Malayalam
‘ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക’; പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ
‘ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക’; പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ
Published on
മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മോഹൻലാൽ. ” Happy Birthday, dear Ichaakka!” എന്നാണ് താരം മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ട് കുറിച്ചത്. മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദം തിരശീലയ്ക്ക് പുറത്തും എന്നും ചർച്ചയായിട്ടുള്ളതാണ്.
മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്നിരുന്നു. “പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ” എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച രണ്ടു നടന്മാരായ മമ്മൂട്ടിയും മോഹൻലാലും നമ്മുടെ മലയാളത്തിലാണ് എന്ന് പറയുന്നതിൽ എല്ലാ കാലത്തും സിനിമാപ്രേമികൾ അഭിമാനിച്ചിട്ടേയൊളളൂ. മലയാളത്തിന്റെ ഇക്കയും ഏട്ടനുമായി അവർ രണ്ടുപേരും കാലാകാലങ്ങളായി തിളക്കം മങ്ങാത്ത നക്ഷത്രങ്ങളായി ജ്വലിച്ചു നിൽക്കുന്നു.
Continue Reading
You may also like...
