Malayalam
റംസാനെ കുറിച്ച് സായിയോട് പരാതി പറഞ്ഞ് റിതു മന്ത്ര
റംസാനെ കുറിച്ച് സായിയോട് പരാതി പറഞ്ഞ് റിതു മന്ത്ര
ബിഗ് ബോസ് മൂന്നാം സീസണിൽ ഏറെ ചർച്ചയായിരിക്കുന്നത് മത്സരാർത്ഥികൾക്കിടയിലുള്ള റൊമാന്റിക്ക് നിമിഷങ്ങളാണ്. അഡോണി എയ്ഞ്ചല്‍ പ്രണയമായിരുന്നു ഹൗസില്‍ ആദ്യം വലിയ ചര്‍ച്ചയായത്. പിന്നാലെ മണിക്കുട്ടനോടുളള ഇഷ്ടം തുറന്നുപറഞ്ഞ് സൂര്യയും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രണയത്തിന് കൂടിയുളള സാധ്യതകള്‍ ഉണ്ടായിരിക്കുന്നത്. എന്നാൽ ഇതെല്ലാം സ്ട്രാറ്റെജി ആണോ എന്ന ചോദ്യമാണ് പ്രേക്ഷകർക്ക് ചോദിക്കാനുള്ളത്.
ബിബി യൂണിവേഴ്‌സിറ്റി ടാസ്‌ക്കിനിടെ സംഗീത അധ്യാപികയായ റിതു ഡാന്‍സ് അധ്യാപകനായ റംസാന് ലവ് ലെറ്റര്‍ നല്‍കിയിരുന്നു. ഗെയിമിന്‌റെ ഭാഗമായിട്ടാണ് വെറുതെ ഒരു രസത്തിന് റംസാന് റിതു ലവ് ലെറ്റര്‍ നല്‍കിയത്. ഇതിന് പിന്നാലെ റംസാനെ ശരിക്കും ഇഷ്ടമാണോ എന്ന് ചോദിച്ച് റംസാനെ കൂട്ടി സായി റിതുവിന് അരികിലെത്തിയിരുന്നു.
ഇതു ചുമ്മാ ഷോയ്ക്ക് വേണ്ടി കാണിക്കുന്നതാണോ, അല്ല എന്തെങ്കിലും ഉണ്ടായിട്ടാണോ എന്നായിരുന്നു റിതുവിനോട് സായിയുടെ ചോദ്യം. മറുപടിയായി എന്ത് ഷോയ്ക്ക് വേണ്ടി എന്ന് റിതു പറഞ്ഞു. അവന് ഒകെയാണെങ്കില്‍ നിനക്ക് ഒകെയാണോ എന്നായി സായിയുടെ അടുത്ത ചോദ്യം. ഒന്നുപോയേടാ എന്നായിരുന്നു റിതുവിന്‌റെ മറുപടി. തുടര്‍ന്ന് നിനക്ക് സത്യമായിട്ടും അങ്ങനെ എന്തെങ്കിലും ഫിലീംഗ് ഉണ്ടോ എന്ന് റംസാനോട് റിതു ചോദിച്ചു.
മറുപടിയായി നിനക്കുണ്ടോ എന്ന് റംസാന്‍ ചോദിച്ചു. നിങ്ങള് യെസ് പറയുന്ന സമയത്ത് ഞാന്‍ മാറിതരും എന്ന് സായി ഇതുകേട്ട് പറഞ്ഞത്. എനിക്ക് നിന്നോട് സ്‌പെഷ്യല്‍ ഇഷ്ടമാണ് അത്രയേയൂളളുവെന്ന് റംസാനോട് റിതു പറഞ്ഞു. ഇതുകേട്ട് ഇപ്പോ ഈ സജ്‌ന ചേച്ചി ഒകെ വന്ന് എന്തെങ്കിലും പറയുമ്പോഴൊക്കെ ഇറിറ്റേഷനാണ്, എന്നാല്‍ നീ അങ്ങനെയല്ല എന്ന് റംസാന്‍ പറഞ്ഞു. നിനക്ക് എന്താണോ സായി അതാണ് എനിക്ക് നീ.
നിനക്ക് ബെസ്റ്റ് ഫ്രണ്ടാണ് സായി എങ്കില്‍ അതാണ് എനിക്ക് നീ. റംസാന്‍ പറയുന്നു. നിന്‌റെ കാര്യം, നിന്റെ ഇമോഷന്‍സ് ചോദിച്ചു മനസിലാക്കി എവിടെ ഞാന്‍ നില്‍ക്കണം എന്നുളളത് എനിക്കറിയാം. എനിക്ക് നിന്നെ വേദനിപ്പിക്കാനാവില്ല, അപ്പോ നീ പറയണം. ഇത് ഞാന്‍ തുടങ്ങിയപ്പോ പറഞ്ഞില്ലേ ഇവള് ഇങ്ങനെ വഴിമാറുമെന്ന്. റംസാന്‍ പറഞ്ഞു.
അപ്പോ എനിക്കറിയില്ലായിരുന്നു നിങ്ങള് പെട്ടെന്ന് ഒരു ദിവസം വന്നിട്ട് നിനക്ക് ഇഷ്ടമാണെന്ന് ഒകെ ചോദിക്കുമെന്ന് റിതു പറഞ്ഞു. ഇതുകേട്ട് അല്ല ഞങ്ങള്‍ ഇനി ഒരു മൂന്ന് മാസം കഴിഞ്ഞു വരാം എന്നായി സായിയുടെ മറുപടി. നിനക്ക് എന്താ ഇപ്പോ പ്രശ്‌നം. നിന്നെക്കാളും കുറച്ച് ഉയരം അവന് കുറവാണ്, അതാണോ, സായി പറഞ്ഞു.. അവനാണ് പ്രശ്‌നം എനിക്കല്ല. ഇവന്‍ എപ്പോഴും നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെ പല സമയത്തും എന്നെ ഒഴിവാക്കാറുണ്ട് എന്ന് റിതു പറഞ്ഞു.
ഡാന്‍സ് കളിക്കാനൊരുങ്ങുന്ന സമയത്ത് ആദ്യം എന്നെ വിളിച്ച് പിന്നെ നീ വരണ്ട എന്നൊക്കെ പറഞ്ഞു. ഇതുപോലുളള സാഹചര്യങ്ങള്‍ പലതവണ ഉണ്ടായി, റിതു സായിയോട് പറഞ്ഞു. ഇതുകേട്ട് ഇതൊക്കെ അവളെ വേദനിപ്പിക്കുന്നുണ്ടെടാ എന്നായിരുന്നു സായി റംസാനോട് പറഞ്ഞത്.
about bigg boss