Connect with us

നിരാശപ്പെടുത്തുന്ന ബിഗ് ബോസ് മൂന്നാം പതിപ്പ് !

Malayalam

നിരാശപ്പെടുത്തുന്ന ബിഗ് ബോസ് മൂന്നാം പതിപ്പ് !

നിരാശപ്പെടുത്തുന്ന ബിഗ് ബോസ് മൂന്നാം പതിപ്പ് !

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലും രണ്ട് സീസണുകൾ പിന്നിട്ടപ്പോൾ തന്നെ ബിഗ് ബോസ് ഷോയ്ക്ക് ആരാധകരേറെയായി. ഇപ്പോൾ മൂന്നാം സീസണിലേക്ക് കടന്നപ്പോൾ കഴിഞ്ഞ സീസൺ വച്ച് വിലയിരുത്തുകയാണ് സോഷ്യൽ മീഡിയ ലോകം.

ബിഗ് ബോസ് റിയാലിറ്റി ഷോ റിയൽ ഷോ തന്നെയാണ്. സ്ക്രിപ്റ്റഡ് അല്ലാതെ നടത്തുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അതോടൊപ്പം , മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും സോഷ്യൽ മീഡിയയിലുമൊക്കെ താരമായ വ്യക്തികളെ അവരുടെ യഥാർത്ഥ സ്വഭാവത്തിൽ കാണാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അതിൽ ഈ സീസണിൽ പ്രേക്ഷകർക്ക് സുപരിചിതമല്ലാത്ത വ്യക്തികളും ബിഗ് ബോസിൽ ഉണ്ട്.

വ്യത്യസ്ത സ്വഭാവങ്ങളോട് കൂടിയ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നുവരുന്ന വ്യക്തികളെ ഒന്നിച്ച് ഒരു വീട്ടിൽ നൂറ് ദിവസം താമസിപ്പിക്കുന്നു. എല്ലാം ക്യാമറ നിരീക്ഷണത്തിലാണ്, എന്നാൽ ഇരുപത്തിനാല് മണിക്കൂർ അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളുടെ ചുരുക്കം മാത്രമേ പ്രേക്ഷകർക്ക് കിട്ടുന്നുള്ളു എന്ന പോരായ്മ ഇതിന് ഉണ്ട്. അതായത്, ഇരുപത്തിനാല് മണിക്കൂറിൽ കാര്യങ്ങൾ ചേർത്ത് ഒരൊറ്റ മണിക്കൂറിലാക്കിയാണ് പ്രദർശിപ്പിക്കുന്നത്.

നല്ലരീതിയിലുള എഡിറ്റ് ഒകെ കഴിഞ്ഞു വരുന്നതിനാൽ തന്നെ ഷോ കണ്ട് വ്യക്തികളെ പൂർണ്ണമായി വിലയിരുത്തയാണ് സാധ്യമല്ല. എന്നിരുന്നാലും ഷോയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ ഉള്ളത്.എന്നാൽ ബിഗ് ബോസ് മൂന്നാം പതിപ്പിന്റെ ഫേസ്ബുക്ക് പേജിലൊക്കെ നിറയുന്ന പോസ്റ്റുകൾ ഇപ്പോഴും ഒന്നാം പതിപ്പിന്റെയും രണ്ടാം പതിപ്പിന്റെയും ചിത്രങ്ങളും വീഡിയോകളുമാണ് .

മൂന്നാം സീസണിൽ ആരുടേയും പക്ഷം പിടിക്കാൻ ഇന്നും ആർക്കും സാധിച്ചിട്ടില്ല. മത്സാർത്ഥികൾ കഴിഞ്ഞ സീസണിലെ പല വ്യക്തികളെയും അനുകരിക്കുന്നതിനാലാവാം ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടായിരിക്കുന്നത്. ആരും ഇപ്പോഴും റിയൽ ആയിട്ടില്ല എന്നുവേണം മനസിലാക്കാൻ. ഈ സീസണിലെ ഓരോ മത്സരാത്ഥികൾക്കും ഓരോ സമയവും വ്യത്യസ്ത സ്വഭാവങ്ങളാണ്, പലരും പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും എന്നൊക്കെയുള്ള ഒരുപാട് ആക്ഷേപങ്ങൾ ഇതിനോടകം തന്നെ പ്രചരിക്കുകയുണ്ടായി.

ആദ്യ സീസൺ പരിശോധിച്ചാൽ ‌ ആർക്കും മറക്കാനാകാത്ത കുറെയേറെ താരങ്ങളുണ്ട്. പേർളിയെയാണ് കൂടുതൽ പേരും സ്വീകരിച്ചത്. അതുപോലെ ശ്രീനീഷും സാബുവും ഷിയാസും ഒക്കെ ഓരോ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായിരുന്നു. അവരുടേതൊക്കെ പച്ചയായ ജീവിതമായിരുന്നു. അതുവച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ സീസണിൽ ആരെയും മികച്ചതായി പറയാൻ സാധിക്കില്ല.

