Malayalam
തലമണ്ട അടിച്ച് പൊളിക്കുമെന്ന് കണ്ടന്റ് മേക്കർ ! വീണ്ടും ബിഗ് ബോസിൽ കൺഫെഷൻ റൂം തുറന്നു!
തലമണ്ട അടിച്ച് പൊളിക്കുമെന്ന് കണ്ടന്റ് മേക്കർ ! വീണ്ടും ബിഗ് ബോസിൽ കൺഫെഷൻ റൂം തുറന്നു!
കഴിഞ്ഞ ബിഗ് ബോസ് സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി ഈ സീസണിൽ ഒരു താര ദമ്പതികൾ ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്. എന്നാൽ, വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ഈ ദമ്പതികൾ വന്ന നാൾ മുതൽ മികച്ച പ്രകടനം കാഴ്ച വെച്ച് വളരെ പെട്ടന്നുതന്നെ ജനപ്രീതി നേടിയിരുന്നു.
പ്രകടനത്തിന്റെ മികവ് മൂലം ഇരുവരും നോമിനേഷന് ഘട്ടത്തില്‍ അല്ലാതെയും നേരത്തെ കണ്‍ഫെഷന്‍ റൂമിലെത്തിയ മത്സരാര്‍ഥികൾ കൂടിയാണ്. വീണ്ടും ഒരു പ്രശ്നത്തിന്റെ പേരില്‍ ബിഗ് ബോസ് ഫിറോസിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയുണ്ടായി. ഇത്തവണ ഒപ്പം വിളിപ്പിച്ചിരിക്കുന്നത് രമ്യ പണിക്കരെയാണ്.
ഇന്നലത്തെ എപ്പിസോഡിൽ ഫിറോസ് ഖാനും കിടിലം ഫിറോസും തമ്മിൽ തര്‍ക്കമുണ്ടാകുന്നുണ്ട് . ആ തർക്കത്തിൽ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ രമ്യ പണിക്കരും ഇടപെടുകയുണ്ടായി. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത ഫിറോസ് ഖാന് അവരെ പരിസഹിക്കുകയും ചെയ്തു.
എന്നാല്‍ രമ്യയും ഫിറോസ് ഖാൻ പറഞ്ഞ ഓരോ വാക്കിനും ചുട്ട മറുപടിയും നൽകുന്നുണ്ട്. ഇതിനിടെ ‘നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് അറപ്പാണെ’ന്ന് ഫിറോസ് ഖാന് രമ്യയോട് പറയുന്നുണ്ടായിരുന്നു. ഇരുവര്‍ക്കുമിടയിലെ തര്‍ക്കം നീണ്ടുപോകുന്നതുകണ്ട റംസാന് രമ്യയെ അവിടെനിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പോകാനായി എണീറ്റ രമ്യയുടെ കയ്യിലിരുന്ന ഫ്ളാസ്ക് ഫിറോസ് ഖാന്റെ തലയുടെ സമീപത്തുകൂടിയാണ് പോയത്. ഇതില്‍ കോപാകുലനായി എണീറ്റ ഫിറോസ് ഒരു ഡയലോഗ് കൂടി പറഞ്ഞു- “എന്റെ തലയില്‍ വല്ലതും തട്ടിയിരുന്നേല്‍ ഞാന്‍ നിന്റെ തലമണ്ട അടിച്ചുപൊളിക്കുമായിരുന്നു” എന്നായിരുന്നു പറഞ്ഞത്.
പിന്നീട് കിച്ചണ്‍ ഭാഗത്തെത്തിയ രമ്യ ഇക്കാര്യം അവിടെയുണ്ടായിരുന്ന ഡിംപലിനോടും മജിസിയയോടും പറഞ്ഞു. ശാരീരികമായ ഭീഷണി ബിഗ് ബോസ് ഹൗസിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഗൗരവമുള്ള കാര്യമാണെന്നും ബിഗ് ബോസിനോട് പരാതിപ്പെടണമെന്നും ഡിംപല്‍ രമ്യയെ ഉപദേശിക്കുന്നുണ്ടായിരുന്നു. ഇതനുസരിച്ച് ക്യാമറയ്ക്കു മുന്നില്‍ച്ചെന്ന് രമ്യ പരാതിപ്പെട്ടു.
തുടർന്ന് ബിഗ് ബോസ് രമ്യയെയും ഫിറോസ് ഖാനെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും പറയാനുള്ളത് കേട്ടതിനുശേഷം ഭീഷണി ഹൗസില്‍ അനുവദിക്കാനാവില്ലെന്ന കാര്യം ബിഗ് ബോസ് ഫിറോസ് ഖാനോട് പറയുകയായിരുന്നു. “എന്തിന്റെ പേരിലായാലും കൂടെയുള്ള മത്സരാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നത് ബിഗ് ബോസ് വീട്ടിലെ നിയമങ്ങള്‍ക്ക് എതിരാണ്. അത് ഇനിമേലില്‍ ആവര്‍ത്തിക്കാന്‍ പാടുള്ളതല്ല” എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത് .
about bigg boss
