Connect with us

എപ്പിസോഡ് പതിനാറ്; ദോശ വിഷയത്തിലെ സത്യം! ഇത് എവിടെ വരെ പോകും?

Malayalam

എപ്പിസോഡ് പതിനാറ്; ദോശ വിഷയത്തിലെ സത്യം! ഇത് എവിടെ വരെ പോകും?

എപ്പിസോഡ് പതിനാറ്; ദോശ വിഷയത്തിലെ സത്യം! ഇത് എവിടെ വരെ പോകും?

എപ്പിസോഡ് പതിനാറ് , പതിനഞ്ചാം ദിവസം ഒരു അനാവശ്യ വഴക്കിലാണ് തുടങ്ങിയത് തന്നെ. അതിലെ പ്രശ്നത്തിന്റെ കാരണം എന്തെന്ന് തന്നെ നോക്കാം. പാട്ടിന് ശേഷം നേരെ കാണിക്കുന്നത് കിച്ചൻ ടീമിനെ ആണ്. അവിടെ കുറച്ചുപേർ ദോശ കഴിച്ചുകൊണ്ട് നിൽക്കുകയാണ്. അതിൽ എയ്ഞ്ചലും ഉണ്ട്. കൊടുത്ത രണ്ട് ദോശ കഴിച്ചു കഴിഞ്ഞ് എയ്ഞ്ചൽ പറയുന്നു, ഒരു ദോശ കൂടി തരാൻ ഉണ്ടാകുമോ? നല്ല ടേസ്റ്റ് ഉണ്ട്. ഇന്നെത്തെക്ക് മാത്രം എന്നൊക്കെ . ഇവിടെ ഒരു കാര്യം എടുത്തു പറയാം.. ആ കുട്ടിക്ക് വിശന്നിട്ടല്ല ദോശ വേണം എന്ന് ചോദിച്ചത്. ടേസ്റ്റ് കൊള്ളാം , അതുകൊണ്ട് ഒരെണ്ണം കൂടി എന്ന് തന്നെയാണ് ചോദിച്ചിരിക്കുന്നത്.

ഇനി അവിടുത്തെ പൊതു രീതി എന്തെന്നാൽ, ഒരാൾക്ക് രണ്ട് ദോശ എന്ന കണക്കിലാണ്.അതിപ്പോൾ എന്ത് കണക്കാണെന്ന് ചിന്തിക്കേണ്ട.. ഇപ്പോൾ പതിനെട്ട് പേരുള്ള വീടാണ് ബിഗ് ബോസ് കുടുംബം. അപ്പോൾ അതിന്റെതായ പരിമിതികളിൽ തന്നെ നിൽക്കേണ്ടി വരും. ഓരോരുത്തർക്കും ആ കണക്കിൽ റേഷൻ പറഞ്ഞിട്ടുണ്ട്. എയ്ഞ്ചൽ ദോശ വേണം എന്ന് പറയുമ്പോൾ തന്നെ റിതു അൽപ്പം പരുങ്ങി , “എഡാ ദോശ ചോദിക്കുന്നു ” എന്ന മട്ടിൽ ഡിമ്പലിനോട് പറയുന്നു.

ഡിമ്പൽ ഇപ്പോൾ ഇത് കഴിച്ചോളൂ. എനിക്ക് ഇന്ന് ഒന്ന് മതി. ഇനി മുതൽ മുന്നേ പറഞ്ഞേക്കണേ എന്നൊക്കെ പറയുന്നുണ്ട്. ഇവിടെ ഇത് കേട്ടിട്ടും എയ്ഞ്ചൽ ദോശ വേണ്ട എന്നൊന്നും പറയുന്നില്ല. പിന്നെ ഇതിൽ ഫിറോസ് ഖാൻ അടുത്തു നിന്ന് ഇടപെടുന്നുണ്ട്. ഒരു ദോശ കൊടുത്തേക്ക് , എന്നൊക്കെ വെറുതെ ഇടയിൽ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിപ്പോൾ ഫിറോസ് ഖാൻ പറഞ്ഞില്ലെങ്കിലും ദോശ ഡിമ്പൽ കൊടുക്കും എന്നുറപ്പാണ്.

കൂടുതൽ അറിയാൻ വീഡിയോ കാണുക…

about bigg boss

More in Malayalam

Trending

Recent

To Top