Connect with us

കേരള ഫിലിം ചേമ്പറിന്റെ പുതിയ പ്രസിഡന്റ്; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ജി. സുരേഷ് കുമാര്‍

Malayalam

കേരള ഫിലിം ചേമ്പറിന്റെ പുതിയ പ്രസിഡന്റ്; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ജി. സുരേഷ് കുമാര്‍

കേരള ഫിലിം ചേമ്പറിന്റെ പുതിയ പ്രസിഡന്റ്; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ജി. സുരേഷ് കുമാര്‍

കേരള ഫിലിം ചേമ്പറിന്റെ പുതിയ പ്രസിഡന്റായി നിര്‍മാതാവ് ജി. സുരേഷ് കുമാറിനെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ബി.ആര്‍. ജേക്കബും സെക്രട്ടറിമാരായി അനില്‍ തോമസ്, സജി നന്ത്യാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെയാണ് സുരേഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.

പത്താം തീയതി പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്നാണ് വിവരം. തീയേറ്ററുകളില്‍ സെക്കന്റ് ഷോ അനുവദിക്കണമെന്നും കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഇപ്പോള്‍ ഫിലിം ചേമ്പര്‍ അറിയിക്കുന്നത്.

മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് അടക്കം നിരവധി ചിത്രങ്ങളാണ് സെക്കന്റ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിലീസ് മാറ്റിവെച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top