Connect with us

എന്ത് പ്രശ്നം ഉണ്ടെങ്കിലും ഓടി അടുത്ത് ചെന്നാൽ അശ്വസിപ്പിക്കാനും കൂടെ ഞാൻ ഇല്ലേ എന്ന് പറയാനും ഇന്ന് അദ്ദേഹമില്ല, ഉള്ളു പിടയുകയാണ്; വേദനയോടെ അപർണ്ണ കുറിച്ചത്

Malayalam

എന്ത് പ്രശ്നം ഉണ്ടെങ്കിലും ഓടി അടുത്ത് ചെന്നാൽ അശ്വസിപ്പിക്കാനും കൂടെ ഞാൻ ഇല്ലേ എന്ന് പറയാനും ഇന്ന് അദ്ദേഹമില്ല, ഉള്ളു പിടയുകയാണ്; വേദനയോടെ അപർണ്ണ കുറിച്ചത്

എന്ത് പ്രശ്നം ഉണ്ടെങ്കിലും ഓടി അടുത്ത് ചെന്നാൽ അശ്വസിപ്പിക്കാനും കൂടെ ഞാൻ ഇല്ലേ എന്ന് പറയാനും ഇന്ന് അദ്ദേഹമില്ല, ഉള്ളു പിടയുകയാണ്; വേദനയോടെ അപർണ്ണ കുറിച്ചത്

സീരിയൽ രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ് നടി അപർണ നായരുടെ മരണം. സജീവമല്ലാത്ത ഫേസ്ബുക്ക് അക്കൌണ്ടും, വളരെയേറെ സജീവമായ ഇൻസ്റ്റഗ്രാം പേജുമാണ് അപർണ നായരുടെ പേരിലുള്ളത്. ഇൻസ്റ്റഗ്രാമിലെ അപര്‍ണ്ണയുടെ അക്കൌണ്ടില്‍ അഭിനയത്തിന്‍റെ വിവരങ്ങളോ, നടി എന്ന രീതിയിലെ വലിയ പ്രമോഷനുകളോ കാണാനാകില്ല. കുടുംബവുമായി തന്‍റെ നിമിഷങ്ങള്‍ ചിലവഴിക്കുന്ന ഒരു വീട്ടമ്മയാണ് അപര്‍ണ്ണ. സന്തോഷം നിറഞ്ഞാ ജീവിതം ആയത് കൊണ്ട് തന്നെ എന്തിന് അപർണ്ണ ഈ കടും കൈ ചെയ്തുവെന്നാണ് ആരാധകരുടെ ചോദ്യം

മരണത്തിനും മണിക്കൂറുകൾക്ക് മുൻപേ ഇളയമകൾക്കൊപ്പമുള്ള ചിത്രവും വീഡിയോയും അപർണ്ണ പങ്കുവച്ചിരുന്നു. കുടുംബത്തിന് ഒപ്പം സ്നേഹത്തോടെയുള്ള നിമിഷങ്ങളാണ് അപർണ്ണ പങ്കിട്ടതിൽ കൂടുതലും. എങ്കിലും കുറച്ചുദിവസങ്ങളായി അപർണ്ണ പങ്കിടുന്ന പോസ്റ്റുകളിൽ ദുഃഖത്തോടെയും, നിരാശയുടെയും ഉള്ള പോസ്റ്റുകളും നിറഞ്ഞിരുന്നു. ആരും മനസിലാക്കിയിട്ടില്ല. പുറമെ ചിരിക്കുമ്പോഴും ഉള്ളിൽ കരയുന്ന ഒരാളുണ്ട് എന്ന് തുടങ്ങി നിരവധി പോസ്റ്റുകളും അപർണ്ണ പങ്കുവച്ചിരുന്നു.

അച്ഛന്റെ മരണത്തിന് പിന്നാലെ അപർണ്ണ കുറിച്ച ഒരു പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു,

അച്ഛൻ ഇല്ലാതെ ഒരുവർഷം കടന്നു പോയി. ഇപ്പോഴും അച്ഛൻ കൂടെ ഇല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഒരു അച്ഛൻ എന്നതിൽ ഉപരി നല്ലൊരു സുഹൃത്തായിരുന്നു. എന്ത് പ്രശ്നം ഉണ്ടെങ്കിലും ഓടി അടുത്ത് ചെന്നാൽ അശ്വസിപ്പിക്കാനും കൂടെ ഞാൻ ഇല്ലേ എന്ന് പറയാനും ഇന്ന് അച്ഛൻ ഇല്ല എന്നോർക്കുമ്പോൾ ഉള്ളു പിടയുകയാണ്. ഒന്നും കൂടുതൽ പറയാൻ പറ്റുന്നില്ല. എല്ലാം എല്ലാമായ എന്റെ അച്ഛൻ എന്നെ വിട്ടു പോയിട്ട് ഒരു വർഷം. എന്നാണ് അച്ഛന്റെ ചരമ വാര്ഷിക ദിനം അപർണ്ണ കുറിച്ചത്.

അവസാനത്തെ പോസ്റ്റ് പോലും വളരെ സന്തോഷം നിറഞ്ഞതായിരുന്നു. മകള്‍ക്കൊപ്പമുള്ള ഫോട്ടോയില്‍ “എന്റെ ഉണ്ണി കളി പെണ്ണ്” എന്നാണ് അപര്‍ണ്ണ എഴുതിയിരിക്കുന്നത്. അപര്‍ണ്ണയുടെ മരണം സംഭവിക്കുന്നത് മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു ഈ പോസ്റ്റെന്നാണ് പോസ്റ്റിന്‍റെ ടൈം വ്യക്തമാക്കുന്നത്.

അപര്‍ണ്ണയുടെ പോസ്റ്റിന് അടിയില്‍ വളരെ വേദനയോടെയാണ് പല കമന്‍റുകളും വരുന്നത്. ഈ പോസ്റ്റിട്ടത് മരിക്കാനായിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നീ എന്തിനിത് ചെയ്തു? ഈ കുഞ്ഞുമക്കളെ ഓര്‍ത്തൂടായിരുന്നോ? ഇങ്ങനെ നിരവധി കമന്‍റുകള്‍ പോസ്റ്റിന് അടിയില്‍ വരുന്നുണ്ട്.

വൈകിട്ടോടെയാണ് അപർണയെ തൂങ്ങിയ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപേ തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സഞ്ജിത്ത് എന്നാണ് അപർണയുടെ ഭർത്താവിന്റെ പേര്. രണ്ട് പെൺമക്കളുമുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top