Malayalam
സത്യങ്ങളുടെ ചുരുൾ ഇന്നഴിയുന്നു; മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റ് തിയേറ്ററിലേക്ക്
സത്യങ്ങളുടെ ചുരുൾ ഇന്നഴിയുന്നു; മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റ് തിയേറ്ററിലേക്ക്
നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത് മമ്മൂട്ടിയും മഞ്ജു വാരിയരും പ്രധാന വേഷത്തിൽ എത്തുന്ന ‘ദ് പ്രീസ്റ്റ്’ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. കേരളത്തിലെ 225 സ്ക്രീനുകളിലാണ് റിലീസിനെത്തുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്നൊരു പ്രത്യേകത കൂടിയുണ്ട്
ജോഫിന്റെ ആദ്യ സിനിമയായ പ്രീസ്റ്റില്‍ മമ്മൂട്ടിക്കൊപ്പം മഞജു വാര്യര്‍, നിഖില വിമല്‍, ശ്രീനാഥ ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ അടക്കമുള്ള വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ ഡിക്റ്ററ്റീവായിട്ടാണ് മമ്മൂട്ടി എത്തുന്നത്. വൈദികൻ കൂടിയായ ഫാദർ ബെനഡിക്റ്റ് അന്വേഷിക്കുന്ന ആത്മഹത്യ കേസുകളും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ലോക്ക്ഡൗണിനുശേഷം തിയേറ്ററുകൾ തുറന്നെങ്കിലും സിനിമാ മേഖല ആകെ സജീവമായി വരുന്നേയുള്ളൂ. പക്ഷേ ഒരു മെഗാ സ്റ്റാർ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നു എന്ന് പറയുമ്പോൾ അത് സിനിമാ മേഖലയ്ക്ക് നൽകുന്ന ഊർജം വളരെയധികം വലുതാണ്.
ജോഫിന്‍ ടി. ചാക്കോയുടെത് തന്നെയാണ് കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര് ഡി ഇല്യൂമിനേഷന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതം – രാഹുൽ രാജ്. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍-സുജിത്ത് രാഘവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രേംനാഥ്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്-പ്രവീണ്‍ ചക്രപാണി.
