News
അദ്ദേഹം നിരപരാധിയാണ്… അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് ചോദിച്ച് മനസിലാക്കുക.. കാമരാജിന് പിന്തുണയുമായി നടന് ആനന്ദ് റോഷന്
അദ്ദേഹം നിരപരാധിയാണ്… അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് ചോദിച്ച് മനസിലാക്കുക.. കാമരാജിന് പിന്തുണയുമായി നടന് ആനന്ദ് റോഷന്
സൊമാറ്റോ ഡെലിവറി ബോയ് കാമരാജ് കണ്ടന്റ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനീയുമാണ് കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.
താൻ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിനെതുടർന്നുണ്ടായ തർക്കത്തെ തുടർന്ന് കാമരാജ് തന്റെ മൂക്കിന് ഇടിച്ച് ചോരവരുത്തിയെന്ന് പറഞ്ഞാണ് ഹിതേഷ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയത്. ഇപ്പോൾ ഇതാ ഡെലിവറി ബോയ്ക്ക് പിന്തുണയുമായി നടന് ആനന്ദ് റോഷൻ . സമീര്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ആനന്ദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് താനും ഫുഡ് ഡെലിവറി ബോയ് ആയി വര്‍ക്ക് ചെയ്തിരുന്നു എന്ന കാര്യമാണ് താരം വ്യക്തമാക്കുന്നത്.
ആനന്ദ് റോഷന്റെ കുറിപ്പ്:
നല്‍കാം ഒരു ചെറുപുഞ്ചിരിയെങ്കിലും
ഫുഡ് ഡെലിവറി ആപ്പുകളില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നിങ്ങളില്‍ എത്തിക്കുന്ന ആളുകള്‍ക്ക് ടിപ്പ് ഒന്നും കൊടുത്തില്ലേലും ഒരു ചെറു പുഞ്ചിരി നല്കാന് മറക്കരുതേ… അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ദേഷ്യപ്പെടാതെ അത് ചോദിച്ച് മനസിലാക്കാനുള്ള മനസു കാണിച്ചാല്‍ വളരെ നല്ലത്…
കുറച്ച് കാലം Uber Eatsല്‍ ( Uber Eats പിന്നീട് Zomato ഏറ്റെടുത്തു) ഡെലിവറി ബോയ് ആയി ജോലി നോക്കിയിരുന്നതുകൊണ്ട് ആ ജോലിയുടെ ഗുണദോഷങ്ങള്‍ നേരിട്ട് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ബാംഗ്ലൂരില്‍ നടന്ന സംഭവം എല്ലാവരും അറിഞ്ഞു കാണുമല്ലോ, ഈ വിഷയത്തില്‍ വേണ്ട അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു…കാമരാജ് നിരപരാധി ആണെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വിശ്വസിക്കുന്നത്…
മൂക്കിൽനിന്ന് ചോരയൊലിക്കുന്ന വീഡിയോയാണ് യുവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നത്. എന്നാൽ, യുവതി തനിക്ക് നേരെ ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുന്നതിനിടെ അവരുടെ മോതിരം മൂക്കിൽ തട്ടിയാണ് യുവതിക്ക് പരിക്കേറ്റതെന്നാണ് ഡെലിവറി ബോയ് കാമരാജ് മൊഴി നൽകിത്. യുവതിയാണ് തന്നെ ആദ്യം മർദ്ദിച്ചതെന്നും അധിക്ഷേപിച്ചതെന്നും കാമരാജ് മാധ്യമങ്ങളോട് പറയുകയുണ്ടായി.
