Actress
എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്തതും, ഏറ്റവും കൂടുതൽ മാനസിക സംഘർഷം നേരിട്ട സന്ദർഭവും ഇതായിരുന്നു അനുശ്രീ
എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്തതും, ഏറ്റവും കൂടുതൽ മാനസിക സംഘർഷം നേരിട്ട സന്ദർഭവും ഇതായിരുന്നു അനുശ്രീ
നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ എത്തിയ നടി തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് അനുശ്രീ മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഗ്ലാമര്‍ വേഷങ്ങളോട് നോ പറഞ്ഞ താരം അഭിനയ പ്രാധാന്യമുളള റോളുകളിലാണ് തിളങ്ങിയത്. സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളില്‍ അനുശ്രീയും അഭിനയിച്ചിരുന്നു.
അതേസമയം മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്. ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കേണ്ടിയിരുന്നത് അനുശ്രീ ആയിരുന്നു. എന്നാല്‍ അതില്‍ അഭിനയിക്കാന്‍ താരത്തിനായില്ല. ഇപ്പോള്‍ അതിന്റെ ദുഖം പങ്കുവെച്ചിരിക്കുകയാണ് നടി. പുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം തനിക്കായിരുന്നു. എന്നാല്‍ തന്റെ കൈക്ക് സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരികയായിരുന്നു എന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞു.
അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ, പുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം തനിക്കായിരുന്നു. എന്നാല്‍ തന്റെ കൈക്ക് സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. കമലാ നി മുഖര്‍ജി ചെയ്ത ആ വേഷം ഓരോതവണ ടെലിവിഷനില്‍ കാണുമ്ബോഴും അത് ഞാന്‍ ചെയ്യേണ്ടിയിരുന്നത് ആയിരുന്നില്ലേ എന്ന് ഓര്‍ത്ത് ഉള്ളില്‍ വിഷമം തോന്നാറുണ്ട്.
സിനിമയില്‍ വന്ന് മൂന്നോ നാലോ വര്‍ഷം കഴിഞ്ഞപ്പോള്‍ ഉണ്ടായ കൈയുടെ സര്‍ജറി തനിക്ക് വീണ്ടും വെള്ളിത്തിരയില്‍ തിളങ്ങാന്‍ കഴിയുമോ എന്ന സംശയം ഉള്ളില്‍ ജനിപ്പിച്ചിരുന്നു. കൈയുടെ ചലനശേഷി പഴയതു പോലെ ആകുമോ എന്നായിരുന്നു ഭയം മുഴുവന്‍. സര്‍ജറിക്കുശേഷം പൂര്‍ണമായി വിശ്രമിച്ചത് ലോണെടുത്ത് വീട് പണികഴിപ്പിച്ച സമയം ആയിരുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം നേരിട്ട സന്ദര്‍ഭം കൂടിയാണ് അത്.
malayalam
