Connect with us

ഏട്ടനും അണ്ണനും ഒക്കെയാണ് AMMA-യില്‍ സ്ഥിരം എന്നുപറയുന്ന WCC ക്കാരേ..എന്തുകൊണ്ട് മൂന്നു വര്‍ഷമായിട്ടും മറ്റുള്ളവര്‍ക്ക് നേതൃസ്ഥാനത്ത് തുല്യാവസരം നല്‍കുന്നില്ല?..

Malayalam

ഏട്ടനും അണ്ണനും ഒക്കെയാണ് AMMA-യില്‍ സ്ഥിരം എന്നുപറയുന്ന WCC ക്കാരേ..എന്തുകൊണ്ട് മൂന്നു വര്‍ഷമായിട്ടും മറ്റുള്ളവര്‍ക്ക് നേതൃസ്ഥാനത്ത് തുല്യാവസരം നല്‍കുന്നില്ല?..

ഏട്ടനും അണ്ണനും ഒക്കെയാണ് AMMA-യില്‍ സ്ഥിരം എന്നുപറയുന്ന WCC ക്കാരേ..എന്തുകൊണ്ട് മൂന്നു വര്‍ഷമായിട്ടും മറ്റുള്ളവര്‍ക്ക് നേതൃസ്ഥാനത്ത് തുല്യാവസരം നല്‍കുന്നില്ല?..

മലയാള സിനിമയിലെ വനിതാ സംഘടനയായ WCCയോട് നിര്‍ണ്ണായകമായ 11 ചോദ്യങ്ങളുമായി ശ്രീജിത് പണിക്കര്‍ രം​ഗത്ത്.

കുറിപ്പ് വായിക്കാം…….

WCC എന്ന വനിതാ സംഘടന മലയാള സിനിമാരംഗത്ത് വന്നിട്ട് ഏതാണ്ട് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നു. മേഖലയില്‍ അവസര സമത്വം, ലിംഗനീതി എന്നിവ ഉറപ്പുവരുത്തുകയാണ് പ്രഖ്യാപിത ലക്ഷ്യം. സംഘടനയെ പലരും അപമാനിക്കുന്നു എന്നതിനാല്‍ ഇപ്പോള്‍ ‘റെഫ്യൂസ് ദി അബ്യൂസ്’ ക്യാമ്ബയിന്‍ നടത്തുകയാണ് അവര്‍.

WCC-യോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ നല്ലൊരു അവസരം ആണ് ഇതെന്നു കരുതുന്നു:
(1) WCC രൂപീകൃതമായി മൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്ബോഴേക്കും അവസര സമത്വവും ലിംഗനീതിയും ഉറപ്പുവരുത്താന്‍ സാധിച്ചോ? എന്തൊക്കെയാണ് ഉദാഹരണങ്ങള്‍?

(2) സാധിച്ചില്ലെങ്കില്‍ എന്നത്തേയ്ക്ക് സാധിക്കും? സിനിമാരംഗത്തെ മനോഭാവങ്ങള്‍ മാറാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയെ അപലപിക്കുന്നവര്‍ക്ക് ‘വര്‍ഷങ്ങള്‍ വേണ്ടിവരും’ എന്ന മറുപടി ഈ ചോദ്യത്തിനുള്ള ഉത്തരമായി പറയാന്‍ കഴിയില്ലെന്ന് കരുതുന്നു.

(3) നിരവധി നടിമാര്‍ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ആരോപണ വിധേയരായ നടന്മാരും സംവിധായകരും ഉണ്ടായിട്ടുണ്ട്. ഈ വിഷയങ്ങളില്‍ WCC എടുത്ത നിലപാടുകള്‍ എന്തൊക്കെയാണ്?

(4) WCC വെബ്സൈറ്റില്‍ സംഘടനയുടെ കഴിഞ്ഞ ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. അതിനു തൊട്ടുമുന്‍പ് നടന്‍ അലന്‍സിയര്‍ ലോപ്പസ് ഒരു സിനിമാ പ്രവര്‍ത്തകയെ അപമാനിച്ചെന്ന ആരോപണം വന്നപ്പോള്‍ നിങ്ങള്‍ ആ സ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന് സൈറ്റില്‍ ഉണ്ട്; പിന്നീട് അലന്‍സിയര്‍ പരസ്യമായി മാപ്പ് പറഞ്ഞതായും. എന്നാല്‍ നിങ്ങള്‍ തന്നെ കൊടുത്തിരിക്കുന്ന വാര്‍ത്തയില്‍, ‘എന്തു നടപടിയാണ് ആ സ്ത്രീയ്ക്ക് ആവശ്യമെന്നും അലന്‍സിയര്‍ മാപ്പ് പറഞ്ഞാല്‍ മതിയോ,’ എന്നും നിങ്ങള്‍ ചോദിച്ചതായി പറയുന്നുണ്ട്. മാപ്പ് മതിയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും അദ്ദേഹം മറ്റു സ്ത്രീകളോടും മോശമായി പെരുമാറിയതിനാല്‍ മാപ്പ് മാത്രം പോരാ എന്നാണ് ആ സ്ത്രീ പറഞ്ഞതായി വാര്‍ത്തയില്‍ കാണുന്നത്. പിന്നീട് നിങ്ങള്‍ എന്ത് നടപടിയാണ് അലന്‍സിയറിനെതിരെ സ്വീകരിച്ചത്?

