Uncategorized
അമ്മയും മകളും… ഇത് തന്നെയാണ് സ്നേഹവും ശാശ്വതവും ശാന്തിയും; ആരാധകന്റെ കമന്റിന് അമൃത നൽകിയ മറുപടി കണ്ടോ?
അമ്മയും മകളും… ഇത് തന്നെയാണ് സ്നേഹവും ശാശ്വതവും ശാന്തിയും; ആരാധകന്റെ കമന്റിന് അമൃത നൽകിയ മറുപടി കണ്ടോ?
ഗായിക അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറും അവരുടെ പ്രണയം പരസ്യമാക്കിയത് ഇക്കഴിഞ്ഞ വര്‍ഷമാണ്. പ്രണയം നിറഞ്ഞ നിമിഷങ്ങള്‍ക്ക് സാക്ഷിയാണ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. ഒന്നിച്ചു ജീവിക്കുന്നു എന്ന വിവരം ഇവര്‍ പരസ്യമാക്കിയത്തിനു ശേഷം തുരുതുരെ ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യപ്പെട്ടു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഒന്നായതിന്റെ ഒന്നാം വാര്‍ഷികം സന്തോഷമായി ആഘോഷിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ രണ്ടുപേരും തങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആദ്യമൊക്കെ വലിയ വിമര്‍ശനങ്ങള്‍ ഇവര്‍ക്ക് കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും ഇരുവരും കാര്യമാക്കിയില്ല എന്ന് മാത്രമല്ല, വിമര്‍ശനങ്ങള്‍ അതിരുകടന്നപ്പോള്‍ തക്കതായ മറുപടി നല്‍കുകയും ചെയ്തു. ഒരുവശത്ത് ഇതെല്ലാം നടക്കുമ്പോഴും ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയായിരുന്നു ഇവര്‍.
എന്നാൽ കുറച്ചുദിവസങ്ങളായി അമൃതയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പ്രണയം പ്രഖ്യാപിച്ചുകൊണ്ട് അമൃതയും, ഗോപി സുന്ദറും പങ്കുവച്ച പോസ്റ്റ് തന്നെ ഡിലീറ്റ് അടിച്ചതാണ് ഇത്തരത്തിലുള്ള ഒരു ചർച്ചക്ക് വഴി വച്ചത്. എന്നാൽ എന്തോ പ്രമോഷന്റെ ഭാഗമായുള്ള ഒരു കരുനീക്കം ആകാം ഇതെന്ന് പറയുന്നവരും കുറവല്ല. ഇപ്പോഴിതാ അമൃതയുടെ പോസ്റ്റും മറുപടിയും ആണ് ഏറെ ശ്രദ്ധേയമാകുന്നത്.
മകൾക്ക് ഒപ്പം അടുക്കളയിൽ പണി ചെയ്യുന്നതും മകളെ പഠനത്തിൽ സഹായിക്കുന്നതുമായ വീഡിയോയും അമൃത പങ്കുവച്ചിരുന്നു. പുതിയ വീട്ടിലാണ് അമ്മയ്ക്കൊപ്പം മകൾ ഉള്ളത്. ഇരുവരും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപേ പാപ്പുവിനെ കൊഞ്ചിക്കുന്ന അമൃതയിലെ അമ്മയെ കണ്ടതോടെ ആരാധകർ കമന്റുമായി എത്തി. അമ്മയും മകളും… ഇത് തന്നെയാണ് സ്നേഹവും ശാശ്വതവും ശാന്തിയും, നല്ലൊരു അമ്മയായി മാറട്ടെ. അന്നേ പറഞ്ഞതാണ് ഇത് വേണ്ട എന്ന് അപ്പോൾ കേട്ടില്ല എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ലഭിക്കുന്നത്.
അമൃതയെ പിന്താങ്ങിയും, എതിർത്തും ഒരുപാട് ആളുകൾ അഭിപ്രായം പറയുന്നുണ്ട് എങ്കിലും അമ്മയും മകളും… ഇത് തന്നെയാണ് സ്നേഹവും ശാശ്വതവും ശാന്തിയും, എന്ന കമന്റിന് അമൃത മറുപടി നൽകി ഈ കമന്റിന് ലൗ റിയാക്ഷനാണ് അമൃത നൽകിയത്
എത്ര പ്രമോഷന്റെ ഭാഗമായിട്ടാണ് എങ്കിലും സ്വന്തം ജീവിതത്തെ ആരെങ്കിലും ഇത്തരമൊരു പരീക്ഷണത്തിന് വയ്ക്കുമോ എന്ന് സംശയപ്പെടുന്നവരുമുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ സജീവമാണ് ഗോപി സുന്ദർ. മണിക്കൂറുകൾക്ക് മുൻപ് പങ്കുവച്ച ഒരു സ്റ്റാറ്റസും ഇപ്പോൾ ചർച്ചാ വിഷയം ആയിട്ടുണ്ട്.
താരങ്ങള്‍ ചിലസമയങ്ങളില്‍ അവരുടെ മുന്‍കാല പോസ്റ്റുകള്‍ ആരാധകരില്‍ നിന്നും ഹൈഡ് ചെയ്ത് വയ്ക്കാറുണ്ട്. അങ്ങനെ എന്തെങ്കിലും ആണോയെന്നും ആരാധകര്‍ സംശയിക്കുന്നു. ഈ പ്രണയ പ്രഖ്യാപന പോസ്റ്റ് ഒഴികെ ഗോപി സുന്ദറിനൊപ്പമുള്ള മറ്റു ചിത്രങ്ങള്‍ എല്ലാം തന്നെ അമൃതയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇപ്പോഴും കാണാം. ജൂണ്‍ മാസം പകുതിയില്‍ ഗോപി സുന്ദറും അമൃതയും ചേര്‍ന്ന് കാനഡയില്‍ ഷോ നടത്തിയിരുന്നു. ഈ പരിപാടിയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതെല്ലാം ഇപ്പോഴും പേജിലുണ്ട്.രണ്ടുദിവസം മുന്‍പ് നിലവിളക്ക് കൊളുത്തി, പാലുകാച്ചി ജീവിതത്തില്‍ ഒരു നല്ല തുടക്കം നടത്തിയ വിശേഷം അമൃത ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കുകയുണ്ടായി. വീടിന്റെ പാലുകാച്ചാലാണോ, അതോ പുതിയ സംരംഭത്തിന്റെ തുടക്കമാണോ എന്നൊന്നും അതില്‍ വ്യക്തമാക്കിയിരുന്നില്ല.
ഇതിന്റെ വീഡിയോകളിലും ചിത്രങ്ങളിലും അമൃതയ്ക്കൊപ്പം അമ്മയും അനുജത്തി അഭിരാമിയും മകള്‍ പാപ്പുവും ആണ് ഉണ്ടായിരുന്നത്. അടുത്തിടെ ‘ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ്’എന്ന് ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് വിധേയരാകാറുമുണ്ട് ഗോപി സുന്ദറും അമൃതയും. ഒരേ വേദിയില്‍ ആദ്യമായി പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇരുവരും ഒരുമിച്ച് ഗാനങ്ങള്‍ ആലപിക്കുന്നതും നൃത്തം ചെയ്യുന്നതും, പിന്നാലെ ചുവന്ന റോസാപ്പൂവ് അമൃതയ്ക്ക് നല്കി പ്രപ്പോസ് ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ഗോപി സുന്ദര്‍ കഴിഞ്ഞ 9 വര്‍ഷത്തോളം ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. ഈ ബന്ധം പിരിഞ്ഞതിന് ശേഷമാണ് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായത്
