Malayalam
തമിഴ് സിനിമയെക്കുറിച്ച് തുറന്നടിച്ച് നെടുമുടി വേണു
തമിഴ് സിനിമയെക്കുറിച്ച് തുറന്നടിച്ച് നെടുമുടി വേണു
തനതായ അഭിനയ ശൈലി കൊണ്ടു പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ച നടനാണ് നെടുമുടി വേണു. എന്നാൽ മലയാള ഭാഷ വിട്ട് അന്യഭാഷ സിനിമകളില്‍ അധികം ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്നതിന്റെ കാരണം അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ്.
നെടുമുടി വേണുവിന്റെ വാക്കുകള്‍
“ കഷ്ടിച്ച് അറിയാവുന്ന ഒരു ഭാഷ മലയാളമാണ്. തമിഴ് ഒന്നും നമ്മുടെ കൈയ്ക്ക് അത്ര വഴങ്ങി കിട്ടുന്നതല്ല. പിന്നെ നമ്മള് ഇതിന്റെയൊക്കെ സുഖമായ സെറ്റപ്പില്‍ അങ്ങ് ജീവിച്ചു പോരുകയാണ്. തമിഴില്‍ ചെന്ന് കഴിഞ്ഞാല്‍ ഒരു ഷോട്ട് കഴിഞ്ഞാല്‍ എല്ലാവരും നാല് വഴി ചിതറുകയായി. അത് കഴിഞ്ഞാല്‍ ഹീറോയ്ക്ക് ഒരു കാരവാന്, നടിയ്ക്ക് ഒരു കാരവാന്, അന്യ നാട്ടില്‍ നിന്ന് വരുന്ന നമുക്ക് ഒരെണ്ണം വേറെ. ഒരു സീനില്‍ അഭിനയിക്കുക തിരിച്ചു കാരവാനില്‍ പോയി ഇരിക്കുക. വീണ്ടും ഷോട്ടിന് തയ്യാറാവുക. എനിക്ക് അങ്ങനെ ഒരു സമ്പ്രദായം പറ്റുന്നതല്ല”.
