സൂര്യയും മണികുട്ടനും പ്രണയത്തിൽ! ഈ തെളിവുകൾ മാത്രം മതി! പറയാതെ ആ ഇഷ്ട്ടം തുറന്ന് പറഞ്ഞു
കേരളത്തിലെ ആദ്യത്തെ വനിത ഡിജെകളില്‍ ഒരാളാണ് ബിഗ് ബോസ്സ് മത്സരാർത്ഥിയായ സൂര്യ മോഡല്‍ രംഗത്തും സജീവമായ സൂര്യ ആര്‍ജെയായും സൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. പൊതുവെ പാവം ഇമേജാണ് സൂര്യയ്ക്ക് ബിഗ് ബോസ് വീടിനുള്ളിലും പുറത്തുമുളളത്. പരദൂഷണങ്ങള്‍ക്കും അടികള്ക്കുമൊന്നും നിക്കാതെ ബിഗ് ബോസ് വീട്ടില്‍ കഴിയുന്ന സൂര്യ വളരെ പെട്ടെന്നു തന്നെ കരയുന്ന സ്വഭാവക്കാരിയാണ്
ബിഗ് ബോസിലെ ഒരാളോട് തനിക്ക് ഇഷ്ടമാണെന്നാണ് സൂര്യ പറയുന്നത്. മറ്റാരാരും കാണാതെ ബിഗ് ബോസിനോടായിരുന്നു സൂര്യയുടെ വെളിപ്പെടുത്തല്‍. കുളത്തിലെ വെള്ളത്തില്‍ വിരലുകള്‍ ഓടിച്ച് പാട്ടൊക്കെ പാടി ഫുള്‍ റൊമാന്റിക് മൂഡിലായിരുന്നു സൂര്യയുടെ വെളിപ്പെടുത്തല്‍. ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട വീഡിയോയിലാണ് സൂര്യ തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുന്നത്.
പൂങ്കാറ്റിനോടും കിളികളോടും എന്ന പാട്ടു പാടിയാണ് സൂര്യ കഥ പറഞ്ഞു തുടങ്ങുന്നത്. ബിഗ് ബോസ് എനിക്ക് ഈ വീട്ടിലെ ഒരാളോട് ഭയങ്കര ഇഷ്ടമാണ്. ആരാണെന്നൊന്നും പക്ഷെ പറയില്ല. ഒരു ക്രഷ്. നാളെ ഞാന്‍ പോകുമോ എന്നറിയില്ല. പോയാല്‍ അത് പറയാതെ പോയ പ്രണയമായിട്ട് ഈ ബിഗ് ബോസിനുള്ളില്‍ അവശേഷിക്കും. പുറത്ത് വച്ച് എന്തായാലും പറയില്ല. ഉള്ള സൗഹൃദം കളയാന്‍ വയ്യ. ആരാണെന്ന് പറയില്ല. ക്ലൂവും തരില്ല എന്നായിരുന്നു സൂര്യ മനസ് തുറന്നത്.
എന്നാല്‍ സൂര്യ പേരു പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ക്കറിയാമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പറയണ്ട ഞങ്ങള്‍ക്കറിയാം മോളെ. അവന്റെ പേരു മണിയിലുണ്ട് കെണിയിലില്ല കുട്ടനിലുണ്ട് പൊട്ടനില്‍ ഇല്ല എന്നാണ് വീഡിയോയ്ക്ക് ലഭിച്ച ഒരു കമന്റ്. അഡോണി കേള്‍ക്കേണ്ട ഉറക്കത്തില്‍ എഴുന്നേറ്റു ഞാന്‍ ആണോ എന്ന് ചോദിച്ചു വരും എന്നാണ് മറ്റൊരു കമന്റ്. പിന്നാലെ ബിഗ് ബോസ് തന്നെ സൂര്യക്ക് മുട്ടനൊരു പണി കൊടുത്തിട്ടുണ്ട്. ട്രോള്‍ വീഡിയോയിലൂടെയാണ് ബിഗ് ബോസ് പണി കൊടുത്തിരിക്കുന്നത്.
