Malayalam
അടുക്കളത്തോട്ടത്തിലെ വിളവെടുപ്പുമായി ദീപന്; ചിത്രങ്ങൾ പങ്കുവെച്ച് താരം
അടുക്കളത്തോട്ടത്തിലെ വിളവെടുപ്പുമായി ദീപന്; ചിത്രങ്ങൾ പങ്കുവെച്ച് താരം
അഭിനേതാവായും അവതാരകനായും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ദീപന് മുരളി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപന് തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
താരത്തിന്റെ അടുക്കളത്തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്മനോഹരമായൊരു അടുക്കളത്തോട്ടം പരിപാലിക്കുന്ന ദീപനെ കര്‍ഷകനെന്നാണ് പലരും വിളിക്കുന്നതും. അടുക്കളത്തോട്ടത്തിലെ തന്റെ അധ്വാനത്തിന്റെ ഫലം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ദീപന്. ക്യാബേജും വഴുതനയും ചീരയും തുടങ്ങി കറിവേപ്പില വരെ അക്കൂട്ടത്തിലുണ്ട്. രാസവളങ്ങളില്ലാതെ ഓര്‍ഗാനിക് രീതിയിലാണ് കൃഷിയെന്നും ദീപന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നേരത്തെയും ദീപന് തന്റെ കൃഷിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ‘വിഷരഹിതമായ പച്ചക്കറികള്‍ കഴിക്കണം. എന്റെ അടുക്കളത്തോട്ടത്തില്‍ നിന്നും പറിച്ച ചുവന്ന ചീരയും, വെണ്ടക്കയും. ഓര്‍ഗാനിക്കിലേക്ക് മാറു.. ഓര്‍ഗാനിക്ക് വളര്‍ത്തു’ എന്നു പറഞ്ഞാണ് ദീപന് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ വിളവെടുപ്പ് ചിത്രങ്ങളുമായി രംഗത്തെത്തിയത്.
നിരവധി ആളുകളാണ് ചിത്രത്തിന് മനോഹരമായ കമന്റുകളുമായെത്തിയിരിക്കുന്നത്. പലര്‍ക്കും മാതൃകയാകുകയാണ് ദീപന് മുരളി.
