Connect with us

ഒരിക്കൽ ഞാൻ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു; ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു; ദുൽഖർ സൽമാൻ

Malayalam

ഒരിക്കൽ ഞാൻ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു; ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു; ദുൽഖർ സൽമാൻ

ഒരിക്കൽ ഞാൻ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു; ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു; ദുൽഖർ സൽമാൻ

മമ്മൂട്ടിക്ക് പിറന്നാളാശംസയറിയിച്ച് മകനും നടനുമായ ദുൽഖർ സൽമാൻ. താൻ ആകാൻ ആ​ഗ്രഹിച്ച മനുഷ്യനും നടനും നിങ്ങളായിരുന്നുവെന്ന് മമ്മൂട്ടിയോടായി ദുൽഖർ പറയുന്നു.

സോഷ്യൽ മീഡിയയിൽ ദുൽഖർ കുറിച്ചത് ഇങ്ങനെയാണ്

‘കുട്ടി ആയിരുന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങൾ. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച നടൻ നിങ്ങളായിരുന്നു. ഞാൻ ഒരു പിതാവായപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു. ഒരിക്കൽ ഞാൻ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുക’, എന്നാണ് ദുൽഖർ കുറിച്ചത്. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, താരത്തിന് ജന്മാദിനാശംസയറിയിക്കാൻ നിരവധി പേരാണ് മമ്മൂട്ടിയുടെ വീടിന് മുന്നിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ തടിച്ചുകൂടിയത്. ബാൽക്കണിയിലെത്തിയ മമ്മൂട്ടി ആരാധകരുടെ ആശംസ ഏറ്റുവാങ്ങി അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മമ്മൂട്ടി ഫാൻസ് അം​ഗങ്ങൾ ഉൾപ്പടെയുള്ളവരാണ് തടിച്ച് കൂടിയത്. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് താരമെത്തിയതെങ്കിലും ആരാധകരെ കാണാൻ മമ്മൂട്ടിയ്ക്കൊപ്പം ദുൽഖറുമെത്തി.

More in Malayalam

Trending

Recent

To Top