Malayalam
ഫിറോസു സജ്‌നയും കണ്‍ഫൈഷന്‍ റൂമിൽ എല്ലാം കൈവിട്ടു! ആ ഒരൊറ്റ ചോദ്യം ബിഗ് ബോസ്സിനോടാണോ കളി
ഫിറോസു സജ്‌നയും കണ്‍ഫൈഷന്‍ റൂമിൽ എല്ലാം കൈവിട്ടു! ആ ഒരൊറ്റ ചോദ്യം ബിഗ് ബോസ്സിനോടാണോ കളി
വൈൽഡ് കാർഡിലൂടെ ബിഗ് ബോസ്സിൽ എത്തിയ മത്സരാർത്ഥികളായിരുന്നു ഫിറോസ് ഖാനും ഭാര്യ സജ്നയും. ഒറ്റ മത്സരാർത്ഥിയായയിട്ടാണ് ഇവരെ ബിഗ് ബോസ്സ് കണക്ക് കൂട്ടുന്നത്. പുതിയ കണ്ടന്റ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ മത്സരാര്‍ഥികൾ കൂടിയായിരുന്നു ഇരുവരും
കഴിഞ്ഞ എപ്പിസോഡില്‍ നടത്തിയ ലക്ഷ്യൂറി ബജറ്റിന് വേണ്ടിയുള്ള വീക്ക്‌ലി ടാസ്‌ക് അവസാനിപ്പിക്കേണ്ടി വന്നതിന് പ്രധാന കാരണം സജ്‌നയായിരുന്നു. ടാസ്‍കിന്‍റെ ഭാഗമായുണ്ടായ കുതറലിനിടെ സായ് വിഷ്‍ണു തന്നെ ഉപദ്രവിച്ചുവെന്ന സജിനയുടെ ആരോപണത്തെ തുടര്‍ന്ന് ബിഗ് ബോസ് വീഡിയോ വിശദമായി പരിശോധിച്ചിരുന്നു. പിന്നാലെയായിരുന്നു ടാസ്‍ക് കാന്‍സല്‍ ചെയ്യാനുള്ള തീരുമാനം. എന്നാൽ ഈ വിഷയം ചർച്ചയായി തുടരുകയായിരുന്നു ഇതുവരെ
മണിക്കുട്ടന്‍ കൂടി സൂചിപ്പിച്ചതോടെ ബിഗ് ബോസിനോട് പരാതിയുമായി ഫിറോസും സജ്‌നയും രംഗത്ത് വന്നു. ആദ്യം കണ്‍ഫെഷന്‍ റൂമിലെത്തിയ മണിക്കുട്ടന്‍ ഇത് സംസാരിച്ചെങ്കിലും പരാതി ഉള്ളവരോട് വരാന്‍ പറഞ്ഞ് മടക്കി അയച്ചു. വൈകാതെ ഫിറോസു സജ്‌നയും കണ്‍ഫൈഷന്‍ റൂമിലെത്തി. സായിയുമായിട്ടുള്ള വിഷയം സംസാരിച്ച് തീര്‍പ്പാക്കിയെന്ന് പറഞ്ഞിട്ടും പുതയി പ്രശ്‌നമെന്താണെന്ന് ബിഗ് ബോസ് ചോദിച്ചു. സായി വീണ്ടും മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന പരാതിയാണ് സജ്‌ന മുന്നോട്ട് വെച്ചത്. കണ്‍ഫെഷന്‍ റൂമിന് രണ്ട് വാതിലുകളുണ്ട്. ഒരെണ്ണം വീടിന് അകത്തേക്കും മറ്റൊന്ന് നിങ്ങളുടെ വീട്ടിലേക്കും. മാനസികമായ ആക്രമണങ്ങളെ നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ ഇടതുവശത്തുള്ള വാതിലൂടെ വീട്ടിലേക്ക് പോകാമെന്ന് ഇരുവരോടും ബിഗ് ബോസ് പറയുന്നു. എന്നാല്‍ ഇനി ഞങ്ങള്‍ പൊരുതി നില്‍ക്കുമെന്ന് ഉറപ്പ് നല്‍കി ഇരുവരും വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു.
ശേഷം സജ്‌നയ്ക്ക് ഗെയിം തന്ത്രങ്ങള്‍ പറഞ്ഞ് കൊടുത്ത്് ഫിറോസ് പൊട്ടിത്തെറിച്ചു. കരയാന്‍ വേണ്ടിയല്ല വന്നതെന്നും ഇങ്ങനെയാണെങ്കില്‍ വീട്ടില്‍ പോയി ഇരിക്കുന്നതാണ് നല്ലതെന്നുമൊക്കെ ദേഷ്യത്തോടെ പറഞ്ഞ ഫിറോസ് സായിയെ തിരിച്ചടിക്കാന്‍ തനിക്കറിയാമെന്ന് കൂടി ആവര്‍ത്തിച്ചു. മറ്റുള്ളവരുമായി ഒരു വഴക്കുണ്ടക്കാനാണ് ഫിറോസ് ശ്രമിക്കുന്നതെന്നും ആരും ഇടപെടരുതെന്ന് എഞ്ചല്‍ പറഞ്ഞതോടെ ഫിറോസിനെ ആശ്വസിപ്പിക്കാന്‍ പോലും ആരും തയ്യാറാവാതെ ആ പ്രശ്‌നം അവിടെ അവസാനിച്ചു.
