Malayalam
ഇത് കള്ളക്കേസാണ്.. മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനെന്ന് മുകേഷ്
ഇത് കള്ളക്കേസാണ്.. മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനെന്ന് മുകേഷ്
Published on
സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി മുൻനിര്‍ത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമെതിരെ തിരിഞ്ഞ സാഹചര്യത്തിൽ പ്രതിരോധം കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് എൽഡിഎഫ്. കസ്റ്റംസിൻ്റെ മേഖല ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ മാര്‍ച്ച് നടത്തും.
അതിനിടെ ഡോളർ കടത്തുകേസിൽ കസ്റ്റംസിന്റെ കണ്ടെത്തലിനെതിരെ നടനും എംഎൽഎയുമായ മുകേഷ്. ഇത് കള്ളക്കേസ് ആണെന്നും മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനാണെന്നും മുകേഷ് പറഞ്ഞു.
‘മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോർട്ട് ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു.’–പ്രതിഷേധ പ്രകടനത്തിന്റെ ചിത്രം പങ്കുവച്ച് മുകേഷ് കുറിച്ചു.
Continue Reading
You may also like...
Related Topics:Mukesh
