Malayalam
‘തലയുയര്‍ത്തി, നെഞ്ചുറപ്പോടെ..’ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രേഖ രതീഷ്
‘തലയുയര്‍ത്തി, നെഞ്ചുറപ്പോടെ..’ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രേഖ രതീഷ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. ആയിരത്തില്‍ ഒരുവള്‍,പര്സപരം എന്നീ സീരിയലുകളിലൂടെ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ സാരി ലുക്കിലുള്ള തന്റെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രേഖ രതീഷ്. Keep your head up, keep your heart strong. In frame…എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രത്തിന് രേഖ നല്‍കിയിരിക്കുന്ന കുറിപ്പ്.
സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമായ താരം തന്റെ സാരി ലുക്കിലുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. രേഖയ്ക്ക് ഒരു മകനാണ് ഉള്ളത്.രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.
തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് ഇപ്പോള്‍ രേഖ അഭിനയിക്കുന്നത്.