Malayalam
ഏറെ കഷ്ടപ്പാടുകൾ സഹിച്ച കാലത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്!
ഏറെ കഷ്ടപ്പാടുകൾ സഹിച്ച കാലത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്!
മലയാള ടെലിവിഷനിൽ അവതരണ ശൈലിയെ തന്നെ മാറ്റിയെഴുതിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. അന്നും ഇന്നും രഞ്ജിനിയെ വെല്ലുന്നൊരു അവതാരകയെ മലയാളികള്‍ കണ്ടിട്ടില്ല. ഇപ്പോഴും രഞ്ജിനിയുടെ തട്ട് താണ് തന്നെയിരിക്കുകയാണ്. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കക്കാലം അത്ര സുഖകരമായിരുന്നില്ലെന്ന് രഞ്ജിനി പറയുന്നു.
ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് താന്‍ മുന്നേറിയതെന്ന് താരം പറയുന്നു. തുടക്കക്കാലത്ത് തന്റെ രീതി അംഗീകരിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ പരിഷ്‌കാരിക്ക് എന്താണ് മലയാളം ചാനലില്‍ കാര്യമെന്നായിരുന്നു പലരും ചോദിച്ചിരുന്നതെന്ന് രഞ്ജിനി പറയുന്നു. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി മനസ് തുറന്നത്.
2007ലാണ് എന്നെ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. അന്ന് ഏഷ്യാനെറ്റ് മുന്നില്‍ നില്‍ക്കുന്ന സമയമാണ്. ഏഷ്യാനെറ്റിലെ തന്നെ സാഹസിക ലോകത്തില്‍ പങ്കെടുത്തതിന് ശേഷം ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായപ്പോഴാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതെന്ന് രഞ്ജിനി പറയുന്നു.
താനൊരു സെലിബ്രിറ്റി ആകാനുള്ള ആദ്യകാരണം ആ ഷോയുടെ റേഞ്ച് ആണ്. രണ്ടാമത്തേതാണ് തന്റെ ക്യാരക്ടര്‍. അക്കാലത്ത് തന്റെ പോലത്തെ സംസാരം, നില്‍ക്കുന്ന രീതി, കെട്ടിപ്പിടിക്കുന്നത് അത്തരം കാര്യങ്ങളോട് ആളുകള്‍ എക്സ്പോസ്ഡ് ആയിരുന്നില്ലെന്ന് രഞ്ജിനി ഓര്‍ക്കുന്നു. ഒരു നഗരത്തില്‍ വളര്‍ന്നത് കൊണ്ട് ആ രീതികള്‍ തനിക്ക് ശീലമായിരുന്നു. പക്ഷേ, ആളുകള്‍ക്ക് അതൊരു കണ്‍ഫ്യൂഷന്‍ ആയിരുന്നു എന്നും രഞ്ജിനി പറയുന്നു.
‘പരിഷ്‌കാരിക്ക് മലയാളം ചാനലില്‍ എന്താ കാര്യം എന്ന ചോദ്യത്തിലാണ് തുടങ്ങിയത്. പക്ഷേ, ആ ചോദ്യം അവിടെ നില്‍ക്കുമ്പോഴും ആങ്കറിംഗ് എന്ന ജോലി മര്യാദയ്ക്ക് ചെയ്തത് കൊണ്ട് ആളുകള്‍ എന്നെ സ്വീകരിച്ചു. അത് ഞാന്‍ നന്നായി ചെയ്തില്ലായിരുന്നെങ്കില്‍ ബാക്കിയെല്ലാം പ്രശ്നത്തിലായേനെ എന്നു തോന്നുന്നു’ രഞ്ജിനി പറയുന്നു.
അന്ന് അവതരണം ഒരു പ്രൊഫഷനായിരുന്നില്ല. എന്നാല്‍ താന്‍ പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നുവെന്നും ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് നിര്‍ബന്ധമുണ്ടെന്നും രഞ്ജിനി പറയുന്നു. ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും പോലും തരാത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും രഞ്ജിനി ഓര്‍ക്കുന്നു.
about ranjini haridas
