Connect with us

ഹാജയുടെ മക്കളും എന്റെ മക്കളും ഒരുമിച്ചു വളർന്നവർ… അതുകൊണ്ടായിരിക്കും ഞങ്ങളുടെ കുടുംബത്തിലെ ഒരു കല്യാണം നടന്നപോലെ തോന്നിയത്; കൃഷ്ണകുമാർ

Malayalam

ഹാജയുടെ മക്കളും എന്റെ മക്കളും ഒരുമിച്ചു വളർന്നവർ… അതുകൊണ്ടായിരിക്കും ഞങ്ങളുടെ കുടുംബത്തിലെ ഒരു കല്യാണം നടന്നപോലെ തോന്നിയത്; കൃഷ്ണകുമാർ

ഹാജയുടെ മക്കളും എന്റെ മക്കളും ഒരുമിച്ചു വളർന്നവർ… അതുകൊണ്ടായിരിക്കും ഞങ്ങളുടെ കുടുംബത്തിലെ ഒരു കല്യാണം നടന്നപോലെ തോന്നിയത്; കൃഷ്ണകുമാർ

ഉറ്റ സുഹൃത്തും നടനുമായ അപ്പ ഹാജയുടെ മകളുടെ വിവാഹത്തില്‍ കുടുംബസമേതമാണ് കൃഷ്ണകുമാർ പങ്കെടുത്തത്. അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ വിവാഹത്തിനെത്തിയത്.

അപ്പ ഹാജയുടെ മകളുടെ വിവാഹത്തിന് കുടുംബസമേതമായി പങ്കെടുത്തതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഇപ്പോൾ കൃഷ്ണകുമാർ. സ്വന്തം കുടുംബത്തിൽ ഒരു കല്യാണം നടന്നത് പോലെയാണ് തോന്നുന്നതെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണകുമാര്‍ സന്തോഷം പങ്കിട്ടത്.

പതിവ് പോലെ ഇന്നലെയും വളരെ സന്തോഷം തോന്നിയ ഒരുദിവസമായിരുന്നു. അതിനു കാരണം ഹാജയുടേയും സൈനയുടെയും മകൾ നെച്ചുവിന്റെ കല്യാണമായിരുന്നു. കുടുംബത്തോടെ പങ്കെടുക്കാൻ കഴിഞ്ഞു എന്നത് അതിലേറെ സന്തോഷം നൽകി. 35 വർഷങ്ങൾക്കു പുറത്തുള്ള സൗഹൃദം. ഹാജയുടെ അമ്മയുടെ ഭക്ഷണം എനിക്ക് പ്രിയപ്പെട്ടതായിരുന്നു. എന്റെ അമ്മയുണ്ടാക്കുന്നത് ഹാജക്കും.

യാത്രകൾ ഒരുമിച്ചായിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഒരുപാടു പങ്കുവെച്ചവർ. എന്റെ കല്യാണത്തിന് പോലും ഒരു നിമിത്തമായി ഹാജ. ഹാജയുടെ മക്കളും എന്റെയും മക്കളും ഒരുമിച്ചു വളർന്നവർ. അതുകൊണ്ടായിരിക്കും ഞങ്ങളുടെ കുടുംബത്തിലെ ഒരു കല്യാണം നടന്നപോലെ എനിക്കും സിന്ധുവിനും മക്കൾക്കും തോന്നി. നെച്ചുവിനും നാസുക്കിനും സന്തുഷ്ടമായൊരു കുടുംബജീവിതം ആശംസിക്കുന്നു.

സിന്ധു കൃഷ്ണയും ഇഷാനി കൃഷ്ണയും ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. നടി ബീന ആന്റണി, മായാ വിശ്വനാഥ്, തെസ്നി ഖാൻ തുടങ്ങിയ അഭിനേതാക്കളും വിവാഹത്തിനെത്തി.

തിരുവനന്തപുരത്ത് കൃഷ്ണകുമാർ താമസിച്ചിരുന്ന ഫ്ലാറ്റിലെ അയൽവാസികളുടെ ബന്ധുവായിരുന്നു അപ്പഹാജ. 1988 ൽ പുറത്തിറങ്ങിയ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു അപ്പ ഹാജയുടെ സിനിമാപ്രവേശം.

More in Malayalam

Trending

Recent

To Top