(5) WCC-യില്‍ ഇരട്ടത്താപ്പ് ആരോപിച്ചാണല്ലോ സംവിധായക വിധു വിന്‍സന്റ് രാജിവെച്ചത്. നടന്‍ ദിലീപിനെ പിന്തുണച്ച സംവിധായകന്‍ ബി ഉണ്ണികൃഷ്ണനൊപ്പം പ്രവര്‍ത്തിച്ചത് എന്തിനെന്ന വിശദീകരണം ആവശ്യപ്പെട്ടതിനാലാണ് രാജിയെന്ന് വിധു പറഞ്ഞിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള വിധുവിന്റെ തുല്യാവസരമെന്ന അവകാശത്തെ ബാധിക്കുന്ന ഈ വിശദീകരണം ചോദിക്കല്‍ നടപടി നിങ്ങളുടെ സംഘടനയുടെ തന്നെ പ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധമായിരുന്നില്ലേ? നിസ്സഹകരണം ആണ് നിങ്ങള്‍ ഉദ്ദേശിച്ചതെങ്കില്‍ ഇതേന്യായം അലന്‍സിയറിനും ബാധകമാണോ? ആണെങ്കില്‍ WCC അംഗമായ ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോന്‍’ എന്ന സിനിമയില്‍ അലന്‍സിയറെ അഭിനയിപ്പിച്ചതിനെ നിങ്ങള്‍ എതിര്‍ത്തോ? ‘പ്രതി പൂവന്‍കോഴി’ എന്ന മഞ്ജു വാര്യര്‍ സിനിമയില്‍ അലന്‍സിയര്‍ അഭിനയിച്ചതിനെ എതിര്‍ത്തോ? ‘ഉയരെ’ എന്ന പാര്‍വതി സിനിമയില്‍ അഭിനയിച്ച, ദിലീപിനെ പിന്തുണച്ച സിദ്ദിഖിനെ എതിര്‍ത്തോ? സംവിധായകന്‍ കമലിനെതിരെ ആരോപണം ഉണ്ടായപ്പോള്‍ നിങ്ങള്‍ എന്തുചെയ്തു? സ്ററെഫി സേവ്യര്‍ എന്ന കോസ്റ്റ്യൂം ഡിസൈനര്‍ ഗീതു മോഹന്‍ദാസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിങ്ങള്‍ ഏതു ഭാഗത്താണ്? സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന വിനായകനെ സഹകരിപ്പിച്ച്‌ സിനിമ നിര്‍മ്മിക്കുന്ന റീമ കല്ലിങ്ങലിന്റെ നിലപാടിനൊപ്പമാണോ നിങ്ങള്‍? നിങ്ങളുടെ എതിര്‍ചേരിയിലുള്ള ബി ഉണ്ണികൃഷ്ണനെ സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ടു എന്ന ആരോപണം നേരിടുന്ന നിങ്ങളാണോ സംഘടനയില്‍ ഇല്ലാത്ത ഭാവനയെ സഹകരിപ്പിക്കില്ല എന്ന് ഇടവേള ബാബു പറഞ്ഞതിനെ എതിര്‍ക്കുന്നത്?

(6) ആദ്യം മുതല്‍ WCC നേതൃനിരയില്‍ കാണുന്ന ചില മുഖ്യധാരാ നടികളെ മാത്രമാണ് ഇപ്പോഴും അവിടെ കാണുന്നത്. ആദ്യം ഉണ്ടായിരുന്ന ചിലരെ കാണുന്നുമില്ല. അതെന്താണ് അങ്ങനെ? എന്തുകൊണ്ട് മൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്ബോഴും മറ്റുള്ളവര്‍ക്ക് നേതൃസ്ഥാനത്ത് തുല്യാവസരം നല്‍കുന്നില്ല? ഏട്ടനും അണ്ണനും ഒക്കെയാണ് AMMA-യില്‍ സ്ഥിരം എന്നുപറയുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതല്ലേ? മറ്റുള്ളവര്‍ നേതൃസ്ഥാനം ആഗ്രഹിക്കുന്നില്ല എന്നതൊന്നും ഇക്കാര്യത്തില്‍ ഒരു ന്യായമാവില്ല.

