Malayalam
ഓരോ കുഴപ്പക്കാരനും കുറ്റകൃത്യത്തിൽ ഒരു പങ്കാളിയെ വേണം; വീണ്ടും അമ്മയാകുന്നു; സന്തോഷം പങ്കിട്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍
ഓരോ കുഴപ്പക്കാരനും കുറ്റകൃത്യത്തിൽ ഒരു പങ്കാളിയെ വേണം; വീണ്ടും അമ്മയാകുന്നു; സന്തോഷം പങ്കിട്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍

നടിയും ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വീണ്ടും അമ്മയാകുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വീണ്ടും അമ്മയാകാൻ പോകുന്ന സന്തോഷം ശ്രീ പങ്കിട്ടത്. നിറവയറിലുള്ള വിഡിയോ ആണ് താരം മീഡിയയിലൂടെ പങ്കുവച്ചത്
‘ഓരോ കുഴപ്പക്കാരനും കുറ്റകൃത്യത്തിൽ ഒരു പങ്കാളിയെ വേണം’, എന്ന കുറിപ്പോടെയാണ് ശ്രീലക്ഷ്മി ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചത്. നിറവയറിൽ ഭർത്താവിനും മകനും ഒപ്പമിരിക്കുന്ന വിഡിയോ ആണ് പങ്കിട്ടത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളറിയിച്ചെത്തുന്നത്. അടുത്തിടെയാണ് മൂത്തമകന് ഒരു വയസ്സ് തികഞ്ഞ സന്തോഷം ശ്രീലക്ഷ്മി പങ്കുവച്ചത്.
ജഗതിയുടെ മകള്‍ എന്ന ലേബലില്‍ ശ്രദ്ധിയ്ക്കപ്പെട്ട താരം പിന്നീട് ചില സിനിമകളിലും അഭിനയിച്ചു. ബിഗ്ഗ് ബോസ് സീസണ് 3 യിലെ മത്സരാര്‍ത്ഥിയുമായിരുന്നു ശ്രീലക്ഷ്മി. അഞ്ചുവർഷത്തെ പ്രണയത്തിനൊടുവില്‍ 2019 ല്‍ ആണ് ശ്രീലക്ഷ്മിയും ജിജിന് ജഹാംഗീറും തമ്മിലുള്ള വിവാഹം നടന്നത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...