Malayalam
ബിഗ് ബോസ് ഈ സീസണിൽ കുറഞ്ഞത് ഒരു പ്രണയമെങ്കിലും വേണം! പക്ഷെ, ആര് ? ആരെ?
ബിഗ് ബോസ് ഈ സീസണിൽ കുറഞ്ഞത് ഒരു പ്രണയമെങ്കിലും വേണം! പക്ഷെ, ആര് ? ആരെ?
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിനായി കാത്തിരുന്ന എല്ലാ മത്സരാർത്ഥികളും ആഗ്രഹിക്കുന്ന ഒന്നുണ്ട്. പേർളി മാണിയെപോലെയും ശ്രീനീഷിനെ പോലെയും ഒരു നല്ല ജോഡി. അതുമാത്രമല്ല, തമിഴ് തെലുങ്ക് സീസണൊക്കെ കാണുന്ന മലയാളികൾക്ക് മലയാളം ബിഗ് ബോസ് പ്രണയത്തിന്റെ കാര്യത്തിൽ നല്ല നിരാശയുമുണ്ട്. പൊതുവെ ഹിന്ദി റൊമാൻസ് സീരിയലുകളുടെ പിന്നാലെ പോകുന്ന നമ്മുടെ മലയാളി യുവത്വം ബിഗ് ബോസിൽ നിന്നും ആഗ്രഹിക്കുന്നതും നല്ല ഒരു റൊമാൻസ് സ്റ്റോറി തന്നെയാണ്.
തമിഴിലെ ലോസ്‌ലിയാ കെവിൻ ജോഡിയെപോലെയും ബാലാജി ശിവാനി ജോഡിയെ പോലെയും അതുപോലെ ആരും മറക്കാത്ത പ്രണയ ജോഡികളായിരുന്ന ഹിന്ദിയിലെ സിദ്ധാർഥ് ഷഹനാസ് ജോഡികളെ പോലെയും നമ്മുടെ മലയാളത്തിലും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഏറെ പേരും.. ആഗ്രഹം മാത്രമല്ല, ഫേസ്ബുക്കിലെ ഓരോ ഫാൻ പേജിലും അഭിപ്രായങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
ഇതൊരു പ്രത്യേക സംസാരമാകാൻ തുടങ്ങിയത് വൈൽഡ് കാർഡ് എൻട്രി വഴി പുതുതായി എത്തിയ എയ്ഞ്ചലും രമ്യയും കാരണമാണ്. ഇതിപ്പോൾ മണിക്കുട്ടൻ ആരെ നോക്കും… അഡോണിക്ക് കോളായി… സായിയ്ക്കും ഒരെണ്ണം സെറ്റായെങ്കിൽ എന്നൊക്കെ ഉള്ള രസകരമായ അഭിപ്രായങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഇടം നേടിക്കഴിഞ്ഞു.
ഈ സീസൺ തുടങ്ങി ആദ്യം തന്നെ ഉയർന്നു വന്നത് അഡോണി റിതു ബന്ധത്തെ കുറിച്ചായിരുന്നു. എന്നാൽ അതിൽ വലിയ പുരോഗമനം ഉണ്ടാകാത്തതിൽ പ്രേക്ഷകരും നിരാശയിലായി. പക്ഷെ പെട്ടന്നുതന്നെ ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മത്സരാര്‍ഥികള്‍ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്തു. ഏറ്റവുമൊടുവിലെത്തിയ എഞ്ചലിനെ ചുറ്റിപ്പറ്റിയുള്ള രസകരമായ സംഭവങ്ങളാണ് പുതിയ എപ്പിസോഡില്‍ നടന്നത്. മണിക്കുട്ടന്റെ വലിയ ആരാധികയാണെന്ന് ഇന്‍ട്രോയില്‍ സൂചിപ്പിച്ചാണ് എഞ്ചല്‍ വീടിനകത്തേക്ക് വന്നത്.
മണിക്കുട്ടനെ അവിടെ പോയി ട്യൂണ്‍ ചെയ്ത് എടുക്കുമോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ശ്രമിക്കാമെന്നും എഞ്ചല്‍ പറഞ്ഞിരുന്നു. വീട്ടിലെത്തിയതിന് ശേഷം ഇനി വായിനോക്കി നടക്കാന്‍ സമയമുണ്ടല്ലോന്ന് മണിക്കുട്ടനോട് താരം പറയുകയും ചെയ്തു. എന്നാല്‍ അഡോണിയുമായി എഞ്ചലിനെ പ്രണയിപ്പിക്കാനുള്ള ശ്രമത്തിലാണ് മറ്റ് മത്സരാര്‍ഥികള്‍.
