Connect with us

ധീരമായി പോരാടൂ യോദ്ധാവേ.. ;അഭിനന്ദനങ്ങളുമായി നടി സ്വര ഭാസ്കർ

Malayalam

ധീരമായി പോരാടൂ യോദ്ധാവേ.. ;അഭിനന്ദനങ്ങളുമായി നടി സ്വര ഭാസ്കർ

ധീരമായി പോരാടൂ യോദ്ധാവേ.. ;അഭിനന്ദനങ്ങളുമായി നടി സ്വര ഭാസ്കർ

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെയും നടി തപ്‌സി പന്നുവിനെയും അഭിനന്ദിച്ച് നടി സ്വര ഭാസ്കർ. ഇരുവരുടെയും വീടുകളിൽ കഴിഞ്ഞ ദിവസം രാവിലെ ഇന്‍കം ടാക്‌സ് റൈഡ് നടത്തിയതിന് പിന്നാലെയാണ് സ്വര ഭാസ്കർ ട്വിറ്ററിലൂടെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കരുത്തും ചങ്കൂറ്റവും ഉള്ളവർ ഇന്ന് വളരെ കുറവാണെന്നും ഈ കരുത്ത് തുടരണമെന്നും സ്വര പറയുകയുണ്ടായി.

തപസിയ്ക്കുള്ള അഭിനന്ദന ട്വീറ്റ്. ഇന്നത്തെ കാലത്ത് ഇത്ര കരുത്തും ചങ്കൂറ്റവുമുള്ളവർ വളരെ കുറവാണ്. ധീരമായി പോരാടൂ യോദ്ധാവേ.. എന്നായിരുന്നു സ്വര ഭാസ്കർ റ്റീവിട്ടെറിലൂടെ കുറിച്ചത്.

അനുരാഗ് കശ്യപ് തന്റെ ഗുരുവാണെന്നും വളരെ ധീരമായ ഹൃദയമാണ് അദ്ദേഹത്തിനെന്നും സ്വര പറയുന്നു. ഇനിയും ചങ്കൂറ്റത്തോടെ മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്നും നടി ആശംസിച്ചു.

കഴിഞ്ഞ ദിവസമാണ് തപ്‌സി പന്നു, അനുരാഗ് കശ്യപ്, വികാസ് ബാല്‍, നിര്‍മാതാവ് മധു മന്ദേന തുടങ്ങിയവരുടെ വീടുകളിൽ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നത്. ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയിമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്ഡ് നടന്നത് .

ഈ കമ്പനിയുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. അനുരാഗ് കശ്യപ്, വികാസ് ബാല്‍, മധു മന്ദേന തുടങ്ങിയവര്‍ ഒരുമിച്ചതാണ് 2011 ല്‍ ഫാന്റം ഫിലിംസ് പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. വികാസ് ബാലിനെതിരായ ലൈംഗികാരോപണത്തെം തുടര്‍ന്ന് കമ്പനി പിന്നീട് പിരിച്ചുവിടുകയായിരുന്നു.

തപ്‌സി, പന്നുവും അനുരാഗ് കശ്യപും കേന്ദ്രത്തിനെതിരെ പരസ്യമായി വിവിധ വിഷയങ്ങളില്‍ രംഗത്തെത്തിയിരുന്നു. അടുത്തിടെ കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ചെയ്ത ട്വീറ്റ് വിവാദമായപ്പോള്‍ റിഹാനയ്ക്ക് പിന്തുണയറിയിച്ചു കൊണ്ട് തപ്‌സി രംഗത്തെത്തിയത് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. ഒരു ട്വീറ്റുകൊണ്ട് നിങ്ങളുടെ ഐക്യം തകര്‍ന്നുപോകുന്നെങ്കില്‍ സ്വന്തം മൂല്യബോധമാണ് പരിശോധിക്കേണ്ടത് എന്നായിരുന്നു റിഹാനയെ പിന്തുണച്ച് കൊണ്ട് തപ്‌സി പ്രതികരിച്ചത്.

about swara bhaskar

More in Malayalam

Trending

Recent

To Top