News
കഥ മോഷ്ടിച്ചു; നടി കങ്കണയ്ക്കെതിരെ കേസ്
കഥ മോഷ്ടിച്ചു; നടി കങ്കണയ്ക്കെതിരെ കേസ്
ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. എഴുത്തുകാരന് ആഷിഷ് കൗള്‍ ആണ് കങ്കണയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മണികര്‍ണിക റിട്ടേണ്‍സ്: ദി ലെജന്‍ഡ് ഓഫ് ദിഡ്ഡയുടെ കഥ കങ്കണ മോഷ്ടിച്ചുവെന്നാണ് ആഷിഷ് നല്കിയ പരാതിയില്‍ പറയുന്നത്.നിര്‍മാതാവ് കമല്‍ ജെയിന്, കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി എന്നിവരുടെ പേരുകളും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ദിഡ്ഡ : ദി വാരിയര്‍ ഓഫ് ക്വീന്‍ എന്ന ജീവചരിത്രത്തിന്റെ പകര്‍പ്പവകാശം തനിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ‘ഇന്ന് ഞാന്‍ ജീവിതത്തിലെ പുതിയ ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ഒരു യാത്ര. എന്റെ ബൗദ്ധിക സ്വത്തവകാശവും നീതിയും നിസ്സാരമായി, നഗ്നമായി ലംഘിക്കപ്പെട്ടതിനെതിരെ’… എന്ന് ആഷിഷ് കൗള്‍ ഒരു പ്രസ്താവനയില്‍ പറയുന്നു. പണവും അധികാരവും കൈവശമുള്ളവര്‍ നിയമത്തെ വളച്ചൊടിക്കുകയും എഴുത്തുകാരന്റെ അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.
2019-ല്‍ പുറത്തിറങ്ങിയ മണികര്‍ണിക : ദി ക്വീന്‍ ഓഫ് ഝാന്‍സിയുടെ രണ്ടാം ഭാഗമെന്ന നിലയിലാണ് പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ആദ്യചിത്രം സംവിധാനം ചെയ്തത് രാധാ കൃഷ്ണ, ജഗര്‍ലമുഡി കങ്കണ റണാവത്ത് എന്നിവര്‍ ചേര്‍ന്നാണ്. ഈ ചിത്രവും പല വിവാദങ്ങള്‍ക്കും കാരണമായി തീര്‍ന്നിരുന്നു.
