general
ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്ന പ്രതിസന്ധികളോട് പോകാൻ പറയുക, കാരണം ഇങ്ങനെയാണ് വജ്രങ്ങൾ കൂടുതൽ സുന്ദരമാകുന്നത്; അമൃതയുടെ പിറന്നാൾ ദിനത്തിൽ സഹോദരിയുടെ കുറിപ്പ്
ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്ന പ്രതിസന്ധികളോട് പോകാൻ പറയുക, കാരണം ഇങ്ങനെയാണ് വജ്രങ്ങൾ കൂടുതൽ സുന്ദരമാകുന്നത്; അമൃതയുടെ പിറന്നാൾ ദിനത്തിൽ സഹോദരിയുടെ കുറിപ്പ്
ഗായിക അമൃത സുരേഷിന്റെ പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ അമൃതയുടെ സഹോദരിയും സുഹൃത്തുമായ അഭിരാമി കുറിച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
കുറിപ്പ് ഇങ്ങനെ
ലോകം അത്യന്തം ക്രൂരമായി പെരുമാറിയിട്ടും ഏറ്റവും മികച്ചവളായി നിലനിൽക്കാനുള്ള, പ്രയത്നങ്ങളിൽ നിന്നും പിന്മാറാതിരുന്ന ചന്ദ്രനെ വിടാതെ പിന്തുടരുന്ന ചെന്നായയെ പോലെ സ്വന്തം സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഉത്കൃഷ്ടമായ ആത്മാവിന് ജന്മദിനാശംസകൾ. മറ്റൊരാളുടെയും ജീവിതത്തിൽ ഇടപെടുകയോ, ആരുടെയെങ്കിലും ജീവിതം സങ്കീർണ്ണമാക്കുകയോ ചെയ്യാതെ മുന്നേറുന്ന ഒരാൾ. എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും പുഞ്ചിരിച്ചുകൊണ്ട് നേരിടാൻ ശീലിച്ച, പ്രിയപ്പെട്ടവരെയെല്ലാം ചേർത്ത് പിടിച്ചുകൊണ്ട് വളരെ മികച്ച രീതിയിൽ മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്ന നിങ്ങൾ കുറ്റപ്പെടുത്താൻ മാത്രം ശീലിച്ച വായകളെ ശ്രദ്ധിക്കാതിരിക്കുക.
നിങ്ങളെപ്പോലെ നിസ്വാർത്ഥയും, ദയാനിധിയും, സഹായമനസ്ഥിതി ഉള്ളവളുമായ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. നിങ്ങളിലെ ഏറ്റവും നല്ല സംഗതി, ഇതുവരെ നേരിട്ട വേദനകളൊന്നും നിങ്ങളെ വിഷാദത്തിലേയ്ക്ക് തള്ളി വിട്ടിട്ടില്ല എന്നതാണ്.
പ്രതിസന്ധികൾ നിന്നെ കൂടുതൽ ശക്തയാക്കി, കൂടുതൽ ശ്രദ്ധാലുവാക്കി, നിങ്ങളുടെ കാഴ്ചകൾ മങ്ങിയില്ല, നിങ്ങളുടെ ആത്മാവൊരിക്കലും തളർന്നില്ല. നിങ്ങളുടെ സ്ഥിരോത്സാഹത്തിലും, സന്തോഷം മാത്രം പങ്കിടുന്ന യാത്രകളിലും ഞാൻ അഭിമാനിക്കുന്നു. ഉള്ളിൽ വെന്തുരുകുമ്പോഴും അതിന്റെ ചൂട് പ്രിയപ്പെട്ടവർക്കേൽക്കില്ല എന്നുറപ്പാക്കുകയും, സ്വയമൊരു സ്വർണ്ണത്തിന്റെ വാൾ പോലെ മൂർച്ചയും തിളക്കവുമുള്ളതായി മാറുകയും ചെയ്യുന്നു.
