Connect with us

ബാലുവിന്റെ നീലു രണ്ടാമതും വിവാഹിതയാകുന്നു? സത്യൻ ഇതാണ്… അയാൾ നല്ല ഒരാള്‍ ആയിരുന്നുവെങ്കില്‍ കഷ്ടപ്പാടില്ലാതെ ജീവിക്കാമായിരുന്നുവെന്ന് ആഗ്രഹിച്ചിരുന്നു

Malayalam

ബാലുവിന്റെ നീലു രണ്ടാമതും വിവാഹിതയാകുന്നു? സത്യൻ ഇതാണ്… അയാൾ നല്ല ഒരാള്‍ ആയിരുന്നുവെങ്കില്‍ കഷ്ടപ്പാടില്ലാതെ ജീവിക്കാമായിരുന്നുവെന്ന് ആഗ്രഹിച്ചിരുന്നു

ബാലുവിന്റെ നീലു രണ്ടാമതും വിവാഹിതയാകുന്നു? സത്യൻ ഇതാണ്… അയാൾ നല്ല ഒരാള്‍ ആയിരുന്നുവെങ്കില്‍ കഷ്ടപ്പാടില്ലാതെ ജീവിക്കാമായിരുന്നുവെന്ന് ആഗ്രഹിച്ചിരുന്നു

ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഷ സാരംഗ്. സ്വന്തം പേരിനെക്കാളും നീലു എന്നാണ് നടിയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഈ അടുത്തിടെയായി നിഷ രണ്ടാമതും വിവാഹിതയാകുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു

ഒരു അഭിമുഖത്തിനിടെ മകള്‍ അമ്മയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് നിഷ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ പലരും അത് വളച്ചൊടിച്ചെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കിയിരിക്കുകയാണ്.

നടിയും സുഹൃത്തുമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരു തമാശ പോലെ പറഞ്ഞ കാര്യമാണ് അവര്‍ വളച്ചൊടിച്ച് ഈ പരുവത്തില്‍ എത്തിച്ചത്. മൂത്തമോളെ കല്യാണം കഴിപ്പിച്ച് വിട്ടു. ഇനി രണ്ടാമത്തെ ആളുണ്ട്. നിന്നെ കൂടി കെട്ടിച്ച് വിട്ടാല്‍ എനിക്ക് സമാധാനമായി എന്ന് അവളോട് ഞാന്‍ പറയും. അപ്പോള്‍ അവള്‍ തമാശ പറയുന്നതാണ് അമ്മയെ കെട്ടിച്ചിട്ടല്ലേ ഞാന്‍ കെട്ടുള്ളൂ എന്ന്. അവള്‍ക്ക് ഇപ്പോഴെ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല. അതിനാണ് ഇങ്ങനെ പറയുന്നത്. അത്രേയുള്ളു. അതാണ് അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞതും. പക്ഷേ അതിനെ വേറെ പല രീതിയിലും വളച്ചൊടിച്ചാണ് പലരും വാര്‍ത്തകള്‍ കൊടുത്തത്.

ഇനി കല്യാണം കഴിക്കേണ്ട എന്നാണ് എന്റെ തീരുമാനം. കല്യാണം കഴിക്കേണ്ടി വരരുത് എന്നാണ് ആഗ്രഹവും. അത് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. അപ്പോഴും ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് നമുക്ക് പറയാന്‍ കഴിയില്ലല്ലോ. എല്ലാം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണല്ലോ. അത് എന്റെ മാത്രം കാര്യമല്ല, എല്ലാവരുടെയും ജീവിതത്തില്‍ അങ്ങനെയൊക്കെയാണ്. ഭാവി പ്രവചിക്കാന്‍ കഴിവുണ്ടെങ്കില്‍ ഞാന്‍ അവിടെ എത്തിയേനെ.


ഇനി ഒരു വിവാഹം എന്ന അബദ്ധം ഞാനെന്തായാലും കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഉറപ്പാണ്, താല്‍പര്യമില്ല. അറിഞ്ഞ് കൊണ്ട് ഇനിയും ഒരു ഏടാകൂടത്തില്‍ കൊണ്ട് തല വെക്കുന്നത് എന്തിനാണ്. ഒന്ന് കെട്ടിയത് അബദ്ധമായി. ഇനി വയ്യ. ഇപ്പോള്‍ മനസമാധാനമുണ്ട്. അതാണ് വലിയ കാര്യം. പണ്ടൊക്കെ കുട്ടികള്‍ ചെറുതായിരുന്ന കാലത്ത് പരിതാപകരമായിരുന്ന അവസ്ഥയില്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്റെ കുട്ടികളുടെ അച്ഛന്‍ നല്ല ഒരാള്‍ ആയിരുന്നുവെങ്കില്‍ കഷ്ടപ്പാടില്ലാതെ സുഖമായി ജീവിക്കാമെന്ന്. അന്നത് സാധ്യമായില്ല. ഇനി എന്തിന്, എനിക്കിപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുണ്ട്. അപ്പോള്‍ വീണ്ടും കല്യാണം കഴിച്ച് മണ്ടത്തരം കാണിക്കണോ എന്നും നിഷ ചോദിക്കുന്നു.

വളരെ ചെറിയ പ്രായത്തില്‍ വിവാഹിതയായ നടിയാണ് നിഷ. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ തനിക്ക് വിവാഹാലോചനകള്‍ വന്നിരുന്നതായി നിഷ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ അപ്പച്ചിയുടെ മകനെയാണ് നിഷ ആദ്യം വിവാഹം കഴിക്കുന്നത്. പൊരുത്തക്കേടുകള്‍ വന്നതോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞെങ്കിലും ഇളയമകള്‍ പഠിക്കുകയാണെന്ന് നിഷ പറയുന്നു

Continue Reading
You may also like...

More in Malayalam

Trending