Malayalam
ആരാകും എയ്ഞ്ചൽ ഭയക്കുന്ന വൈൽഡ് കാർഡ് എൻട്രി !
ആരാകും എയ്ഞ്ചൽ ഭയക്കുന്ന വൈൽഡ് കാർഡ് എൻട്രി !
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലേക്ക് ഏറ്റവും ഒടുവിലത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ താരമാണ് എയ്ഞ്ചല്‍ തോമസ്. ഒപ്പം രമ്യ പണിക്കരും എത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ വളരെ പെട്ടെന്നു തന്നെ എയ്ഞ്ചലിന് ബിഗ് ബോസ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റി . നിഷ്കളങ്കമായ സംസാരമാണ് എയ്ഞ്ചലിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. കുട്ടിത്തം നിറഞ്ഞ സംസാരമാണെങ്കിലും സിബിഗ് ബോസിൽ എത്തിയ നാൾ മുതൽ പ്രണയ നാടകങ്ങൾക്ക് എയ്ഞ്ചൽ മുന്നിൽ തന്നെയുണ്ട്.
ബിഗ് ബോസിലേക്ക് വരുമ്പോള്‍ തനിക്ക് മണിക്കുട്ടനെ ഭയങ്കര ഇഷ്ടമാണെന്നായിരുന്നു എയ്ഞ്ചല്‍ പറഞ്ഞത്. ഇത് ലാലേട്ടനോടും മണിക്കുട്ടനോടും തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ബിഗ് ബോസ് വീടിനുള്ളില്‍ അഡോണിയുമായാണ് എയ്ഞ്ചലിന് കൂടുതലടുപ്പം. ഇരുവരേയും കാമുകനും കാമുകിയുമായി വരെ തമാശ ഒപ്പിച്ചിട്ടുണ്ട് മറ്റുള്ളവര്‍. ഇരുവര്‍ക്കുമിടയില്‍ പ്രണയമെങ്ങാനും തുടങ്ങുമോ എന്ന സംശയത്തിലാണ് ഇപ്പോള്‍ ചില മത്സരാര്‍ത്ഥികള്‍.
ഇതിനിടെ തനിക്കുള്ളൊരു ആശങ്ക തുറന്നു പറഞ്ഞിരിക്കുകയാണ് എയ്ഞ്ചല്‍. കഴിഞ്ഞ ദിവസം രാത്രി മുറ്റത്തിരുന്ന് സായ് വിഷ്ണുവിനോടും കിടിലം ഫിറോസിനോടും സംസാരിക്കുകയായിരുന്നു എയ്ഞ്ചല്‍. വൈല്‍ഡ് കാര്‍ഡിലൂടെ വരാന്‍ സാധ്യതയുള്ളൊരു ആളെ കുറിച്ചായിരുന്നു എയ്ഞ്ചലിന്റെ പേടി. ഇനി വരിക തനിക്ക് അറിയുന്നൊരാളായിരിക്കുമെന്നാണ് എയ്ഞ്ചല്‍ സംശയിക്കുന്നത്. ‘എനിക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ പേടിയുള്ളൊരു പേരുണ്ട്. ആ വ്യക്തി വന്നു കഴിഞ്ഞാല്‍ എനിക്ക് എട്ടിന്റെ പണി കിട്ടും’ എന്ന് എയ്ഞ്ചല്‍ പറയുന്നു.
അതേസമയം, ആ ആളുടെ പേര് പറയുന്നില്ലെന്നും എയ്ഞ്ചല്‍ വ്യക്തമാക്കി. ബോയ് ആണോ എന്ന് സായ് ചോദിച്ചു. എന്നാല്‍ തിരുവനന്തപുരത്തുകാരനാണോ എന്നായിരുന്നു ഫിറോസിന് അറിയേണ്ടിയിരുന്നത്. ഇതോടെ എയ്ഞ്ചല്‍ ഞെട്ടി. അതേ എങ്ങനെ അറിയാം എന്ന് എയ്ഞ്ചല്‍ ചോദിക്കുകയും പക്ഷെ പേര് പറയരുതെന്ന് പറയുകയും ചെയ്തു. പിന്നാലെ തങ്ങളുടെ ബന്ധത്തെ കുറിച്ചും എയഞ്ചല്‍ മനസ് തുറന്നു.
‘അവനുള്ളപ്പോള്‍ തന്നെ എന്റടുത്ത് ഇഷ്ടം പറഞ്ഞവനാണ്. അഫെയര്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ മാറി നിന്നു. നല്ലൊരു ചെക്കനാണ്. മറ്റത് പോയിക്കഴിഞ്ഞപ്പോള്‍ ഇവന് വീണ്ടും എന്ന അപ്പ്രോച്ച് ചെയ്തു. എന്നാല്‍ ഞാനവനെ മാറ്റി നിര്‍ത്തുകയായിരുന്നു. എന്റെ ചെറുക്കന് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു. എന്റെ ഫ്രണ്ട്സിന് വേണ്ടി വെറുപ്പിക്കാവുന്നതിന്റെ പരമാവധി വെറുപ്പിച്ചു’ എയ്ഞ്ചല്‍ പറയുന്നു.
‘നല്ലൊരു ഫ്രണ്ട്ഷിപ്പായിരുന്നു. ആ ആള് വന്ന് കഴിഞ്ഞാല്‍ എന്റെ അവസ്ഥ എന്തായിരിക്കുമെന്നറിയില്ല. ആ ആളുടെ മുന്നില്‍ ഞാന്‍ ശരിക്കുമൊരു പൂച്ചയാണ്. ഭയങ്കര പ്രശ്നമാകും. എയ്ഞ്ചലെ നീയെന്താ കാണിച്ച് കൂട്ടുന്നേ എന്നു ചോദിക്കില്ലേ. അഡോണിയുടെ കാര്യമൊക്കെ പറയത്തില്ലേ. ആള്‍ക്ക് എന്റടുത്ത് കുറച്ച് ഫ്രീഡം കൂടുതലുണ്ടല്ലോ’ എന്നാണ് എയ്ഞ്ചലിന്റെ ആശങ്ക. ഏതായാലും പ്രേക്ഷകരും ക്ഷമ നശിച്ചിരിക്കുകയാണ് ആരാണ് ആ വ്യക്തി എന്നറിയാൻ.
about bigg boss
