Connect with us

ഞാൻ ആത്മഹത്യ ചെയ്യും എന്നവൻ കരുതി; ആ തേപ്പിന് ശേഷം ആരെയും പ്രണയിച്ചിട്ടില്ലെന്ന് രമ്യ പണിക്കർ

Malayalam

ഞാൻ ആത്മഹത്യ ചെയ്യും എന്നവൻ കരുതി; ആ തേപ്പിന് ശേഷം ആരെയും പ്രണയിച്ചിട്ടില്ലെന്ന് രമ്യ പണിക്കർ

ഞാൻ ആത്മഹത്യ ചെയ്യും എന്നവൻ കരുതി; ആ തേപ്പിന് ശേഷം ആരെയും പ്രണയിച്ചിട്ടില്ലെന്ന് രമ്യ പണിക്കർ

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിന്റെ ഏറ്റവും വലിയ സവിശേഷത അവർ പങ്കുവെക്കുന്ന ജീവിത കഥകളാണ്. ഇമോഷണൽ ടാസ്ക് അവസാനിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ഉണ്ടായിരുന്നു. ഇപ്പോൾ അതിന് ശേഷം പുതുതായി മത്സരാർത്ഥികൾക്ക് കിട്ടിയിരിക്കുന്ന ടാസ്ക് അവരുടെ ആദ്യ പ്രണയത്തെ കുറിച്ച് പറയാനുള്ളതാണ് . അതുകൊണ്ടുതന്നെ പ്രണയ വിശേഷങ്ങളാണ് ബിഗ് ബോസ് വീട്ടിൽ എവിടെയും.

ഓരോരുത്തരായി തങ്ങളുടെ ആദ്യ പ്രണയ ഓർമകൾ പങ്കുവയ്ക്കുകയാണ്. ചലർക്ക് നഷ്ട പ്രണയത്തിന്റ കഥ പറയാനുള്ളപ്പോൾ, ചിലർക്ക് പ്രതീക്ഷയുടെ കഥ പറയാനുണ്ടായിരുന്നു. കൂടുതൽ പേരും പറഞ്ഞത് തേപ്പുകൾ കിട്ടി ബ്രേക്കപ്പായ കഥകളായിരുന്നു. അക്കൂട്ടത്തിലാണ് അവസാനമായി വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ രമ്യ പണിക്കരുടെ കഥ ശ്രദ്ധ നേടിയിരിക്കുന്നത്.

ഞാന്‍ പ്രണയിച്ച് നല്ല രീതിയില്‍ പോയിട്ടുണ്ടെങ്കിലും വലിയൊരു തേപ്പ് കിട്ടി. കാരണം അവന് വേണ്ടത് എന്റെ കാശാണ്. അന്നേ ഞാന്‍ അധ്വാനിച്ച് കാശുണ്ടാക്കുന്ന ആളായിരുന്നു. ഇവന്റ് മാനേജ്‌മെന്റ് ഒക്കെ ചെയ്ത് കാശുണ്ടാക്കിയിരുന്നു.

എന്റെ വീട്ടില്‍ ഞാന്‍ ഇവനെ പരിചയപ്പെടുത്തിയിരുന്നു. അങ്ങനെ എന്റെ അച്ഛനെ പറ്റിച്ച് കുറച്ച് കാശ് ഇവന്‍ വാങ്ങിച്ചെടുത്തു. എന്റെ ചേച്ചിയുടെ കല്യാണത്തിന് മുന്‍പ് തിരിച്ച് തരാമെന്ന് പറഞ്ഞാണ് കാശ് വാങ്ങിയത്.

എന്നാൽ കാശ് തരുന്നതിന് പകരം, ഇവന്‍ ചേച്ചിയുടെ കല്യാണത്തിന് രണ്ട് ദിവസം മുന്‍പ് വീട്ടില്‍ വന്ന് കുറേ എന്തൊക്കെയോ അനാവശ്യ കഥകള്‍ പറഞ്ഞു. അതോടെ ഞാന്‍ തീർന്നു, ആത്മഹത്യ ചെയ്യും ചേച്ചിയുടെ കല്യാണം മുടങ്ങും എന്നൊക്കെ അവന്‍ കരുതി. പക്ഷേ അങ്ങനെയൊന്നും നടന്നില്ല.

പക്ഷെ സ്വാഭാവികമായും വീട്ടിൽ നടക്കുന്ന കോലാഹലങ്ങൾ അറിയാമല്ലോ. എന്നാൽ അത്തരത്തിൽ ഒന്നുമില്ല, അങ്ങനെ ഒരു അവസരമൊന്നും എനിക്കുണ്ടായരുന്നില്ല. എന്തായാലും ആ തേപ്പിന് ശേഷം ഞാന്‍ ആരെയും പ്രണയിക്കാന്‍ പോയിട്ടില്ലെന്ന് രമ്യ പറയുന്നു.

രമ്യ കഴിഞ്ഞ എപ്പിസോഡിൽ ഫിറോസ് ഖാനും കിടിലം ഫിറോസുമായി ഉണ്ടായ തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് അത് വലിയ വഴക്കാകുകയും ചെയ്തു. ഇതിനിടയിൽ ഫിറോസ് ഖാൻ രമ്യയോട് സംസാരിക്കാൻ അറപ്പാണെന്നു പറയുകയുണ്ടായി. അതോടൊപ്പം രമ്യയുടെ കൈയിലിരുന്ന ഫ്ലാസ്ക് ഫിറോസ്ഖാന്റെ തലയ്ക്ക് അടുത്തുകൂടി പോയത് കൊണ്ട് ഫിറോസ് ഖാൻ തലയിൽ തട്ടിയിരുന്നെങ്കിൽ തലമണ്ട അടിച്ചു പൊട്ടിക്കുമായിരുന്നു എന്നും പറഞ്ഞിരുന്നു.

പിന്നീട് രമ്യ അത് ബിഗ് ബോസ്സിനോട് പറഞ്ഞ് ഫിറോസ് ഖാനെയും രമ്യയെയും കൺഫെഷൻ റൂമിലേക്ക് വിളിക്കുകയും ഫിറോസ് ഖാനെ ബിഗ് ബോസ് താക്കീത് ചെയ്യുകയും ചെയ്തു.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top