Malayalam
ഉപ്പും മുളകും നിർത്താനുള്ള കാരണം പരമ്പരയ്ക്ക് സംഭവിച്ചത്? ബിജു സോപാനത്തിന്റെ വെളിപ്പെടുത്തൽ
ഉപ്പും മുളകും നിർത്താനുള്ള കാരണം പരമ്പരയ്ക്ക് സംഭവിച്ചത്? ബിജു സോപാനത്തിന്റെ വെളിപ്പെടുത്തൽ
അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയതാണ് ഉപ്പും മുളകും. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു
പതിവ് പരമ്പരകളെ പോലെ നാടകീയതയില്ലാതെ, കോമഡിയ്ക്കായുള്ള കാട്ടിക്കൂട്ടലുകളില്ലാതെ സ്വാഭാവികതയുള്ള അഭിനയം കൊണ്ടും ഹാസ്യം കൊണ്ടും ഉപ്പും മുളകും മലയാളികളെ ചിരിപ്പിക്കുകയായിരുന്നു മിനിസ്ക്രീനിൽ തകർത്താടുന്നതിനിടെയാണ് പെട്ടെന്നൊരു ദിവസം ഉപ്പും മുളകും സംപ്രേക്ഷണം നിലച്ചത്. പരമ്പര അവസാനിച്ചു എന്നുള്ള വാർത്ത പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു
എന്നാൽ ഉപ്പും മുളകിലെ ബാലുവും നീലുവും ഇപ്പോള്‍ പപ്പനും പത്മിനിയുമാണ്. ഉപ്പും മുളകും നിർത്തിയതിനെക്കുറിച്ചും പുതിയ വെബ് സീരിസിനെ കുറിച്ചും ബിജു സോപാനം മനസ് തുറക്കുകയാണ്.
ജനപ്രീയ പരമ്പരയായ ഉപ്പും മുളകും ദീര്‍ഘനാളത്തെ ആശങ്കകള്‍ക്കൊടുവിലാണ് അവസാനിക്കുന്നതായി പ്രഖ്യാപിക്കപ്പെടുന്നത്. തങ്ങളും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷമായി ഒരേ കഥയുമായി മുന്നോട്ട് പോകുന്നു. ഒരു മാറ്റം വേണമെന്ന് തോന്നിയത് കൊണ്ടാകാം പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് . പിന്നാലെ നിര്‍മ്മാണ ചെലവുകള്‍ വര്‍ധിച്ചതും മറ്റൊരു പരമ്പര തുടങ്ങിയതുമെല്ലാം കാരണങ്ങളായിട്ടുണ്ടാകാമെന്നും ബിജു സോപാനം പറയുന്നു.
പ്രേക്ഷകരെ പോലെ തന്നെ ഉപ്പും മുളകും അവസാനിച്ചപ്പോള്‍ തനിക്കും വിഷമമുണ്ടായിരുന്നു. എന്നാല്‍ വിഷമിച്ച് ഇരിക്കാനാകില്ല. അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ട്. നേരത്തെ നാടകം അഭിനയിച്ചപ്പോള്‍ ഇതിലും അടുപ്പവും കുടുംബം പോലെ കഴിഞ്ഞവരെ പിരിയേണ്ടി വന്നിട്ടുണ്ട്. അതും വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ച ശേഷം. ഇഷ്ടപ്പെട്ട കഥാപാത്രമായ ഭീമനെ അവതരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെട്ടിട്ട് തിരികെ കിട്ടിയിട്ടുണ്ട്. ഇതെല്ലാം കലാകാരന്മാരുടെ ജീവിതത്തില്‍ സ്വാഭാവികമാണെന്നാണ് അദ്ദേഹം പറയുന്നത്.
ലോക്ക്ഡൗണ്‍ സമയത്ത് വര്‍ക്കൊന്നുമില്ലാതെ ഇരിക്കേണ്ടി വന്നപ്പോഴാണ് പപ്പനും പത്മിനിയും എന്ന വെബ് സീരീസിലേക്ക് എത്തുന്നത്. പിന്നീട് യൂട്യൂബ് ചാനല്‍ പോലൊരു പ്ലാറ്റ്ഫോമിന് ഒരുപാട് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞുവെന്നും അങ്ങനെ മുന്നോട്ട് പോവുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഉപ്പും മുളകിലെ നീലുവും ബാലുവും പപ്പനും പത്മിനിയുമായാണ് വെബ് സീരീസിലെത്തുന്നത്. എന്നാല്‍ ഭാര്യയും ഭര്‍ത്താവുമായല്ല ഇവര്‍ അഭിനയിക്കുന്നതെന്നും ബിജു സോപാനം പറയുന്നു.
കാവാലം സാറില്‍ നിന്ന് പഠിച്ച കാര്യങ്ങളും നാടകത്തില്‍ നിന്നും ആര്‍ജിച്ചെടുത്ത കലയും അടക്കം തന്റെ കഴിവുകളും അതുപോലെ മറ്റ് താരങ്ങളുടെ വിവിധ കഴിവുകളും ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജു പറയുന്നു. വെബ് സീരീസിന്റെ കമന്റുകളിലും ഉപ്പും മുളകും തന്നെയാണ് താരം. പലരും പറയുന്നത് ഉപ്പും മുളകും ടീമിനെ വെബ് സീരിസിലേക്ക് കൊണ്ടു വരണമെന്നാണ്. ആ സ്നേഹം കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.
