Connect with us

പൂർണ നഗ്‌നയായി മാഗസിനിൽ! ലിവിങ് ടുഗതർ ജീവിതം! കനിയുടെ ജീവിത കഥ ഞെട്ടിപ്പിക്കുന്നു

Malayalam

പൂർണ നഗ്‌നയായി മാഗസിനിൽ! ലിവിങ് ടുഗതർ ജീവിതം! കനിയുടെ ജീവിത കഥ ഞെട്ടിപ്പിക്കുന്നു

പൂർണ നഗ്‌നയായി മാഗസിനിൽ! ലിവിങ് ടുഗതർ ജീവിതം! കനിയുടെ ജീവിത കഥ ഞെട്ടിപ്പിക്കുന്നു

മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടില്ലെങ്കിലും ചില ഷോർട്ട് ഫിലിമുകളിലൂടെയും മോഡലിംഗ് ഷൂട്ടുകളിലൂടെയും നമുക്കേവർക്കും പരിചിത മുഖമായി മാറുകയായിരുന്നു കനി കുസൃതി. സംസ്ഥാന ചലച്ചിത്ര അവാർഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോഴാണ് കനി കുസൃതി എന്ന നടിയെക്കുറിച്ച് ആളുകൾ വീണ്ടും ചർച്ച ആരംഭിച്ചത്. ബിരിയാണിയിലൂടെ മോസ്‌ക്കോ മേളയിലെ ബ്രിസ്‌ക്ക് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്‌രം നേടിയ കനി കുസൃതി സംസ്ഥാന അവാർഡിലും ആ നേട്ടം ആവർത്തിച്ചു

ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ അഭിനേത്രിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് താരത്തിന് മികച്ച നായികയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചത്. അതികം മലയാള സിനിമയിൽ സജീവമല്ലാത്ത താരത്തിന് ലഭിച്ച അംഗീകാരം മലയാള സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അർഹതപ്പെട്ട തന്റെ സ്ഥാനം കനി നേടിയെടുത്തത്. തീവ്രവാദബന്ധം ആരോപിക്കപ്പെട്ടാല്‍ ഒരു വ്യക്തിയുടെ കുടുംബം നേരിടേണ്ടി വരുന്ന കനല്‍ വഴികളെപ്പറ്റി വ്യത്യസ്ത പ്രമേയം കാഴ്ചവച്ച മലയാള ചിത്രം ബിരിയാണിയിലെ നായികാ കഥാപാത്രമാണ് അവാർഡിന് അർഹയാക്കിയത്

തനിക്ക് ലഭിച്ച ഈ പുരസ്കാരം ആദ്യ നായിക റോസിക്ക് സമർപ്പിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലും മറ്റും അധികം സജീവമല്ലാത്ത താരത്തിന്റെ ജീവിതം ആരാധകർക്ക് അധികം സുപരിചിതമല്ല. സിനിമയിലും നാടകത്തിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച കനി ആദ്യമായാണ് ഒരു മുഴനീള കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്.

സാമൂഹ്യ പ്രവർത്തകരായ മൈത്രേയന്റെയും ഡോ എകെ ജയശ്രീയുടെയും മകളാണ് കനി കുസൃതി.മാതാപിതാക്കളെ പെരുവച്ചു വിളിക്കുന്നത് കേട്ടിരിക്കുന്നവർക്ക് ദഹിക്കാൻ കൊറച്ചു ബുദ്ധിമുട്ടായിരിക്കും. എന്നാൽ അങ്ങനെയാണ് മൈത്രേയൻ മകളെ പഠിപ്പിച്ചത്.രക്ഷിതാക്കളുടെ ഇഷ്ടത്തിനനുസരിച്ചു വളർന്നു വരേണ്ടവരല്ല മക്കൾ എന്നായിരുന്നു മൈത്രേയന്റെ നിലപാട്.നിരന്തരം പല വിവാദങ്ങളിലും കനി അകപ്പെട്ടിരുന്നു.എന്റെ ശരീരം എന്റെ അവകാശം എന്ന ബോഡി പൊളിറ്റിക്സിന്റെ ഭാഗമായിരുന്നു കനി ഒരു വിദേശ മാഗസിനിൽ പൂർണ നഗ്നയായി നിൽക്കുന്ന ഒരു ഫോട്ടോ വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

തനിക്ക് പതിനെട്ടു വയസ്സായപ്പോൾ അച്ഛൻ നൽകിയ ഒരു കത്ത് കനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. വീട് വിട്ടു പോകാനും, ഇഷ്ടമുള്ള വ്യക്തിയുമായി, അത് ആണായാലും പെണ്ണായാലും സങ്കരവർഗമായാലും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനു പൂർണ പിന്തുണ അറിയിക്കുന്നു.

മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിമേക്കുറിച്ചു ആദ്യ വെളിപ്പെടുത്തൽ നടത്തിയതും കനി കുസൃതി ആയിരുന്നു. ഒരു മലയാള ചിത്രത്തിൽ കരാർ എടുത്ത ശേഷം അതിന്റെ ഒരു അണിയറപ്രവർത്തകൻ തന്നെ രാത്രി ഫോൺ വിളിച്ചു മോശമായി പെരുമാറി അതിനെതിരെ പ്രതികരിച്ചത് കാരണം ആ സിനിമയിൽ നിന്നും എന്നെ പുറത്താക്കി എന്നും താരം ആരോപിച്ചിരുന്നു. സിനിമ മേഖലയിൽ നിന്നും മോശം അനുഭവം ഒരുപാട് ഉണ്ടായിട്ടുണ്ട് സിനിമയിൽ ചാൻസ് കിട്ടണമെങ്കിൽ സംവിധായകർക്ക് വിട്ടുവീഴ്ച ചെയ്യണമായിരുന്നു എന്ന് ആരോപിച്ചിരുന്നു. ഇതിരെതിരെ മീറ്റു മൂവേമെന്റും, wcc യുടെ ശക്തമായ ഇടപെടലും സിനിമ മേഖലയിൽ പല ശക്തമായ മാറ്റങ്ങൾ വരാനും കാരണമായി. മാതാപിതാക്കളെ പോലെ വിവാഹം കഴിക്കാതെ ലിവിങ് ടുഗെതർ ആയിട്ടാണ് കനീയും ജീവിക്കുന്നത്. സംവിധായകനായ അനന്ത് ഗാന്ധിയോ ആണ് ജീവിത പങ്കാളി.

ചെറുപ്പം മുതൽ തന്നെ അഭിനയത്തോടും നാടകത്തോടും അതിയായ താല്പര്യം കനിക്ക് ഉണ്ടായിരുന്നു. ഇതിനിടയിൽ ലാഗോൻസ് ഇന്റർനാഷണൽ ഡി റ്റെറ്റെ ജാക്വസ് ലെക്കോക്കിൽ നാടക പഠനം പൂർത്തിയാക്കി. അതിനു ശേഷം നിരവധി നാടകങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും താരം നിറ സാന്നിധ്യമായിരുന്നു.

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത കേരള കഫേ എന്ന ചിത്രത്തിലൂടെ താരം സിനിമയിൽ തുടക്കം കുറിച്ചു. തുടർന്നങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു. 2010ൽ മോഹൻലാൽ നായകനായ ശിക്കാറിൽ നക്സലൈറ്റ് ആയും കോക്ടൈൽ എന്ന ചിത്രത്തിൽ സെക്സ് വർക്കറായും നോർത്ത് 24കാതം എന്ന സിനിമയിലും അഭിനയിച്ചിരുന്നു. 2015ൽ കെ കെ രാജീവ്‌ സംവിധാനം ചെയ്ത ഈശ്വരൻ സാക്ഷി എന്ന സീരിയലിൽ അഡ്വക്കറ്റ് ട്രീസ എന്ന ശക്തമായ കഥാപാത്രത്തെയും അവതരിപ്പിച്ചു.

. ഇനിയും ശക്തമായ ഒരുപാട് നല്ല കഥാപാത്രത്തെ അവതരിപ്പിക്കാൻ കനി കുസൃതി എന്ന അഭിനേത്രിക്ക് തീർച്ചയായും കഴിയുമെന്നാണ് ആരാധകരും പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top