സന്തോഷം, ഭാഗ്യം, കൃപ,ശക്തി എല്ലാം തന്ന് ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ! നിന്നിലെ സംഗീതവും, തോറ്റു കൊടുക്കില്ലെന്ന മനോഭാവവും വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ എല്ലാ അന്ധകാരങ്ങൾക്കുമുള്ള ഉത്തരമായിരിക്കട്ടെ. ഈശ്വരൻ നിന്നെ മുന്നോട്ടു നയിക്കുന്നു, അതിനാൽ മനുഷ്യരെ അവഗണിക്കുക – മോശം മനുഷ്യരെയാണ് ഞാൻ ഉദ്ദേശിച്ചത്. ഉമ്മ!.. നിനക്ക് ജന്മദിനാശംസകൾ.
അച്ഛ നിന്നെ എല്ലാ വഴികളിലൂടെയും മുന്നോട്ട് നയിക്കും സുന്ദരിയായ സ്ത്രീയെ, നിന്നെ അറിയാവുന്നവർക്കെല്ലാം നിന്നെ മനസ്സിലാകും. അവരെല്ലാം നിന്നെക്കുറിച്ച് നിസ്സംശയം അഭിമാനിക്കും. ഉമ്മാ.. ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്ന പ്രതിസന്ധികളോട് പോകാൻ പറയുക, കാരണം ഇങ്ങനെയാണ് വജ്രങ്ങൾ കൂടുതൽ സുന്ദരമാകുന്നത്- സ്നേഹത്തോടെ ഉണ്ണി!
പാട്ടിനെന്ന പോലെ അമൃതയുടെ ഫാഷൻ സെൻസിനും ആരാധകർ ഏറെയാണ്. തലമുടിയിലും കണ്ണടയിലും വരെ തന്റേതായ വ്യക്തിമുദ്ര കൊണ്ടുവരാൻ അമൃത ശ്രമിക്കാറുണ്ട്. നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ പരീക്ഷിക്കാറുണ്ട്.
എള്ളിൻപൂവിനൊത്ത മൂക്കാണ് അമൃതയുടേത്. അതിൽ അണിയുന്ന മുക്കുത്തിയൊക്കെ പലപ്പോഴും ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അമൃത മൂക്കിൽ ശസ്ത്രക്രിയ നടത്തിയോ എന്ന സംശയം ആരാധകർ ഉന്നയിക്കാറുണ്ട്. അമൃതയുടെ സഹോദരി അഭിരാമി തന്റെ ചുണ്ടിൽ ഇത്തരമൊരു ചികിത്സ നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് അമൃത മൂക്കിന് പ്ലാസ്റ്റിക് സർജറി ചെയ്തോ? എന്തെങ്കിലും ചികിത്സ നടത്തിയിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നത്. എന്നാൽ കൂടുതൽ ഊഹാപോഹങ്ങൾക്ക് ഇടവയ്ക്കാതെ അമൃത തന്നെ നേരിട്ട് അതിനുള്ള മറുപടി നൽകിക്കഴിഞ്ഞു. ‘ഞാൻ മൂക്കിൽ കത്രിക വച്ചോ എന്ന ചോദ്യത്തിനുള്ള മറുപടി, ‘ഇല്ല’ എന്നാണ്. ഇതെന്റെ യഥാർത്ഥ മൂക്ക് തന്നെയാണ്’. കഴിഞ്ഞ ദിവസം അമൃത തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചു.
അതേസമയം അമൃത അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത അകന്നോ എന്ന അഭ്യൂഹങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ചില മാറ്റങ്ങളാണ് സംശയങ്ങൾക്ക് കാരണമായത്. ഇരുവരും പരസ്പരം അൺഫോളോ ചെയ്യുകയും, ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും അവർ ഫോളോ ചെയ്യുകയും, ചിത്രങ്ങൾ പഴയപടി ആവുകയും ചെയ്തിരുന്നു.
ഒപ്പം ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം ഗോപി സുന്ദർ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്. എന്നാൽ അമൃതയുടെ പിറന്നാൾ ദിനത്തിൽ ഗോപി സുന്ദർ ഇതുവരെ പിറന്നാൾ ആശംസകൾ നേരിന്നിട്ടില്ലെന്നും സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുണ്ട്. ഗോപി സുന്ദർ എത്താത്തിന്റ കാരണം അന്വേഷിച്ച് ഒരുകൂട്ടം പാപ്പരാസികൾ എത്തുന്നുണ്ട്
