Malayalam
അമേരിക്കയിലേക്ക് പോകാനിരുന്ന ഒരു പയ്യനെയായിരുന്നു ഞാന്‍ കല്യാണം കഴിച്ചത്; വെളിപ്പെടുത്തലുമായി പൂര്‍ണിമ ഇന്ദ്രജിത്ത്
അമേരിക്കയിലേക്ക് പോകാനിരുന്ന ഒരു പയ്യനെയായിരുന്നു ഞാന്‍ കല്യാണം കഴിച്ചത്; വെളിപ്പെടുത്തലുമായി പൂര്‍ണിമ ഇന്ദ്രജിത്ത്
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണ്ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതര്‍ ആയത്. 2002ല്‍ ആയിരുന്നു വിവാഹം. ഇരുവര്‍ക്കും പ്രാര്‍ത്ഥന, നക്ഷത്ര എന്നീ രണ്ട് പുത്രിമാരുമുണ്ട്. ഇന്ദ്രജിത്തിനും പൂര്‍ണ്ണിമയ്ക്കും ആരാധകരുള്ളതു പോലെ തന്നെ ഇവരുടെ മക്കള്‍ക്കും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇവര്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും എല്ലാം തന്നെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ ഇന്ദ്രജിത്തുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറയുകയാണ് പൂര്‍ണ്ണിമ. താന്‍ ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുമ്പോള്‍ ഒരു സെലിബ്രിറ്റി വൈഫ് ആയിരുന്നില്ലെന്നാണ് താരം പറയുന്നത്. ഒരു വര്‍ഷം മാത്രം സിനിമയില്‍ നിന്ന താന്‍ മലയാളത്തില്‍ ഏഴു സിനിമകള്‍ ചെയ്തുവെന്നും, 2002ല്‍ താന്‍ ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുമ്പോള്‍ അമേരിക്കന്‍ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് താന്‍ വിവാഹം ചെയ്തതെന്നും പൂര്‍ണ്ണിമ പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പൂര്‍ണ്ണിമ ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘ആദ്യത്തെ സീരിയലിലൂടെ തന്നെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു. ഒരു വര്‍ഷം മാത്രമാണ് ഞാന്‍ സിനിമയില്‍ നിന്നത്. ആ ഒരു വര്‍ഷത്തിനുള്ളില്‍ ഏഴു സിനിമകളാണ് ചെയ്തത്. ശേഷം 2002ല്‍ ഇന്ദ്രനെ വിവാഹം ചെയ്യുകയായിരുന്നു. ഞാന്‍ കല്യാണം കഴിക്കുമ്ബോള്‍ ഇന്ദ്രന്‍ ആക്ടര്‍ ആയിരുന്നില്ല. കമ്ബ്യൂട്ടര്‍ എഞ്ചിനീയറായ മദ്രാസില്‍ ‘നെക്സേജ്’ എന്ന് പറയുന്ന അമേരിക്കന്‍ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് ആ കമ്ബനിക്ക് വേണ്ടി അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് ഞാന്‍ കല്യാണം കഴിച്ചത്.അല്ലാതെ ഇന്ദ്രജിത്ത് എന്ന നടനെയല്ല. കറങ്ങിത്തിരിഞ്ഞ് ഞങ്ങള്‍ സിനിമാ മേഖലയില്‍ എത്തിയില്ലങ്കില്‍ അത് വിധി എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ ഇന്ദ്രജിത്തിന്റെ സ്ഥാനം ഒരു ആക്ടര്‍ എന്നുള്ളത് തന്നെയാണ് എന്ന് ഇന്ദ്രന്‍ വിശ്വസിച്ചിരുന്നു. ആ വിശ്വാസം എനിക്കുമുണ്ടായിരുന്നു’എന്നും പൂര്‍ണിമ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഗോവന്‍ വെക്കേഷന്‍ സമയം എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അതിന് താരത്തിനു നേര വലിയ സൈബര്‍ ആക്രമണമാണ് നടന്നത്. പൂര്‍ണിമ അണിഞ്ഞ വസ്ത്രങ്ങളെ ചൊല്ലിയായിരുന്നു ആക്രമണം.’ഇത്രയും വയസായില്ലേ ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുകൂടേ’, പൂര്‍ണിമയെ കണ്ടല്ലേ മക്കള്‍ പഠിക്കുന്നത് എന്നൊക്കെയായിരുന്നു ചിത്രത്തിനു താഴെ വന്ന കമന്‍രുകള്‍. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്‌റ്റൈലുകളിലും തന്റേതായൊരു വ്യത്യസ്ത കൊണ്ടുവരാന്‍ നടി എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഫാഷന്‍ പ്രേമികള്‍ പലപ്പോഴും കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് പൂര്‍ണിയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂര്‍ണിമയുടെ പുതിയ പ്രോജക്ട്. നെറ്റ്ഫ്‌ലിക്‌സിന്റെ ഹിന്ദി ഇംഗ്ലിഷ് ചിത്രമായ കൊബാള്‍ട് ബ്ലുവിലും പ്രധാനവേഷത്തില്‍ നടി എത്തുന്നുണ്ട്.
