടതിയിലെ വിചാരണ അടിയന്തിരമായി നിർത്തിവയ്ക്കണം. പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ച് ഇന്ന് നടത്താനിരുന്ന വിചാരണ കോടതി നിർത്തിവച്ചു.
കേസിലെ സാക്ഷികളെ പ്രധാനപ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടന് ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രൊസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന് വഴി ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറഞ്ഞത്. നേരത്തെ ദിലീപിനെതിരെ മൊഴി നല്‍കിയിരുന്ന സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. പ്രധാന സാക്ഷിയും ഇത്തരത്തില്‍ മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷന് ദിലീപിനെതിരെ കോടതിയെ സമീപിച്ചത്.
തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്നായിരുന്നു സാക്ഷിയുടെ മൊഴി. ഈ മൊഴി നല്കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന് പറയുന്നത്.എന്നാല്‍ ഇക്കാര്യം ഇതുവരെ കോടതി പരിഗണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു.
ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ വിചാരണ ഇൻക്യാമറ ആക്കണമെന്നും കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടത് അംഗീകരിക്കുകയും ചെയ്തു.
