Connect with us

അ‍ഞ്ജാതനെ കെട്ടിപിടിച്ച് ചുംബനം ഏറ്റുവാങ്ങി അഭയ ഹിരണ്മയി, ഇതെന്റെ പൂമ്പാറ്റയെന്ന് താരം; ചിത്രം വൈറൽ

Malayalam

അ‍ഞ്ജാതനെ കെട്ടിപിടിച്ച് ചുംബനം ഏറ്റുവാങ്ങി അഭയ ഹിരണ്മയി, ഇതെന്റെ പൂമ്പാറ്റയെന്ന് താരം; ചിത്രം വൈറൽ

അ‍ഞ്ജാതനെ കെട്ടിപിടിച്ച് ചുംബനം ഏറ്റുവാങ്ങി അഭയ ഹിരണ്മയി, ഇതെന്റെ പൂമ്പാറ്റയെന്ന് താരം; ചിത്രം വൈറൽ

മലയാളികൾക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്തയാളാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും ലിവിംഗ് ടുഗദറും പിന്നീട് ഇരുവരും പിരിഞ്ഞതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ചര്‍ച്ചയായ വിഷയങ്ങളാണ്. അഭയയുമായി പിരിഞ്ഞ ശേഷമാണ് ഗോപി സുന്ദർ അമൃത സുരേഷുമായി അടുക്കുന്നത്.

ഇപ്പോഴിതാ അഭയ ഹിരൺമയി പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. അഞ്ജാതനായ ഒരാൾ അഭയയെ എടുത്ത് ചുംബിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ചിത്രത്തിലുള്ള പുരുഷന്റെ മുഖം വ്യക്തമല്ല.

‘പൂമ്പാറ്റ’ എന്നാണ് ചിത്രത്തിന് അഭയ നൽകിയിരിക്കുന്ന ക്യാപ്ഷൻ. കൂടാതെ ഹാപ്പിനസ്, ട്രാവലർ, ലവ്, ലൈഫ് എന്നീ ഹാഷ്​ടാ​ഗുകളും അഭയ ഹിരൺമയി നൽകിയിട്ടുണ്ട്. ചിത്രം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.

പുതിയ പ്രണയം കണ്ടെത്തിയോ എന്നാണ് ഏറെയും ആളുകൾ ചോദിക്കുന്നത്. നിങ്ങൾ സ്നേഹം അർഹിക്കുന്നുവെന്നാണ് മറ്റ് ചിലർ കുറിച്ചത്. കൂടെയുള്ള പുരുഷന്റെ മുഖം കാണിക്കൂ എന്നുള്ള ആവശ്യവുമായും നിരവധി പേർ എത്തിയിട്ടുണ്ട്. നിങ്ങളെ ഓർത്ത് സന്തോഷിക്കുന്നുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

ഇപ്പോൾ സിംഗിൾ അല്ലെന്നും കമ്മിറ്റഡാണെന്നും അടുത്തിടെ അഭയ ഹിരൺമയി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ആരെയും കല്യാണം കഴിക്കാന്‍ വയ്യ. എനിക്ക് കല്യാണം കഴിക്കണ്ട എന്നായിരുന്നു അഭയയുടെ മറുപടി. നേരത്തെ അഭിമുഖത്തിൽ താൻ സിം​ഗിൾ അല്ലെന്ന് അഭയ ഹിരൺമയി പറഞ്ഞതിനുള്ള ഉത്തരമാണ് ഇപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ചിത്രം.

More in Malayalam

Trending

Recent

To Top