Malayalam
കബഡി കളി ഉദ്ഘാടനം ചെയ്യാനെത്തി കയ്യടി നേടി നടി റോജ; വൈറലായി വീഡിയോ
കബഡി കളി ഉദ്ഘാടനം ചെയ്യാനെത്തി കയ്യടി നേടി നടി റോജ; വൈറലായി വീഡിയോ
Published on
കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തി കബഡി കളിച്ച് കാണികളുടെ കയ്യടി നേടി നടി റോജ. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിറ്റൂരിലെ അന്തര്‍ ജില്ലാ കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് റോജ എത്തിയത്.
റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. സംഘാടകര്‍ മത്സരം കാണാന്‍ റോജയോട് അഭ്യര്‍ത്ഥിച്ചു. കുട്ടിക്കാലത്ത് കബഡി കളിച്ചിരുന്നു എന്ന് റോജ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
തുടര്‍ന്ന് റോജ കൂടി മത്സരത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു. റെനിഗുണ്ട ടീമിനു വേണ്ടിയാണ് ആദ്യം റോജ കളത്തില്‍ ഇറങ്ങിയത്.
അടുത്ത റൗണ്ടില്‍ എതിരാളികള്‍ക്കു വേണ്ടിയും റോജ ഇറങ്ങി. വിസിലടിച്ചും ആര്‍പ്പുവിളിച്ചുമാണ് റോജയുടെ കബഡി കളിയെ കാണികള്‍ സ്വീകരിച്ചത്.
Continue Reading
You may also like...
Related Topics:Social Media
