Connect with us

ബിഗ് ബോസ് ഹൗസിൽ ലവ് സ്ട്രാറ്റജി ആണോ?മിഷേൽ പറയുന്നത് ഇങ്ങനെ!!

Malayalam

ബിഗ് ബോസ് ഹൗസിൽ ലവ് സ്ട്രാറ്റജി ആണോ?മിഷേൽ പറയുന്നത് ഇങ്ങനെ!!

ബിഗ് ബോസ് ഹൗസിൽ ലവ് സ്ട്രാറ്റജി ആണോ?മിഷേൽ പറയുന്നത് ഇങ്ങനെ!!

മൂന്നാഴ്ച പിന്നിട്ടപ്പോൾ രസകരമായ ടാസ്ക് കൊണ്ട് ബിഗ് ബോസ് മൂന്നാം സീസൺ വർണ്ണഗംഭീരമായിരിക്കുകയാണ് . എല്ലാവരെയും കാഴ്ച്ചയിൽ തന്നെ മനോഹരമാക്കി മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്.

14 പേരുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 16 പേരാണുള്ളത്. ഷോ ആരംഭിച്ചതിന് ശേഷം 4 മത്സരാർഥികളായിരുന്നു വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹൗസിൽ എത്തിയത്. കൂടാതെ ഇതുവരെയുള്ള പ്രകടനം മുൻനിർത്തി രണ്ട് പേർ ഹൗസിന് പുറത്താവുകയും ചെയ്തു, ലക്ഷ്മി ജയനും മിഷേലുമാണ് പുറത്തായവർ, ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥികളിലൊരാളായിരുന്നു മിഷേൽ. കഴിഞ്ഞ ആഴ്ചയായിരുന്നു മിഷേൽ ഹൗസിൽ നിന്ന് പുറത്തു പോയത്.

ഹൗസിൽ നിന്ന് പുറത്തെത്തിയ മിഷേൽ ബിഗ് ബോസ് വിശേഷങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവക്കാറുണ്ട്. ഹൗസിലെ തന്റെ ദിനങ്ങൾ എങ്ങനെയായിരുന്നെന്നും അവിടെ മറ്റ് മത്സരാർത്ഥികൾ എങ്ങനെയാണെന്നും മിഷേൽ പറയാറുണ്ട്.

അതോടൊപ്പം ഇപ്പോൾ സഹമത്സരാർഥിയ്ക്ക് വേണ്ടി വോട്ട് ചോദിച്ചും താരം രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് എയ്ഞ്ചലിന് വേണ്ടി ഡിംപൽ വോട്ട് ചോദിക്കുന്നത്. കൂടാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എയ്ഞ്ചൽ- അഡോണി പ്രണയകഥയെ കുറിച്ചുള്ള സത്യാവസ്ഥയും പങ്കുവെയ്ക്കുന്നുണ്ട്. .

എല്ലാവരും ഡിംപലിന് വോട്ട് ചെയ്യണമെന്ന് മിഷേൽ അഭ്യർഥിക്കുന്നുണ്ട്. അവൾക്ക് ചെറിയ വാക്കുകൾ തിരിഞ്ഞ് വരില്ലെന്നും അല്ലാതെ അവൾ അറിഞ്ഞോണ്ട് പറയുന്നത് അല്ലെന്നും മിഷേൽ പറയുന്നുണ്ട്. എയ്ഞ്ചലിന് വോട്ട് ചെയ്യേണ്ട ഫോർമാറ്റും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുന്നുണ്ട്. കൂടാതെ അഡോണിയുടെ പേരിനോടൊപ്പം പ്രചരിക്കുന്ന പ്രണയ വാർത്തകളെ കുറിച്ചും മിഷേൽ തുറന്നുപറയുന്നുണ്ട്.

ലവ് സ്ട്രാറ്റജി ഒന്നുമല്ല പിടിക്കുന്നത്. അഡോണിയും എയ്ഞ്ചലും നല്ല സുഹൃത്തുക്കളാണ്. സ്കൂളിലേയും കോളേജിലേയും പോലെ നമ്മൾ ഒരാളുടെ കൈ പിടിച്ച് നടക്കുമ്പോ മറ്റുളളവർ കളിയാക്കില്ലേ. അതുപോലെ തന്നെയാണ് ഇതും, ഇതൊന്നും അവൾ അറിയുന്നില്ല. അതു കൊണ്ട് തന്നെ താൻ പറയുന്നത് കേൾക്കണമെന്നും മിഷേൽ പറയുന്നു.

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് മിഷേൽ. കഴിഞ്ഞ ദിവസം തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞു കൊണ്ടും താരം രംഗത്തെത്തിയിരുന്നു . മിഷേലിനെതിരെ വിമർശനങ്ങളും ഉണ്ടായിരുന്നു..ധൈര്യപൂർവം വിമർശനങ്ങളെയും മിഷേൽ നേരിട്ടു . ഷോയിൽ മിഷേൽ എത്തിയത് രണ്ടാം ആഴ്ചയായിരുന്നു . വെറും രണ്ടാഴ്‌ച മാത്രമേ മിഷേൽ ഷോയിൽ ഉണ്ടായിരുന്നുള്ളു.അതുകൊണ്ട് തന്നെ താരത്തിന്റെ കഴിവ് പ്രകടിപ്പിക്കാൻ ഉള്ള വേദിയായി മാറിയില്ല.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top