Malayalam
ബന്‍സാലി ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് എംഎല്‍എ
ബന്‍സാലി ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് എംഎല്‍എ
ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗംഗുബായി കത്തിയാവാടി എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് എംഎല്‍എ അമിന്‍ പട്ടേല്‍. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് കത്തിയാവാടി എന്ന നഗരത്തിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് എംഎല്‍എ ഉന്നയിക്കുന്ന വാദം.
1960കളില്‍ മുംബൈയിലെ റെഡ് സ്ട്രീറ്റായ കാമാത്തിപുരയില്‍ വളരെ അധികം ബഹുമാനിക്കപ്പെട്ടിരുന്ന ഒരു സ്ത്രീയായിരുന്നു ഗംഗുബായി. കാമാത്തിപുരയില്‍ നരിവധി വേശ്യാലയങ്ങളും അവര്‍ക്കുണ്ടായിരുന്നു. ലൈംഗീക തൊഴിലാളികള്‍ക്ക് വേണ്ട അവകാശങ്ങള്‍ നേടിക്കൊടുത്തതിലും ഗംഗുബായിക്ക് വലിയ പങ്കുണ്ടായിരുന്നു.
അതേസമയം കാമാത്തിപുരയില്‍ വളരെ അധികം മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ദക്ഷിണ മുംബൈയിലെ മുംബാദേവി മണ്ഡലത്തിലെ എംഎല്‍എ ആയ പട്ടേല്‍ പറയുന്നത്. ചിത്രത്തില്‍ ആലിയയാണ് ഗംഗുബായി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്ത അവതരിപ്പിക്കുന്നത്.
‘1950കളിലെ അവസ്ഥയല്ല ഇപ്പോള്‍ കാമാത്തിപുരയിലേത്. സ്ത്രീകള്‍ വ്യത്യസ്ത തൊഴിലിടങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. ചിത്രത്തിന്റെ പേര് കത്തിയവാഡി എന്ന നഗരത്തിനെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ്. സിനിമയുടെ പേര് മാറ്റേണ്ടത് അനിവാര്യമാണ്.’ എംഎല്‍എ പറഞ്ഞു .
ഇതിന് മുമ്പും ചിത്രവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. യഥാര്‍ത്ഥ ഗംഗുബായിയുടെ ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന ബാബുജി റവായി ഷാ ചിത്രത്തിന്റെ റിലീസിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ബന്‍സാലി, ആലിയ ഭട്ട്, ഹുസ്സൈന്‍ സൈദി എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഹുസൈനിന്റെ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ അമ്മയായ ഗംഗുബായിയെ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകത്തില്‍ പറയുന്നത് പോലെ അവര്‍ ഒരു മാഫിയ ക്വീനോ, വേശ്യാലയം നോക്കി നടത്തുന്ന സ്ത്രീയോ ആയിരുന്നില്ലെന്നാണ് മകന്റെ വാദം.
ആലിയ ഭട്ടിന്റെ സിനിമ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് ഗംഗുബായി എന്ന കഥാപാത്രം. ആരേയും ഭയമില്ലാത്ത, സ്വതന്ത്രയായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തില്‍ ആലിയ ചെയ്യുന്നത്. മുംബൈ റെഡ് സ്ട്രീറ്റായ കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിലെ പ്രമുഖ സ്ത്രീയാണ് ഗംഗു. ഗംഗുബായി എന്ന കാമാത്തിപുരയിലെ മാഫിയ ക്വീന്റെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്.
2021 ജൂലൈ 30ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ റിലീസിന് മുന്നെ അറിയിച്ചിരുന്നു. ആലിയ ഭട്ട് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്ററും, ടീസറും പങ്കുവെച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 2020ലാണ് ചിത്രം ആദ്യം പുറത്തിറങ്ങാനിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ് തിയറ്ററുകള്‍ വീണ്ടും തുറന്നതിന് ശേഷമാണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്.
about aliya bhatt
