Connect with us

ഓസ്കർ ചുരുക്ക പട്ടികയിൽ നിന്നും ‘സൂരറൈ പോട്ര്’ പുറത്തായി

News

ഓസ്കർ ചുരുക്ക പട്ടികയിൽ നിന്നും ‘സൂരറൈ പോട്ര്’ പുറത്തായി

ഓസ്കർ ചുരുക്ക പട്ടികയിൽ നിന്നും ‘സൂരറൈ പോട്ര്’ പുറത്തായി

സുധ കൊങ്കരയുടെ സംവിധാനത്തിൽ സൂര്യ നായകനായ ‘സൂരറൈ പോട്ര് ഓസ്കർ ചുരുക്ക പട്ടികയിൽ നിന്നും പുറത്തായി. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു ഈ ചിത്രം മത്സരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഓസ്‌കര്‍ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. നടി പ്രിയങ്ക ചോപ്ര ഗായകന്‍ നിക് ജോനാസ് എന്നിവര്‍ ചേര്‍ന്നാണ് പട്ടിക പുറത്ത് വിട്ടത്

ആമസോണ്‍ പ്രൈമിലൂടെയാണ് ‘സൂരറൈ പോട്ര്’ റിലീസ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ഈ ചിത്രത്തിന് നേടിയത്. എയര്‍ ഡെക്കാന്‍ വിമാന കമ്ബനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു ‘സൂരറൈ പോട്ര്’.

ഓസ്‌കര്‍ നാമനിര്‍ദേശക പട്ടികയില്‍ പത്ത് നോമിനേഷനുകളുമായി നെറ്റ്ഫ്‌ളിക്‌സ് ചിത്രം മാങ്ക് ഇടം നേടി .

മികച്ച ചിത്രം: ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക്ക് മിശിഹ, മിനാരി, നോമഡ്‌ലാന്‍ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദ ട്രയല്‍ ഓഫ് ചിക്കാഗോ സെവന്‍, പ്രോമിസിങ് യങ് വുമന്‍

മികച്ച സംവിധായകന്‍: ഡേവിഡ് ഫിഞ്ചെര്‍ (മാങ്ക്), തോമസ് വിന്റെര്‍ബെര്‍ഗ് (അനദര്‍ റൗണ്ട്), ലീ ഐസക് (മിനാരി), ക്ലോയി സാവോ (നോ മാഡ്ലാന്‍ഡ്), എമെറാള്‍ഡ് ഫെന്നെല്‍ (പ്രോമിസിങ് യങ് വുമന്‍)

മികച്ച നടന്‍: ചാഡ്വിക് ബോസ്മാന്‍ (മാ റെയ്‌നിസ് ബ്ലാക് ബോട്ടം), ഗാരി ഓള്‍ഡ്മാന്‍ (മാങ്ക്), റിയാസ് അഹമ്മെദ് (സൗണ്ട് ഓഫ് മെറ്റല്‍), ആന്റണി ഹോപ്കിന്‍സ് (ദ് ഫാദര്‍), സ്റ്റീവെന്‍ യൂന്‍ (മിനാരി)

മികച്ച നടി: വയോള ഡേവിസ് (മാ റെയ്‌നിസ് ബ്ലാക് ബോട്ടം), ആന്‍ഡ്രാ ഡേ (യുണൈറ്റഡ് സ്റ്റേറ്റ്‌സ് വേ. ബില്ലി ഹോളിഡേ), വനേസ കിര്‍ബി (പീസസ് ഓഫ് എ വുമന്‍), ഫ്രാന്‍സെസ് മക്‌ഡോര്‍മാന്‍ഡ് (നോമാഡ്ലാന്‍ഡ്), കാരി മുള്ളിഗന്‍ (പ്രോമിസിങ് യങ് വുമന്‍)

മികച്ച അനിമേഷന്‍ ചിത്രം: ഓണ്‍വാര്‍ഡ്, ഓവര്‍ ദ് മൂണ്‍, എ ഷോണ്‍ ദ് ഷീപ് മൂവി, സോള്‍, വോള്‍ഫ്വാക്കേര്‍സ്

മികച്ച ഛായാഗ്രഹണം: എറിക് ( മാങ്ക്), ഷോണ്‍ ബോബിസ്റ്റ് (ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ), ഡാറിയസ് വോള്‍സ്‌കി (ന്യൂസ് ഓഫ് ദ് വേള്‍ഡ്), ജോഷ്വ ജെയിംസ് (നോമാഡ്ലാന്‍ഡ്), ഫീഡന്‍ (ദ് ട്രയല്‍ ഓഫ് ചിക്കാഗോ സെവന്‍).

More in News

Trending

Recent

To Top