Connect with us

ഓസ്‌കാര്‍ നോമിനേഷന് പിന്നാലെ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരങ്ങളുടെ പട്ടികയിലും ഇടം നേടി ജല്ലിക്കെട്ട്

Malayalam

ഓസ്‌കാര്‍ നോമിനേഷന് പിന്നാലെ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരങ്ങളുടെ പട്ടികയിലും ഇടം നേടി ജല്ലിക്കെട്ട്

ഓസ്‌കാര്‍ നോമിനേഷന് പിന്നാലെ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരങ്ങളുടെ പട്ടികയിലും ഇടം നേടി ജല്ലിക്കെട്ട്

ഓസ്‌കാര്‍ നോമിനേഷന് പിന്നാലെ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരങ്ങളുടെ നാമനിര്‍ദേശ പട്ടികയിലും ഇടം നേടി ജല്ലിക്കെട്ട്. അറുപത്തിയെട്ടാമത് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരങ്ങളുടെ നാമനിര്‍ദേശ പട്ടികയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ജല്ലിക്കെട്ട് ഇടം നേടിയത്. മികച്ച ഫോറിന്‍ ഫിലിം സൗണ്ട് എഡിറ്റിങ്ങ് മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.

ജല്ലിക്കെട്ട് ഗോള്‍ഡന്‍ റീലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം അറിയിച്ച് ചിത്രത്തിന്റെ സൗണ്ട് എഡിറ്റര്‍ രംഗനാഥ് രവി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം ആരാധകരെ ഇക്കാര്യം അറിയിച്ചത്. നേരത്തെ ഓസ്‌കാര്‍ പട്ടികയിലേക്കുള്ള ഇന്ത്യയുടെ നാമനിര്‍ദേശമായും ജല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ അവസാന സ്‌ക്രീനിങ്ങില്‍ ചിത്രം പുറത്താക്കപ്പെടുകയായിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ജല്ലിക്കെട്ട് വലിയ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശംസകളും നേടിയ ചിത്രമാണ്.

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് എസ് ഹരീഷാണ്. ആന്റണി വര്‍ഗ്ഗീസ് ചെമ്പന്‍ വിനോദ്, സാബുമോന്‍ അബദു സമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 2019ലെ ടൊറണ്ടോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍ എന്നിവടിങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

50-ാമത് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ചിത്രം നേടിക്കൊടുത്തിരുന്നു. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ലഭിച്ചിരുന്നു.

More in Malayalam

Trending

Recent

To Top