രണ്ടാം സീസണിൽ വലിയ ഓളം സൃഷ്ട്ടിച്ച മത്സരാര്ഥിയായിരുന്നു രജിത് കുമാർ. രജിത്തിനെ മുൻ പരിചയമില്ലാത്തവർ എതിർത്തെങ്കിലും രജിത് ഒരു റിയൽ ക്യാരക്ടർ ആണെന്ന് പിന്നീട് ഷോ അവസാനിച്ചതിന് ശേഷമൊക്കെ എല്ലാവര്ക്കും മനസിലായിക്കാണണം. ബോധപൂർവം രജിത് ആരെയും നെഗറ്റിവ് ആക്കാൻ ശ്രമിച്ചിട്ടില്ല എങ്കിലും അങ്ങനെ ഒക്കെ ആയിപ്പോകുകയായിരുന്നു. എന്നാൽ അവസാനം രജിത് കുമാറിന് എതിരെ നിന്നവർക്കൊക്കെ തിരിച്ചു പണി കിട്ടുകയും ചെയ്തു. അതാണ് റിയലായാൽ ഉള്ള ഗുണം. അപ്പോൾ മൈൻഡ് പ്ലാനിങ്ങിന്റെ ആവശ്യമൊന്നും ഉണ്ടാകുന്നില്ല.
എന്താണോ യഥാർത്ഥ സ്വഭാവം അതങ്ങ് കാട്ടുക തന്നെ..!

ഈ സീസണിലെ മത്സരാർത്ഥികളെ ഇവരോട് താരതമ്യപ്പെടുത്താൻ ഒരിക്കലും സാധിക്കില്ല. ഇവിടെ മണിക്കുട്ടനെയാണ് ബെറ്റർ ആയിട്ട് ഇപ്പോൾ തോന്നുന്നത്. ജെനുവിനായി തന്നെ പറയേണ്ടത് തുറന്ന് പറഞ്ഞ്, ശരിയായ ഗെയിം സ്ട്രാറ്റര്ജി പുറത്തെടുത്ത് മുന്നോട്ട് പോകുകയാണ്. അതുപോലെ ഫിറോസ് ഖാൻ സജ്‌ന ദമ്പതികളെ പരിശോധിച്ചാൽ, കുറെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും വളരെ നല്ല മത്സരം ഇരുവരും നടത്തുന്നുണ്ട്.

മത്സരത്തിന്റെ കണ്ണിലൂടെ നോക്കിയാല് ഞാൻ ഈ പറയുന്ന അഭിപ്രായം ശരിയാവുകയുള്ളു. പല പ്രേക്ഷകർക്കും ഫിറോസ് ഖാനോട് നല്ല എതിർപ്പുണ്ട്. അത് ഫിറോസ് ഖാന്റെ പെരുമാറ്റത്തിലെ പ്രശ്നമാണ്. പക്ഷെ ഇപ്പോഴും ഫിറോസ് ഖാനും സജ്നയും റിയൽ ആണോ അതോ ഇതെല്ലം ഗെയിമിനുള്ള സ്ക്രിപ്റ്റ് ആണോ എന്നതിൽ ഉറപ്പൊന്നുമായിട്ടില്ല. പിന്നെ മറ്റൊരു ശ്രദ്ധയിൽ പെട്ട കാര്യം , കഴിഞ്ഞ സീസണിലെ രജിത് കുമാർ ആകാൻ ഫിറോസ് ഖാൻ ശ്രമിക്കുന്നുണ്ട് എന്നതാണ്. അതിൽ നിങ്ങൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം.

പിന്നെ ബിഗ് ബോസ് പ്രണയം ഒരുപാട് ചർച്ചയാക്കാൻ ഈ സീസൺ ബോധപൂർവം കുറെയേറെ മത്സരാർത്ഥികളെ ഒന്നിച്ചിട്ടുണ്ട്. പക്ഷെ അതും ഈ സീസണിലെ മത്സരാർത്ഥികൾക്ക് ഉപയോഗിക്കാൻ അറിയില്ല എന്ന് വേണം കരുതാൻ. പിന്നെ ഏഷ്യാനെറ്റ് തന്നെ സപ്പോർട്ട് ചെയ്യുന്ന മണിക്കുട്ടൻ സൂര്യ പ്രണയവും അതുപോലെ ഒരു വികാരവുമില്ലാത്ത അഡോണി എയ്ഞ്ചൽ പ്രണയ വെറുപ്പിക്കലും ഒക്കെ നടക്കുന്നുണ്ടെങ്കിലും ശ്രീനീഷ് പേർളി ജോഡികളുടെ ഏഴയലത്ത് വരില്ല. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് പറയുംപോലെയെ വരൂ..

പിന്നെ ഒരു കാര്യം കഴിഞ്ഞ രണ്ട് സീസണിലും ഓരോ മത്സരാർത്ഥികളും ഒന്നിനൊന്ന് മികച്ചതായിരുന്നു. രഞ്ജിനി ഹസിദാസൊക്കെ മികച്ച മത്സരാര്ഥിയായിരുന്നിട്ടുപോലും ടോപ് ഫൈവിൽ എത്തിയില്ല എന്നത് അതിശയിപ്പിച്ച കാര്യമാണ്.

എന്നാൽ ഈ സീസണിലുള്ള മത്സരാർത്ഥികൾക്കിടയിൽ മികച്ച വ്യക്തികളുണ്ടെങ്കിലും അവർക്ക് അവരുടെ മത്സരം പുറത്തെടുക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. അതായത് പൂച്ചകൾക്കിടയിൽ പുലിയയാകേണ്ട ആവശ്യം ആർക്കുമില്ലല്ലോ.. ഏതായാലും ആദ്യ സീസണും രണ്ടാമത്തെ സീസണും കണ്ടതിന്റെ ആവേശത്തിൽ മൂന്നാം സീസൺ കാണാൻ കാത്തിരിക്കുന്നവർക്ക് നിരാശയെ ഉണ്ടാകുകയുള്ളൂ.

about bigg boss

More in Malayalam

Trending