Connect with us

പോയി അടങ്ങിയിരുന്ന് പഠിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു, പനിയാണെന്ന് പറഞ്ഞ് മാസങ്ങളോളം വീട്ടിലിരുന്നു; കുട്ടിക്കാല വിശേഷങ്ങള്‍ പങ്കിട്ട് ഹണി റോസ്

Malayalam

പോയി അടങ്ങിയിരുന്ന് പഠിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു, പനിയാണെന്ന് പറഞ്ഞ് മാസങ്ങളോളം വീട്ടിലിരുന്നു; കുട്ടിക്കാല വിശേഷങ്ങള്‍ പങ്കിട്ട് ഹണി റോസ്

പോയി അടങ്ങിയിരുന്ന് പഠിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു, പനിയാണെന്ന് പറഞ്ഞ് മാസങ്ങളോളം വീട്ടിലിരുന്നു; കുട്ടിക്കാല വിശേഷങ്ങള്‍ പങ്കിട്ട് ഹണി റോസ്

ഏറെ ആരാധകരുള്ള യുവനടിമാരില്‍ ഒരാളാണ് ഹണിറോസ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അ്ഭിമുഖത്തില്‍
കുട്ടിക്കാലത്ത് സ്‌കൂളില്‍ പോകാനുള്ള തന്റെ മടിയെ കുറിച്ചും സ്‌കൂളില്‍ പോകാതിരിക്കാനായി കാട്ടിക്കൂട്ടിയ കുസൃതികളെ കുറിച്ചും പറയുകയാണ് താരം. പതിവായി കോളേജില്‍ പോകാന്‍ പറ്റാതിരുന്നതില്‍ ഒരു നഷ്ടബോധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഹണി റോസിന്റെ മറുപടി. ‘സ്‌കൂളില്‍ പഠിക്കുന്ന സമയം തൊട്ടേ എന്നും പോയി അടങ്ങിയിരുന്ന് പഠിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എനിക്ക് അങ്ങനെ ഒരു സ്വഭാവമില്ല.

ടെന്‍ത്തിലേക്ക് ജോയിന്‍ ചെയ്യുന്ന സമയത്താണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അതിന് മുന്‍പ് സ്‌കൂളില്‍ നിന്ന് ക്ലാസ്‌കട്ട് ചെയ്യാന്‍ ഞാന്‍ എന്തെങ്കിലുമൊക്കെ വഴികണ്ടു പിടിക്കുമായിരുന്നു. പനിയാണന്നൊക്കെ പറഞ്ഞ് ഞാന്‍ മാസങ്ങള്‍ വീട്ടിലിരുന്നിട്ടുണ്ട്. ഒറ്റ മോളായത് കൊണ്ട് ഞാന്‍ പറയുന്ന കൊച്ചുകൊച്ചു കള്ളങ്ങളൊക്കെ അച്ഛനും അമ്മയും വിശ്വസിക്കുമായിരുന്നു. ഡിഗ്രിക്ക് ഞാന്‍ ആലുവ സെന്റ് സേവ്യേഴ്സിലാണ് പഠിച്ചത്. പതിവായി കോളേജില്‍ പോയിട്ടില്ലെങ്കിലും പറ്റുമ്പോഴൊക്കെ പോയിട്ടുണ്ട്.

അവിടെ യൂണിഫോമൊക്കെയായിരുന്നു. കോളേജില്‍ പോകുന്നപോലെ തോന്നില്ല. സ്‌കൂളില്‍ പോകുന്ന അതേ ഫീല്‍. സല്‍വാറും അതിന്റെ മേലൊരു കോട്ടുമായിരുന്നു യൂണിഫോം. യൂണിഫോമിടുമ്പോള്‍ നമ്മുടെ മനസുപോലും മാറിപ്പോകും. ശരിക്കും ഒരു സ്‌കൂള്‍ കുട്ടിയാണെന്നേ തോന്നൂ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷായിരുന്നു മെയിന്‍.

പല കാരണങ്ങളാല്‍ എഴുതാന്‍ കഴിയാതെ പോയ പരീക്ഷകളുണ്ടായിരുന്നു. അതൊക്കെ എഴുതി. പ്രൊഫഷനും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ സെമസ്റ്ററിനും പരീക്ഷകളുണ്ട്. നമ്മള്‍ തലയില്‍ കയറാത്ത ഒരു സബ്ജക്ട് എടുത്താല്‍ തിരക്കുകള്‍ക്കിടയില്‍ പഠിക്കാന്‍ പാടായിരിക്കും. ടീച്ചേഴ്സൊക്കെ വളരെ സപ്പോര്‍ട്ടീവായിരുന്നതുകൊണ്ടാണ് ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ പറ്റിയത്’, എന്നും ഹണി റോസ് പറയുന്നു.

More in Malayalam

Trending

Recent

To Top