Malayalam
അപൂര്‍വങ്ങളില്‍ അപൂര്‍വമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ രണ്ട് മക്കള്‍!; വൈറലായി സീമ ജി നായരുടെ വാക്കുകള്‍
അപൂര്‍വങ്ങളില്‍ അപൂര്‍വമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ രണ്ട് മക്കള്‍!; വൈറലായി സീമ ജി നായരുടെ വാക്കുകള്‍
പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ മുഖങ്ങളാണ് സീമ ജി നായരുടെയും ശരണ്യ ശശിയുടെയും. സീരിയലുകളിലൂടെയും സിനിമകളിലൂടെയും തിളങ്ങി നിന്ന ശരണ്യ നാളുകളായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ശരണ്യ അടുത്തിടെ ഏഴാമത്തെ തവണ ശസ്ത്രക്രിയയ്ക്കും വിധേയയിരുന്നു. ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളുമെല്ലാം മനശക്തി കൊണ്ട് അതിജീവിച്ച് ജീവിതത്തിലേക്ക് വീണ്ടും പിച്ചവെയ്ക്കുകയാണ് ശരണ്യ ഇപ്പോള്‍ . ക്യാന്‍സര്‍ ശരീരം മുഴുവന്‍ പടരുമ്പോഴും നന്ദു എന്ന ചെറുപ്പക്കാരന്‍ ജീവിത്തില്‍ സൂക്ഷിക്കുന്ന ഊര്‍ജവും പോസിറ്റിവിറ്റിയും എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്. സോഷ്യല്‍ മീഡിയയിലൂടെയും ഏവര്‍ക്കും സുപരിചിതനാണ് നന്ദു മഹാദേവ. ശരീരത്തിന്റെ ഓരോരോ അവയവങ്ങളെ അര്‍ബുദം പിടിമുറുക്കുമ്പോള്‍ ജീവിതത്തില്‍ ജ്വലിക്കണം എന്നാണ് നന്ദു പറയുന്നത്.
കഴിഞ്ഞ 15ന് ശരണ്യയുടെ പിറന്നാളായിരുന്നു, പിറന്നാള്‍ ദിനത്തില്‍ നന്ദുവിനെയും കൂട്ടിയാണ് സീമ ജി നായര്‍ ശരണ്യയെ കാണാനായി എത്തിയത്. നന്ദുവും ശരണ്യയും തനിക്ക് മക്കളാണെന്ന് സീമ പറയുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും ഒരു കുറിപ്പും സീമ ഫേസ്ബുക്കില്‍ പങ്കുവെച്ചു. നിമിഷ നേരം കൊണ്ടു തന്നെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
എന്റെ ജീവിതം കാറ്റിലും തിരമാലയിലും പെട്ട കടലാസ് തോണി പോലെ ആയിരുന്നു.. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു.. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു.. പഠിക്കാന്‍ പ്രയാസമുള്ള പാഠങ്ങളും ഈസിയായ പാഠങ്ങളും.. ഈ ജീവിതം അങ്ങനെ ആണ്..
ഇന്നലെ മാര്‍ച്ച് 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാള്‍ ആയിരുന്നു.. അദിതി, രഞ്ജിത്, ഡിമ്പിള്‍, ശരണ്യ.. എല്ലാവരും പ്രിയപ്പെട്ടവര്‍.. പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു.. അതിജീവനത്തിന്റെ രാജകുമാരി.. എന്റെ മോള്‍ക്ക് ഞാന്‍ ഇന്നലെ കൊടുത്ത ബിഗ് സര്‍പ്രൈസ്, അതിജീവനത്തിലെ ‘രാജകുമാരനു’മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു.. പെട്ടെന്ന് ആ രാജകുമാരന്‍ വീട്ടിലേക്കു വന്നപ്പോള്‍ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാന്‍ പറ്റില്ല എന്നാണ് സീമ പറയുന്നത്.
ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തില്‍ നിന്ന് അവള്‍ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല.. എന്റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നു.. എന്റെ ജീവിതത്തില്‍ എന്നും ഓര്‍ത്തു വെക്കുന്ന അപൂര്‍വ നിമിഷത്തിന്റെ ഓര്‍മ്മയാവും ഇത്.. എനിക്ക് മാത്രം അല്ല.. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അങ്ങനെ തന്നെയാവും അത്..
നമ്മള്‍ പഠിക്കേണ്ടുന്ന രണ്ട് പാഠ പുസ്തകങ്ങളുടെ നടുവില്‍ ആയിരുന്നു വീട്ടില്‍ ഉള്ള എല്ലാവരും.. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കള്‍.. അവര്‍ നല്‍കുന്ന പോസിറ്റീവ് എനര്‍ജി, ആത്മ വിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം.. വെറും വാക്കുകള്‍ കൊണ്ട് തീരില്ല ഒന്നും.. അമൂല്യമായ രണ്ട് രക്നങ്ങള്‍.. അപൂര്‍വമായ രണ്ട് നക്ഷത്രങ്ങള്‍.. നന്ദുമോന്റെ ഭാഷ കടമെടുത്താല്‍, ‘പുകയരുത് ജ്വലിക്കണം’… ഈ അപൂര്‍വ കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു..എന്നും സീമ കുറിപ്പിലൂടെ പറയുന്നു.
ശരണ്യയെ പഴയ അതേ പ്രസരിപ്പോടെ സ്‌ക്രീനിന് മുന്നില്‍ എത്തിക്കണം. അസുഖമൊക്കെ മാറി ജീവിതത്തിലേക്ക് മടങ്ങി വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഏറെപ്പേരും ചോദിച്ചത് എന്നാണ് സ്‌ക്രീനില്‍ കാണാന്‍ കഴിയുക എന്നാണ്. ഞാനെങ്ങും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്. അഭിനയിക്കാന്‍ എനിക്കിപ്പോഴും കൊതിയാണ്. എന്നെ വിളിച്ചാല്‍ നല്ല വേഷം കിട്ടിയാല്‍ ഞാന്‍ തീര്‍ച്ചയായും അഭിനയിക്കും. അഭിനയിക്കാന്‍ ആഗ്രഹമുളളപ്പോഴെല്ലാമാണല്ലോ അസുഖം വന്നത്. പുതിയ ആളുകളൊക്കെ വന്നു അഭിനയിച്ചുപോകട്ടെ ഞാന്‍ ഇവിടെ തന്നെയുണ്ടാകും. ഇനിയും അഭിനയിക്കാമല്ലോ എന്ന വിശ്വാസം എനിക്കുണ്ട്. ഇതായിരുന്നു ശരണ്യയുടെ വാക്കുകള്‍. ഈ ആത്മവിശ്വാസവും ധൈര്യവും മാത്രം മതി ശരണ്യക്ക് തിരികെ വരാന്‍ എന്നും സീമാ ജാ നായര്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.