Malayalam
ലക്ഷ്മി ജയൻ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക്…മോഹന്‍ലാലിനോട് പറഞ്ഞ വേദനിപ്പിക്കുന്ന വാക്കുകൾ ഇങ്ങനെ…
ലക്ഷ്മി ജയൻ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക്…മോഹന്‍ലാലിനോട് പറഞ്ഞ വേദനിപ്പിക്കുന്ന വാക്കുകൾ ഇങ്ങനെ…
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ആദ്യ എലിമിനേഷനാണ് ഞായറാഴ്‍ച എപ്പിസോഡ് സാക്ഷ്യം വഹിച്ചത്. എട്ടു പേരില്‍ നിന്നാണ് പ്രേക്ഷകരുടെ വോട്ടിംഗ് അനുസരിച്ച് ഒരാള്‍ക്ക് പുറത്തു പോകേണ്ടിവന്നത്. സായ് വിഷ്‍ണു, അഡോണി ടി ജോണ്‍, കിടിലം ഫിറോസ്, റിതു മന്ത്ര, ഭാഗ്യലക്ഷ്‍മി, സന്ധ്യ മനോജ്, ഡിംപല്‍ ഭാല്‍, ലക്ഷ്മി ജയന്‍ എന്നിവക്കാണ് നോമിനേഷന്‍ ലഭിച്ചിരുന്നത്. ഇതില്‍ ലക്ഷ്മി ജയനാണ് ഈ സീസണിലെ ആദ്യ എലിമിനേഷന്‍ ആയി പുറത്തേക്ക് പോകുന്നത്.
താന്‍ പ്രതീക്ഷിച്ച റിസല്‍ട്ട് എന്ന രീതിയിലായിരുന്നു മോഹന്‍ലാലിന്‍റെ പ്രഖ്യാപനം കേട്ടപ്പോള്‍ ലക്ഷ്മി പ്രതികരിച്ചത്. ‘ഞാന്‍ പറഞ്ഞില്ലേ’ എന്നാണ് മോഹന്‍ലാലിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ലക്ഷ്‍മി ആദ്യം പറഞ്ഞ വാക്ക്. ആദ്യം പോകുന്നതുകൊണ്ട് എല്ലാവരോടും നല്ല ബന്ധത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ പോകാമല്ലോ എന്നും ലക്ഷ്‍മി പറഞ്ഞു. “എന്‍റെ ആഗ്രഹം പോലെതന്നെ ആരെയും വേദനിപ്പിക്കാതെയാണ് ഇവിടെനിന്ന് പോകുന്നതെന്ന് വിശ്വസിക്കുന്നു. ഞാന്‍ പോയിട്ടുവരാം. ഇതുവരെ ആരും എന്നെ ദ്രോഹിച്ചിട്ടില്ല, വേദനിപ്പിച്ചിട്ടില്ല. അതുതന്നെ വലിയ സന്തോഷം”, തന്നെ ആശ്വസിപ്പിക്കാനെത്തിയ ബിഗ് ബോസ് സുഹൃത്തുക്കളോട് ലക്ഷ്‍മി പറഞ്ഞു.
ഹൗസിനു പുറത്ത് ബിഗ് ബോസ് വേദിയില്‍ എത്തിയ മോഹന്‍ലാലിനോട് ലക്ഷ്മി പറഞ്ഞതും സമാനമായ ചിന്തകളായിരുന്നു. “ബിഗ് ബോസിലേക്ക് പോയാല്‍ ആരുമായും അടുത്ത വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കരുതെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ അത് എന്നെക്കൊണ്ട് സാധിച്ചില്ല. ആരുമായിട്ടും വലിയ വഴക്കുണ്ടാക്കാനൊന്നും അവസരം കിട്ടിയില്ല. സാധാരണ പോലെ അങ്ങ് പോവുകയായിരുന്നു. എന്‍റെ പേര് നോമിനേഷനില്‍ വന്നാല്‍ ഔട്ട് ആവുമെന്ന് നല്ല ഉറപ്പായിരുന്നു. രണ്ടുമൂന്ന് ദിവസമായി എന്‍റെ മനസ് എന്നോട് പറഞ്ഞിരുന്നു ഞാനാണ് ഔട്ട് ആവുന്നതെന്ന്”, മോഹന്‍ലാലിനോട് ലക്ഷ്മി പറഞ്ഞു.
സ്ക്രീനിലൂടെ ബിഗ് ബോസ് സുഹൃത്തുക്കളെ അവസാനമായി കണ്ട ലക്ഷ്മിക്ക് അവരോട് പറയാനുണ്ടായിരുന്നത് ഇതായിരുന്നു- “ഇനി മുന്നോട്ട് പോകുമ്പോള്‍ സംഘര്‍ഷങ്ങളൊക്കെ ഉണ്ടാവും. പക്ഷേ ഒന്നും ഹൃദയത്തിലേക്ക് കയറ്റരുത്”. തുടര്‍ന്ന് മുന്നിലുള്ള കരിയറിന് എല്ലാ ആശംസകളും നല്‍കിയാണ് മോഹന്‍ലാല്‍ ലക്ഷ്‍മിക്ക് വിട നല്‍കിയത്.
പുറത്തു പോയേക്കുമെന്ന് പ്രേക്ഷകരും ഏറെക്കുറെ കണക്കുകൂട്ടിയ മത്സരാര്‍ഥികളില്‍ ഒരാള്‍ തന്നെയായിരുന്നു ലക്ഷ്‍മി. സ്വന്തം നെഗറ്റീവുകള്‍ എപ്പോഴും പറയുന്ന ലക്ഷ്‍മിയെയാണ് ആദ്യവാരം കണ്ടതെങ്കില്‍ പിന്നീട് ഹൗസിലെ സാഹചര്യങ്ങളുമായി ഒത്തുപോകുന്ന ലക്ഷ്‍മിയെയും പ്രേക്ഷകര്‍ കണ്ടു. ഇന്നലെ രാത്രി മുതല്‍ തന്നോട് ലക്ഷ്‍മി പോകുന്നകാര്യം പറയുകയായിരുന്നെന്ന് റിതു മന്ത്ര പിന്നീട് അഡോണിയോട് പറയുന്നുണ്ടായിരുന്നു. താന്‍ വന്ന ദിവസം തന്നെ ലക്ഷ്‍മി അത് പറഞ്ഞിരുന്നുവെന്ന് മിഷേലും പറയുകയുണ്ടായി. .
about bigg boss
