Connect with us

ഷാരൂഖ് ഖാൻ ധരിച്ച ഈ ലക്ഷ്വറി വാച്ചിന്റെ വിലയറിയാമോ? കണ്ണ് തള്ളി ആരാധകർ

Bollywood

ഷാരൂഖ് ഖാൻ ധരിച്ച ഈ ലക്ഷ്വറി വാച്ചിന്റെ വിലയറിയാമോ? കണ്ണ് തള്ളി ആരാധകർ

ഷാരൂഖ് ഖാൻ ധരിച്ച ഈ ലക്ഷ്വറി വാച്ചിന്റെ വിലയറിയാമോ? കണ്ണ് തള്ളി ആരാധകർ

ഈദിന് ബോളി വുഡ് താരം ഷാരൂഖ് ഖാൻ അണിഞ്ഞ വാച്ചാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. പാടെക് ഫിലിപ്പ് അക്വാനട്ട് 5968A-001എന്ന വാച്ചാണ് ഷാരൂഖ് ഖാൻ ധരിച്ചത്. Baselworld 2018-ൽ ലോഞ്ച് ചെയ്ത ഈ വാച്ച് ക്രോണോഗ്രാഫ് ഫീച്ചറുള്ള ആദ്യത്തെ അക്വാനോട്ട് വാച്ചായിരുന്നു ഇത്. ഓറഞ്ച് സ്ട്രാപ്പാണ് ഈ വാച്ചിനെ ആകർഷകമാക്കുന്നത്. ആഢംബര വാച്ചുകൾക്കിടയിൽ ഏറെ ആവശ്യക്കാരുള്ള ഒന്നാണിത്.

മുൻപ്, പഠാന്റെ പ്രമോഷനിടെ ഷാരൂഖ് ധരിച്ച ഔഡെമർസ് പിഗ്വെറ്റിന്റെ റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ വാച്ചും ഏറെ ശ്രദ്ധ നേടിയിരുന്നു. 4.98 കോടി രൂപയാണ് ഇതിന്റെ വില. 41 എംഎം ഡയലാണ് ഈ വാച്ചിലുള്ളത്. പൂർണ്ണമായും നീല നിറത്തിലുള്ള ഈ വാച്ച് നീല സെറാമിക്സിലാണ് നിർമിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ കലണ്ടർ വാച്ചിൽ തീയതി, ദിവസം, മാസം, മൂൺഫെയ്സ് എന്നിങ്ങനെയുള്ള വിവരങ്ങളും കാണാം.

\

More in Bollywood

Trending

Recent

To Top