Malayalam
ഓറിയോയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ; ഫോട്ടോ ക്രഡിറ്റ് എവിടെയെന്ന് ഫര്‍ഹാന്‍
ഓറിയോയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ; ഫോട്ടോ ക്രഡിറ്റ് എവിടെയെന്ന് ഫര്‍ഹാന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും വളര്‍ത്തു നായയാണ് ഓറിയോ. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കാറുളളത്. സിനിമാ സെറ്റുകളിലും ഇടയ്ക്ക് നസ്രിയ ഓറിയോയെ ഒപ്പം കൂട്ടാറുണ്ട്. വെളളയും കറുപ്പും ഇടകലര്‍ന്ന് ഓറിയോ ബിസ്‌കറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന നിറമാണ് ഈ നായക്കുട്ടിയുടെ പ്രത്യേകത.
ഓറിയോയുമായുളള തന്റെ ചിത്രങ്ങളും ഇടയ്‌ക്കൊക്കെ നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഓറിയോയെ ലാളിക്കുന്ന പുതിയ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ സുന്ദരനായ വലിയ കുട്ടി’ എന്നാണ് നസ്രിയ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
നസ്രിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനുപിന്നാലെ ഫൊട്ടോകളുടെ ക്രെഡിറ്റ് എവിടെയെന്ന ചോദ്യവുമായി ഫര്‍ഹാന്‍ ഫാസിലെത്തി. ‘എവിടെ, ഫോട്ടോ കടപ്പാട്’ എന്നായിരുന്നു ഫര്‍ഹാന്റെ ചോദ്യം. അപ്പോഴാണ് നസ്രിയയും അക്കാര്യം ശ്രദ്ധിക്കുന്നത്. ഫഹദിന്റെ ചോദ്യത്തിന് അമളി പറ്റിപ്പോയെന്ന തരത്തിലുളള ഇമോജിക്കൊപ്പം BIL (ബ്രദര്‍ ഇന്‍ ലോ) എന്ന് നസ്രിയ കുറിക്കുകയും ചെയ്തു.
അടുത്തിടെ ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റിനു മുകളില്‍നിന്നു വീണ ഫഹദിന് പരുക്കേറ്റിരുന്നു. ഫഹദിന്റെ ആരോഗ്യത്തെക്കുറിച്ചുളള വിവരം നസ്രിയ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു ‘ഓള്‍ ഈസ് വെല്‍,’ എന്നാണ് ഫഹദിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചത്. ഫഹദ് വിശ്രമിക്കുന്ന? ഒരു ചിത്രവും നസ്രിയ പങ്കുവച്ചിരുന്നു.
