Connect with us

ഡാൻസ് കളിക്കുന്നത് എന്റെ ഇഷ്ടം; കുഞ്ഞിനെ കളയാനാണോയെന്ന് ചോദിക്കാൻ നിങ്ങൾ ആരാണ് ?പാർവതി കൃഷ്ണ ചോദിക്കുന്നു…

Actress

ഡാൻസ് കളിക്കുന്നത് എന്റെ ഇഷ്ടം; കുഞ്ഞിനെ കളയാനാണോയെന്ന് ചോദിക്കാൻ നിങ്ങൾ ആരാണ് ?പാർവതി കൃഷ്ണ ചോദിക്കുന്നു…

ഡാൻസ് കളിക്കുന്നത് എന്റെ ഇഷ്ടം; കുഞ്ഞിനെ കളയാനാണോയെന്ന് ചോദിക്കാൻ നിങ്ങൾ ആരാണ് ?പാർവതി കൃഷ്ണ ചോദിക്കുന്നു…

അടുത്തിടെയായിരുന്നു പാര്‍വതി കൃഷ്ണ അമ്മയായത്. സിനിമയും സീരിയലുമൊക്കെയായി സജീവമായിരുന്ന പാര്‍വതി കൃഷ്ണയുടെ വിശേഷങ്ങളെല്ലാം ആരാധകരും ഏറ്റെടുത്തിരുന്നു. സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലായിരുന്നു പാര്‍വതിയെ വിവാഹം ചെയ്തത്. കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് പറഞ്ഞതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം താരം കൃത്യമായി പങ്കുവെച്ചിരുന്നു. പ്രസവത്തിന് തൊട്ടുമുന്‍പും നൃത്തം ചെയ്തിരുന്നു താരം. ഡാന്‍സ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായി മാറിയിരുന്നു.

അവ്യുക്ത് എന്നാണ് മകന് നടി പേരിട്ടത്. ​ഗർഭകാലത്തെക്കുറിച്ച് പറയുകയാണ് താരം. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ‌. പാർവതി കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ, കുഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ സർപ്രൈസായിരിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. മിക്ക ദിവസവും ഫോട്ടോ ഷൂട്ടും, കൊളാബ് ഷൂട്ടും എല്ലാം ചെയ്യും. പക്ഷേ, വയറിന് മുകളിലേക്കുള്ള പടങ്ങൾ മാത്രേ പോസ്റ്റ് ചെയ്തുള്ളൂ. ലൈവ് വരുമ്പോഴും പതിവിലും ഊർജസ്വലയായിരുന്നു. ആർക്കും അവസാനം വരെ പിടി കൊടുത്തില്ല.ഒടുവിൽ നിറവയറോടു കൂടിയുള്ള പടം ഇട്ടപ്പോഴും ആളുകൾ വിചാരിച്ചത് ഞാൻ ഏതോ ഫോട്ടോഷൂട്ടിന് വേണ്ടി ഒരുങ്ങിയതാണെന്ന്. പിന്നെ, അതിനൊപ്പം തന്നെ ഒരു ഡാൻസ് കൂടെ ചെയ്യാൻ തോന്നി. ഡോക്ടറോട് ചോദിച്ചപ്പോൾ ഡബിൾ ഓക്കെ. ധൈര്യമായി ഒരു ഡപ്പാം കൂത്ത് തന്നെ ചെയ്തു. ഞാൻ വളരെ കംഫർട്ടായും ഏറ്റവും സന്തോഷത്തോടെയും ചെയ്ത ഡാൻസാണ്.

പക്ഷേ, ഒരുപാട് പേർ ആ ഡാൻസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ‌‘കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാനാണോ’ എന്നൊക്കെയാണ് ചോദ്യം. സത്യം പറഞ്ഞാൽ അതു കുറച്ച് വേദനിപ്പിച്ചു. ആളുകളുടെ ഇത്തരം ധാരണകൾ മാറാൻ കൂടി വേണ്ടിയാണ് പിന്നെയും രണ്ട് മൂന്ന് ഡാൻസുകൾ പോസ്റ്റ് ചെയ്തത്.ഡാൻസ് കളിക്കുന്നതിനൊപ്പം തന്നെ ഞാൻ വീട്ടിൽ നിലത്തിരുന്ന് തറ തുടച്ചിട്ടുണ്ട്, അടിച്ചു വാരിയിട്ടുണ്ട്. എന്റെ ഡോക്ടർ പറഞ്ഞത് നിങ്ങൾ എത്രത്തോളം ഫ്ലക്സിബിൾ ആകുമോ അതിന്റെ ഗുണം നിങ്ങൾക്ക് ലേബർ റൂമിൽ അറിയാൻ കഴിയുമെന്നാണ്. ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങളാണത്.

മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളഇലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം ഈശ്വരൻ സാക്ഷി’ തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകർക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. ഇൻസ്റ്റയിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്.

malayalam

Continue Reading
You may also like...

More in Actress

Trending

Recent

To Top