Connect with us

കഴിഞ്ഞ വർഷം അവാർഡാണെങ്കിൽ ഈ വർഷം മേരികുട്ടിയ്ക്ക് വേണ്ടി ജയസൂര്യ നേരിട്ടെത്തി…. അദ്ദേഹത്തിൻെറ തൊണ്ട ഇടറുന്നത് കേൾക്കാമായിരുന്നു …

Malayalam

കഴിഞ്ഞ വർഷം അവാർഡാണെങ്കിൽ ഈ വർഷം മേരികുട്ടിയ്ക്ക് വേണ്ടി ജയസൂര്യ നേരിട്ടെത്തി…. അദ്ദേഹത്തിൻെറ തൊണ്ട ഇടറുന്നത് കേൾക്കാമായിരുന്നു …

കഴിഞ്ഞ വർഷം അവാർഡാണെങ്കിൽ ഈ വർഷം മേരികുട്ടിയ്ക്ക് വേണ്ടി ജയസൂര്യ നേരിട്ടെത്തി…. അദ്ദേഹത്തിൻെറ തൊണ്ട ഇടറുന്നത് കേൾക്കാമായിരുന്നു …

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ സജന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ കഴിഞ്ഞ ദിവസം എത്തിയിരുന്നു. സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ വേണ്ട സാമ്ബത്തികസഹായം നല്‍കുമെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. സജനയ്ക്ക് ജയസൂര്യയുടെ സഹായ പ്രഖ്യാപനത്തിന് പിന്നാലെ ഈ സമയത്തിന് മറ്റൊരു ആകസ്മികത കൂടിയുണ്ടെന്ന് പങ്കുവെച്ച് തിരക്കഥാകൃത്ത് ആര്‍ രാമാനന്ദ്.

‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജയസൂര്യയ്ക്ക് ആ വര്‍ഷം അതേ സമയമാകുമ്പോള്‍ സജനയെ സഹായിക്കാനായത് വിസ്മയകരമായ ആകസ്മികതയാകാമെന്ന് രാമാനന്ദ് പറയുന്നു.
കഴിഞ്ഞവർഷം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ ഹൃദയം സന്തോഷത്തിൻ്റെ പാരമ്യതയിൽ ആയിരുന്നു, ഞാൻ മേരിക്കുട്ടി ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിന് ജയേട്ടന് മികച്ച നടനുള്ള പുരസ്കാരം. ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള നിമിഷം ആണ് അംഗീകരിക്കപ്പെടുക എന്നുള്ളത്. കുറ്റമറ്റ ഒരു ജൂറി സംവിധാനം ഉള്ള കേരളത്തിൽ ഒരു അവാർഡ് നേടുക വലിയ അഭിമാനം തന്നെയാണ്. ഈ വർഷവും ആർക്കും നെറ്റി ചുളിയാത്തവിധം ഒരു ഫലപ്രഖ്യാപനം ആണ് ഉണ്ടായിട്ടുള്ളത്. ജേതാക്കളുടെ പ്രതിഭയിൽ ആർക്കും ഒരു സംശയവും ഇല്ല, അത്രയ്ക്ക് കുറ്റമറ്റ മൂല്യനിർണയം.

പറഞ്ഞു വരുന്നത് ഇന്നു രാവിലെ ഉണ്ടായ ഒരു തിരിച്ചറിവിൻ്റെ നിമിഷത്തെ കുറിച്ചാണ്. രാവിലെ ജയേട്ടനെ വിളിച്ചു പലതും പറയുന്ന കൂട്ടത്തിൽ ഈ വർഷത്തെ സംസ്ഥാന അവാർഡിനെ കുറിച്ചും, കഴിഞ്ഞവർഷത്തെ സന്തോഷകരമായ നിമിഷത്തെ കുറിച്ചും നന്ദിയോടെ ഓർത്തു. സംസ്ഥാന പുരസ്കാരത്തിലേക്ക് പടവ് വിരിച്ച് നടത്തിച്ച മേരിക്കുട്ടിയെ ഓർത്തു.. ഒരു നിമിഷം ഞങ്ങളിരുവരും ഒരുപോലെ മൗനമായി.. കഴിഞ്ഞവർഷം മേരിക്കുട്ടി നേടിത്തന്ന അംഗീകാരത്തിന് ഈ വർഷം അതേസമയത്ത് കൊച്ചിയിലെ മേരിക്കുട്ടിക്ക് ( സജ്ന) താങ്ങാവാൻ സാധിച്ചത് കേവലം ആകസ്മികതയോ? അതോ അഭ്രപാളിയിലെ മേരിക്കുട്ടിയ്ക്കപ്പുറം ‘അവൾ’ ഹൃദയത്തിൽ ചേക്കേറിയത് കൊണ്ടോ ?

ഫോണിൻ്റെ അപ്പുറത്തെ തലക്കൽ തൊണ്ട ഇടറുന്നത് എനിക്ക് കേൾക്കാമായിരുന്നു. അവിടെ കണ്ണീർ നനവ് പൊടിഞ്ഞുവെങ്കിൽ പ്രകൃതി ഒരുക്കുന്ന വിസ്മയകരമായ ഈ ആകസ്മികതകളിൽ ഹൃദയം കൃതജ്ഞത കൊണ്ട് നിറയുന്നത് കൊണ്ട് മാത്രമാണ് എന്നെനിക്കറിയാം. നന്ദി ജയേട്ടാ, ഈ മനോഹരമായ നിമിഷം അറിയാതെയെങ്കിലും സമ്മാനിച്ചതിന്..അപാര കരുണാവാരിധിയായ പ്രകൃതി വാരി ചൊരിഞ്ഞു തരുന്നതിന് നന്ദിപൂർവ്വം അൽപ്പമെങ്കിലും തിരിച്ചു കൊടുക്കണം എന്ന വലിയ തിരിച്ചറിവിലും വലിയ എന്തു സമ്പാദ്യമാണ് ഇന്ന് ലഭിക്കാനുള്ളത്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം കടമറ്റത്ത് കത്തനാരിന്റെ തിരക്കഥാകൃത്താണ് ആര്‍ രാമാനന്ദ്.

More in Malayalam

Trending

Recent

To Top