ഞായറാഴ്ചത്തെ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ പോയതിന് ശേഷം എഞ്ചല്‍ തന്റെ ജീവിതത്തിലുണ്ടായ കഥ വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷം രാത്രിയില്‍ ഭാഗ്യലക്ഷ്മി, അഡോണി, സായി വിഷ്ണു, റംസാന്‍, രമ്യ പണിക്കര്‍ എന്നിവര്‍ക്കൊപ്പം സംസാരിച്ചിരിക്കുകയാണ് എഞ്ചല്‍. പെട്ടെന്നാണ് അഡോണിയുടെ ജീവിതകഥ റംസാന്‍ പറഞ്ഞ് തുടങ്ങിയത്. ക്യാപിറ്റല്‍ പണിഷ്‌മെന്റ് കിട്ടിയ ആളാണെന്ന് പറഞ്ഞപ്പോള്‍ അതെന്താണെന്ന് മനസിലായില്ലെന്നായി എഞ്ചല്‍.
ഇന്ത്യയുടെ ക്യാപിറ്റല്‍ ഏതാണെങ്കിലും അറിയാമോന്ന് ചോദിച്ച് മറ്റുള്ളവര്‍ കളിയാക്കിയിരുന്നു. പിന്നാലെ ഒരു ഷുഗര്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് അഡോണി കുടുങ്ങിയ കഥ ബാക്കി എല്ലാവരും ചേര്‍ന്ന് പറഞ്ഞു. ഇന്‍ഡ്രോ കണ്ടപ്പോള്‍ ഈ കഥ കേട്ടില്ലേ എന്ന ചോദ്യത്തിന് എഞ്ചല്‍ ഉരുണ്ട് കളിച്ചു. തന്റെ കഥ ബിഗ് ബോസില്‍ വന്നപ്പോഴും പറഞ്ഞിരുന്നു, അതും മനഃപൂര്‍വ്വം കേള്‍ക്കാതെ വിട്ടതാണോന്നായി അഡോണി.
ഇനി ഒരു പെണ്‍കുട്ടിയുടെ സ്‌നേഹം കിട്ടിയാല്‍ മാത്രമേ ഈ സങ്കടം മാറുകയുള്ളുവെന്ന് റംസാന്‍ പറഞ്ഞതോടെ എഞ്ചല്‍ ചിരിച്ചു. ഇത് പറഞ്ഞപ്പോഴേക്കും നാണം വരുന്നുണ്ടോന്ന് ചോദിച്ച റംസാന്‍ എഞ്ചലിനെ വിടാതെ പിന്തുടര്‍ന്നു. തന്നെ എല്ലാവരും കൂടി പറ്റിക്കുകയാണെന്ന് മനസിലാക്കിയില്ലെങ്കിലും അഡോണിയും സംഘവും പറഞ്ഞ കഥ താരം വിശ്വസിച്ചു. മാത്രമല്ല വരും ദിവസങ്ങളില്‍ ഇരുവരെയും പ്രണയിപ്പിക്കാനുള്ള ശ്രമമാണോ മറ്റുള്ളവര്‍ക്കെന്ന് വ്യക്തമല്ല.
ഏതായാലും ഇവിടുന്നൊരു വിവാഹം കഴിക്കണം എന്ന് ഉറപ്പിച്ചു വന്നിരിക്കുന്ന മണിക്കുട്ടനും അൽപ്പം പഞ്ചാര പൊടിക്കൈ ഒക്കെ വശമുള്ള അഡോണിയും ഒരാളെ തന്നെ ട്യൂണ്‍ ചെയ്യുമോ എന്നും കണ്ടറിയാം. കഴിഞ്ഞ ദിവസം മണിക്കുട്ടനെയും സൂര്യയെയും ചേർത്തും സോഷ്യൽ മീഡിയയിൽ കഥ പ്രചരിച്ചിരുന്നു. ഇതിൽ ഏത് കഥയാണ് പൂവണിയുന്നതെന്ന് കാത്തിരുന്നു കാണാം.
about bigg boss
