Malayalam
സൗത്ത് ഇന്ത്യയിലെ ആദ്യ മാസ്റ്റര്‍ ഷെഫ് പരിപാടി; അവതാരകനായി പൃഥ്വിരാജ്
സൗത്ത് ഇന്ത്യയിലെ ആദ്യ മാസ്റ്റര്‍ ഷെഫ് പരിപാടി; അവതാരകനായി പൃഥ്വിരാജ്
Published on
മോഹന്‍ലാല്‍, മുകേഷ്, സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട് എന്നിവർക്ക് പിന്നാലെ പൃഥ്വിരാജ് അവതാരകനായി എത്തുന്നു. സൂര്യ ടിവിയില്‍ ആരംഭിക്കാനിരിക്കുന്ന പരിപാടിയിലൂടെയാണ് പൃഥ്വിരാജ് അവതാരകനായി എത്തുന്നത്.
സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യ മാസ്റ്റര്‍ ഷെഫ് പരിപാടിയുമായാണ് അദ്ദേഹത്തിന്റെ വരവ്. ഡീല്‍ ഓര്‍ നോ ഡീല്‍, ബിഗ് ബ്രദര്‍ തുടങ്ങിയ പരിപാടികളൊരുക്കിയ ബാനിജയ് പ്രൊഡക്ഷന്‍സാണ് ഈ ഷോ ഒരുക്കുന്നത്. പൃഥ്വിരാജിന് പുറമെ വിജയ് സേതുപതി, വെങ്കടേഷ് ദഗ്ഗുബാട്ടി, കിച്ച സുദീപ് തുടങ്ങിയവരും അതാത് ഭാഷകളില്‍ അവതാരകരായി എത്തിയേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ചാനല്‍ പരിപാടികളിലേക്കും പൃഥ്വിരാജ് എത്താറുണ്ട്. അവതാരകനായി എത്തുന്നത് ആദ്യമായാണ്.
Continue Reading
You may also like...
Related Topics:Prithviraj
