Connect with us

ശാരീരിക പീഡനം! കടുത്ത മദ്യപാനി സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവരും! ഒരു ഭാര്യയും കാണാൻ പാടില്ലാത്ത പല കാഴ്ചകളും ഞാൻ കണ്ടു

Malayalam

ശാരീരിക പീഡനം! കടുത്ത മദ്യപാനി സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവരും! ഒരു ഭാര്യയും കാണാൻ പാടില്ലാത്ത പല കാഴ്ചകളും ഞാൻ കണ്ടു

ശാരീരിക പീഡനം! കടുത്ത മദ്യപാനി സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവരും! ഒരു ഭാര്യയും കാണാൻ പാടില്ലാത്ത പല കാഴ്ചകളും ഞാൻ കണ്ടു

അഭിനയ തിളക്കം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമാണ് മുകേഷും സരിതയും. തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയയിരുന്നു. ആ ദാമ്പത്യത്തിൽ അത്ര നിസാരമല്ലാത്ത പരിക്കുകളുണ്ടെന്ന് പുറം ലോകം അറിഞ്ഞു തുടങ്ങിയത് 2007ലായിരുന്നു. പിന്നീട് വിവാഹ മോചനക്കേസ് കോടതിയിലുമെത്തി. എന്നാൽ അതുവരെ ഒരു തുറന്നു പറച്ചിലുകൾക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ പൊട്ടിത്തെറിക്കുകയായിരുന്നു

2013 ല്‍ മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്തു .അതേസമയം ബന്ധം വേര്‍പെടുത്താതെ ആണ് വേറെ വിവാഹം ചെയ്യതത് എന്ന് ആരോപിച്ച് സരിത രംഗത്തെത്തിയത് ഏവരെയും ഞെട്ടിച്ചു. മക്കള്‍ മുതിര്‍ന്ന ശേഷമാണ് മേതില്‍ ദേവികയെ മുകേഷ് വിവാഹം ചെയ്‌തെങ്കിലും സരിത ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്.

കഴിഞ്ഞ 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജുസ്റ്റ്മെന്റുകൾ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ.മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭർത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്നങ്ങൾ പുറത്തറിയാതിരിക്കാൻ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറഞ്ഞു.

കൊല്ലം എം എൽ എ ആയി മുകേഷ് മത്സാരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വന്നപ്പോൾ അന്നും സരിത മുകേഷിനെതിരെ വലിയ ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആർത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം.

പിരിയാതെ ഇരിക്കാൻ ഒരുപാട് ശ്രമിച്ചുവെന്നും പക്ഷേ അവർക്ക് ഇനി ചിന്തിക്കാനും സന്തോഷിക്കാനും അവസരം ഉണ്ടെങ്കിൽ അത് പരസ്പരം ഇഷ്ടത്തോടെ പിരിഞ്ഞു നിൽക്കുന്നതാണ് എന്ന തോന്നലാണ് പിരിയാൻ കാരണം. സമാധാനം, സന്തോഷം, ജോലി എന്നിവക്ക് നല്ലത് ഇതാണെങ്കിൽ പിരിയുന്നതാണ് നല്ലതെന്നുമായിരുന്നു മുകേഷ് പറഞ്ഞത്. എന്നാൽ സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്നാണ് സരിത പറഞ്ഞത്. സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാള്‍ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നും ഇവര്‍ ചോദിച്ചിരുന്നു. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചതായും മുകേഷും മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണെന്നും സരിത ആരോപിച്ചിരുന്നു.

കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോര്‍ഡിങ്ങിലാക്കിയതെന്നും സരിത പറഞ്ഞിരുന്നു. മുകേഷ് കടുത്ത മദ്യപനാണെന്നും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നതായും സരിത ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. എന്നാല്‍ അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാല്‍ തന്നെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സരിത പറഞ്ഞിരുന്നു. ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടില്ലെന്ന് പറഞ്ഞ സരിത മുകേഷ് വിവാഹമോചനം നേടാതെയാണ് മേതില്‍ ദേവികയെ കല്യാണം കഴിച്ചതെന്നും ആരോപിപ്പിച്ചിരുന്നു.

More in Malayalam

Trending

Recent

To Top