(7) അവസര സമത്വം എന്ന പ്രശ്നം സിനിമയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇതിനോടകം വലിയ തോതിലുള്ള അംഗത്വ വര്‍ദ്ധനവ് WCC-ക്ക് കൈവരിക്കാന്‍ കഴിയേണ്ടതാണ്. അത് സാധിച്ചിട്ടുണ്ടോ? മുഖ്യധാരാ നടികളില്‍ എത്രപേര്‍ WCC-യില്‍ അംഗങ്ങളാണ്?

(8) AMMA-യില്‍ ധാരാളം നടിമാര്‍ അംഗങ്ങളായി തുടരുകയും അവര്‍ WCC-യില്‍ അംഗങ്ങള്‍ അല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം എന്തായിരിക്കും? അവസരങ്ങള്‍ കുറയുമെന്ന ഭീതിയാവാമെന്ന് നിങ്ങളില്‍ പലരും പറഞ്ഞുകണ്ടു. എന്താണ് അതിനുള്ള തെളിവ്? AMMA-യില്‍ തുല്യാവസരങ്ങള്‍ ഉണ്ടെന്നും ലിംഗനീതി പ്രശ്നം ഇല്ലെന്നും അതുകൊണ്ടാണ് ആള്‍ക്കാര്‍ WCC-യില്‍ ചേരാന്‍ തയ്യാറാകാത്തതെന്ന് മറുവാദമുണ്ടായാല്‍ അത് തെറ്റാണെന്ന് എങ്ങനെ തെളിയിക്കാന്‍ കഴിയും?

(9) AMMA-യില്‍ ഉള്ളവര്‍ പല കാരണങ്ങളാല്‍ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല എന്ന് നിങ്ങള്‍ പറയുന്നു. നിങ്ങളെ പരസ്യമായി പിന്തുണച്ച നടന്മാരും അവസരങ്ങള്‍ കുറയുമെന്ന ഭയം ഉള്ളവരാണോ? അവര്‍ ഇപ്പോള്‍ നിങ്ങള്‍ക്കുവേണ്ടി AMMA-യുടെ ഉള്ളില്‍ സംസാരിക്കുന്നില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?

(10) WCC അംഗങ്ങളല്ലാത്ത സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ WCC-ക്ക് അഭിപ്രായമുണ്ടോ? ഉദാഹരണത്തിന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വിഷയം. ആദ്യകാലം മുതല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പുവരെയും WCC-യില്‍ ക്ഷണിക്കപ്പെടാത്ത ആളാണ് താനെന്ന് ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. അംഗമാകുന്ന ആള്‍ക്കാരുടെ കാര്യത്തില്‍ മാത്രമേ നിങ്ങള്‍ അഭിപ്രായം പറയുകയുള്ളോ? അങ്ങനെയുള്ളവര്‍ക്ക് മാത്രമേ പരിഗണനയുള്ളോ? ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായ വിഷയത്തില്‍ എന്താണ് WCC നിലപാട്? അവര്‍ നേരിട്ട ആരോപണത്തില്‍ എന്താണ് WCC-യുടെ അഭിപ്രായം? ആരോപണത്തില്‍ പ്രകോപിതയായ അവരുടെ ചെയ്തിയെ അംഗീകരിക്കുന്നുണ്ടോ? മാല പാര്‍വതി WCC അംഗമാണോ? അവരുടെ മകനെതിരെ ആരോപണം ഉണ്ടായപ്പോള്‍ നിങ്ങള്‍ എന്ത് നടപടി സ്വീകരിച്ചു?

(11) എന്തുകൊണ്ടാണ് നിങ്ങളുടെ അംഗങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉണ്ടെന്ന് പറയുകയും അത് പരിശോധിക്കണമെങ്കില്‍ പാസ്‌വേഡ് ചോദിക്കുകയും ചെയ്യുന്നത്? ഏത് പാസ്‌വേഡ്? പൊതുജനത്തിന് അറിയാത്ത ഒരു പാസ്‌വേഡ് എന്തിനാണ് പൊതുജനത്തിനായുള്ള ഒരു വെബ്സൈറ്റില്‍ ആവശ്യം വരുന്നത്? സംഘടനയിലെ അംഗങ്ങളുടെ പേര് മറച്ചുവെക്കേണ്ട ഒന്നാണോ? ആണെങ്കില്‍ അത് എന്തുകൊണ്ട് സൈറ്റില്‍ കൊടുത്തു?

More in Malayalam

Trending

Recent

To Top