Malayalam
ഈ തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്ന് ഭൂരിഭാഗം പേർക്കും അറിയാം… ചാണ്ടി ഉമ്മൻ തന്നെ ജയിക്കുകയുള്ളൂ!.അതിൽ തർക്കമൊന്നും ഇല്ല; മനോജ് കുമാർ
ഈ തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്ന് ഭൂരിഭാഗം പേർക്കും അറിയാം… ചാണ്ടി ഉമ്മൻ തന്നെ ജയിക്കുകയുള്ളൂ!.അതിൽ തർക്കമൊന്നും ഇല്ല; മനോജ് കുമാർ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് മനോജ് കുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ മനോജ് കുമാറിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ കുറിച്ചും ചാണ്ടി ഉമ്മനെ പറ്റിയും മനോജ് കുമാർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഈ തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്ന് ഭൂരിഭാഗം പേർക്കും അറിയാം. ചാണ്ടി ഉമ്മൻ തന്നെ ജയിക്കുള്ളൂ. അതൊരുപക്ഷേ ഇടതുപക്ഷ പാർട്ടിക്കും അറിയാമെന്നും മനോജ് കുമാർ പറയുന്നു.
മനോജ് കുമാർ പറയുന്നു
ഉമ്മൻ ചാണ്ടി സാർ മരിച്ചിട്ട് നാല്പത്തൊന്ന് ദിവസം കടന്നു പോയി. 41ന് മുൻപ് അദ്ദേഹത്തിന്റെ കല്ലറയിൽ പോയി പ്രാർത്ഥിക്കണം എന്നുണ്ടായിരുന്നു നടന്നില്ല. മനസ് കൊണ്ട് ആ കല്ലറയ്ക്ക് മുന്നിൽ വണങ്ങി കഴിഞ്ഞു. പലപ്രാവശ്യം മാപ്പും ചോദിച്ച് കഴിഞ്ഞു. ആരോടും വിദ്വേഷം ഇല്ലാത്ത ഉമ്മൻ ചാണ്ടി സാർ അത് സ്വീകരിച്ചു കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. മാപ്പ് ചോദിച്ചതിന് കാരണം ഞാൻ പറയാം. സെപ്റ്റംബർ 5 എന്ന് പറയുന്നത് പുതുപ്പള്ളിക്കാരെ സംബന്ധിച്ചിടത്തോളം പ്രതികാരദിനമാണ്. ഒറ്റ വാക്കിൽ അങ്ങനെ ആണ് പറയാൻ തോന്നുന്നത്. എന്തിനുള്ള പ്രതികാരം ആരോടുള്ള പ്രതികാരം എന്ന് നിങ്ങൾ ചോദിക്കും. അത് ഞാൻ പറയാം. ഉമ്മൻ ചാണ്ടി സാർ വിശുദ്ധനാക്കപ്പെടും വാഴ്ത്തപ്പെടും എന്ന് ഞാനാണ് ആദ്യം പറഞ്ഞത്. അതുവരെ ആരും പറഞ്ഞിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. പിന്നീട് അത് വലിയ രീതിയിലൊക്കെ ചർച്ച ചെയ്യപ്പെട്ടു. ഒരുപക്ഷേ എല്ലാരുടെയും മനസിലുണ്ടായ കാര്യം ആയിരിക്കും. ഇപ്പഴും അവിടെ ക്യു നിന്നാണ് ആളുകൾ കല്ലറയിൽ വരുന്നത്. അപേക്ഷയിടാനുള്ള ഒരു ബോക്സ് ഒക്കെ അവിടെയുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തന്നെ ഒരു അത്ഭുതമാണ്. അദ്ദേഹം മരിച്ച് ഏതാനും ദിസങ്ങൾക്ക് അകം തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പത്ത് അറുപത് ദിവസത്തിൽ കാര്യങ്ങളെല്ലാം. പെട്ടെന്നുള്ള ഇലക്ഷൻ പ്രഖ്യാപനം എതിർ പാർട്ടിക്കാർക്കും ഞെട്ടലുണ്ടാക്കി. പുതുപ്പള്ളിയിൽ ചെന്ന് ഇനി എന്ത് പറയും എന്ന ചിന്തയിലാണ് രാഷ്ട്രീയ എതിരാളികൾ. ഒന്നും പറയാൻ പറ്റില്ല അവർക്ക്. കാരണം കുറച്ച് നാളുകൾ മുമ്പല്ലേ അദ്ദേഹത്തെ പ്രകീർത്തിച്ച് എല്ലാവരും പറഞ്ഞത്.
