Connect with us

ചേട്ടാ എന്തുണ്ട് വിശേഷം!കുശലം പറഞ്ഞ് മീനാക്ഷിയും ജെയ്ക്കും

Malayalam

ചേട്ടാ എന്തുണ്ട് വിശേഷം!കുശലം പറഞ്ഞ് മീനാക്ഷിയും ജെയ്ക്കും

ചേട്ടാ എന്തുണ്ട് വിശേഷം!കുശലം പറഞ്ഞ് മീനാക്ഷിയും ജെയ്ക്കും

ഓണാഘോഷത്തിനിടെ വോട്ട് ചോദിക്കാനെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് സർപ്രൈസ് സമ്മാനിച്ച് മണ്ഡലത്തിലെ പ്രിയപ്പെട്ട സിനിമ താരം മീനാക്ഷി. വോട്ടറല്ലെങ്കിലും മീനാക്ഷിയോട് ഏറെ നേരം കുശലം പറഞ്ഞാണ് ജെയ്ക്ക് മടങ്ങിയത്.

പുതുപ്പള്ളിയിലെ ഗ്രാമീണ മേഖലകളിൽ നടക്കുന്ന ഓണാഘോഷങ്ങൾക്കിടെ ആയിരുന്നു ജെയ്ക് സി തോമസ് എത്തിയത്. നാട്ടുകാരോടും മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളോടും ഒക്കെ കുശലം പറഞ്ഞും വോട്ട് ചോദിച്ചും നടക്കുന്നതിനിടെ ആയിരുന്നു മീനാക്ഷി എത്തിയത്.

പുതുപ്പള്ളി പാദുവക്കാരക്കാരിയായ മീനാക്ഷി നാട്ടിലെ ഓണാഘോങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. നീയെപ്പോ വന്നു, നിന്റെ അനിയൻ വന്ന് സംസാരിച്ചായിരുന്നു എന്ന് പറഞ്ഞായിരുന്നു ജെയ്ക് മീനാക്ഷിക്കരികിലേക്ക് എത്തിയത്. ചേട്ടാ എന്തുണ്ട് വിശേഷമെന്ന് മീനാക്ഷിയും. ഞാനും മീനാക്ഷിയും നിരവധി പരിപാടികളിൽ ഒരുമിച്ച് പങ്കെുടത്തിട്ടുണ്ടെന്ന് ജെയ്ക് പറഞ്ഞു. അങ്ങനെ അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെ സന്തോഷം പങ്കുവച്ചായിരുന്നു ഇരുവരും പിരിഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top