ഈ തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്ന് ഭൂരിഭാഗം പേർക്കും അറിയാം. ചാണ്ടി ഉമ്മൻ തന്നെ ജയിക്കുകയുള്ളൂ. അതിൽ തർക്കമൊന്നും ഇല്ല. അതൊരുപക്ഷേ ഇടതുപക്ഷ പാർട്ടിക്കും അറിയാം. ഇടതുപക്ഷ കോട്ടയാണല്ലോ പുതുപ്പള്ളി. അവിടെയാണ് ഇത്രയും വർഷം ഉമ്മൻ ചാണ്ടി സാർ നിറഞ്ഞുനിന്നത്. ഉമ്മൻ ചാണ്ടി സാറിന്റെ മകനെന്ന നിലയിലല്ല ചാണ്ടി ഉമ്മനെ കാണേണ്ടത്.
അഴിമതി, അനാശാസ്യം അങ്ങനെ എല്ലാം ആ പാവം ഉമ്മൻ ചാണ്ടി സാറിന്റെ തലയിൽ കെട്ടിവച്ചു. ഇതൊന്നും ചെയ്യാതെ ഇത്രയും പഴി കേട്ട രാഷ്ട്രീയ നേതാവാണ് അദ്ദേഹം. അതാണ് അദ്ദേഹം മരിച്ചപ്പോൾ എല്ലാവരും ഹൃദയം പൊട്ടി കരഞ്ഞത്. കാരണം ഇത്രയും നല്ല മനുഷ്യനെ ആണല്ലോ നമ്മൾ.. ഉമ്മൻ ചാണ്ടി സാർ ഒരുപാട് പൈസ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ സംശുദ്ധി പുലർത്തിയിരുന്ന ആ മനുഷ്യനെ ഒരു സ്ത്രീയുടെ വാക്ക് കേട്ട് കേരളത്തിലെ ഒരുപാട് പേര്‍ തെറ്റിദ്ധരിച്ചു. അതൊരു വലിയ കുറ്റബോധമായി നമ്മുടെ മനസിൽ നീറുകയാണ്. അതുകൊണ്ടാണ് കേരളം മുഴുവൻ കരഞ്ഞത്. അതുകൊണ്ട് ഞാനും ഒരുപാട് ഒരുപാട് മാപ്പ് ചോദിക്കുകയാണ്.
ഈ പ്രതികാരം പുതുപ്പള്ളിക്കാർ സെപ്റ്റംബർ 5ന് ചെയ്യാൻ പോകുകയാണ്. അദ്ദേഹത്തെ ബഹിഷ്കരിച്ചവരും തെറ്റിദ്ധരിച്ചവരും കുറ്റവാളിയായി കണ്ടവരും ചാണ്ടി ഉമ്മന് വോട്ട് ചെയ്യും. പ്രായശ്ചിത്തം പോലെ. പ്രായശ്ചിത്തമായി, പ്രതികാര വോട്ട് ദിനമായി സെപ്റ്റംബർ 5 മാറും. പുതുപ്പള്ളി കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലാകും ചാണ്ടി ഉമ്മൻ ജയിക്കുക. അതിൽ ഒരു തർക്കവും ഇല്ല. ഇതിനെ ഒരു രാഷ്ട്രീയമായി കാണണ്ട. അവിടെ നടക്കാൻ പോകുന്ന കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. കേരളത്തിലെ ഏറ്റവും നല്ലൊരു എംഎൽഎ ആയി ചാണ്ടി മാറും. വെറുതെ വന്ന് ജയിച്ച് പോകുന്നതല്ല. ഉമ്മൻ ചാണ്ടിയുടെ മകനാണ്. അപ്പന്റെ ഒപ്പം എത്തിയില്ലെങ്കിലും അദ്ദേഹത്തെ പോലെ ജനങ്ങൾക്കൊപ്പം ചാണ്ടി ഉമ്മൻ ഉണ്ടാകും.